Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

അരിന്ദം ബാഗ്ചിയെ ജനീവയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു

17 OCTOBER 2023 12:04 AM IST
മലയാളി വാര്‍ത്ത

വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയെ ഐക്യരാഷ്ട്രസഭയിലും (യുഎന്‍) ജനീവയിലെ മറ്റ് അന്താരാഷ്ട്ര സംഘടനകളിലുമുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിച്ചു. ജനീവയില്‍, ഇന്ത്യയിലേക്ക് മടങ്ങാന്‍ പോകുന്ന ഇന്ദ്രമണി പാണ്ഡെയുടെ പിന്‍ഗാമിയാവും ബാഗ്ചി. നേരത്തെ ക്രൊയേഷ്യയിലെ അംബാസഡറായും ശ്രീലങ്കയിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1995 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ ബാഗ്ചി, 2020 മാര്‍ച്ചിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) വക്താവായി ചുമതലയേറ്റത്. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം, കൊവിഡ്,ന്യൂഡല്‍ഹിയുടെ ജി20 പ്രസിഡന്‍സി ഉള്‍പ്പെടെയുള്ള നിരവധി നിര്‍ണായക പ്രശ്നങ്ങളും സംഭവവികാസങ്ങളും അദ്ദേഹം സമര്‍ത്ഥമായി കൈകാര്യം ചെയ്തിട്ടുണ്ട്.

'വിദേശകാര്യ മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായ അരിന്ദം ബാഗ്ചി (IFS:1995), ജനീവയിലെ ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലും ഇന്ത്യയുടെ അടുത്ത അംബാസഡര്‍/ സ്ഥിരം പ്രതിനിധിയായി നിയമിക്കപ്പെട്ടിരിക്കുന്നു,' MEA പ്രസ്താവനയിലൂടെ അറിയിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഡയറക്ടറായും ന്യൂയോര്‍ക്കിലെ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാഗ്ചിയുടെ പുതിയ നിയമനത്തിന്റെ പശ്ചാത്തലത്തില്‍ ജോയിന്റ് സെക്രട്ടറി (ജി 20) നാഗരാജ് നായിഡു കാക്കനൂര്‍, മൗറീഷ്യസിലെ ഹൈക്കമ്മീഷണര്‍ കെ നന്ദിനി സിംഗ്ല എന്നിവരുള്‍പ്പെടെ നാല് മുതിര്‍ന്ന നയതന്ത്രജ്ഞരെ എംഇഎ വക്താവ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട നിലപാടുകള്‍ അദ്ദേഹം സമര്‍ഥമായി വ്യക്തമാക്കിയിരുന്നു, സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നതായും പരമാധികാരം പുനഃസ്ഥാപിക്കുന്നതിനായി ഇരുരാഷ്ട്രങ്ങളും നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തണമെന്ന നിലപാടാണ് ഇന്ത്യ എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'സ്ഥിരതയുള്ളതാണ് ഞങ്ങളുടെ നയം. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കും. നിശ്ചയിക്കപ്പെട്ട അതിര്‍ത്തികള്‍ക്കുള്ളില്‍ ഒരു പരമാധികാരം സ്ഥാപിക്കുന്നതിനായി ഇരു രഷ്ട്രങ്ങളും നേരിട്ടുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാണ് ഇന്ത്യ എപ്പോഴും വാദിച്ചിട്ടുള്ളത്.'- ബാഗ്ചി പറഞ്ഞു.

ഇതിനിടെ ഹമാസുമായുള്ള യുദ്ധത്തില്‍ ഇസ്രയേലിന് നല്‍കിയ പിന്തുണക്ക് ഇന്ത്യന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും നന്ദി പറഞ്ഞ് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നൂര്‍ ഗിലോണ്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം മറ്റൊരു ഐഡിഎഫ് (ഇസ്രായേല്‍ പ്രതിരോധ സേന) ഉണ്ടാക്കാം. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള അടുപ്പം എനിക്ക് വിശദീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇസ്രായേലിനെ പിന്തുണക്കുകയും ആക്രമണങ്ങളെ അപലപിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് ലഭിച്ച പിന്തുണയുടെ തോത് ഞങ്ങള്‍ മറക്കില്ല', ഗിലോണ്‍ പറഞ്ഞു. ഇസ്രായേലിന് പിന്തുണയുമായി മന്ത്രിമാരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും വ്യവസായികളില്‍ നിന്നും തനിക്ക് ഫോണ്‍ കോളുകള്‍ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (13 minutes ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (17 minutes ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (30 minutes ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (38 minutes ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (56 minutes ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (1 hour ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (1 hour ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (1 hour ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (10 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (10 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (10 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (10 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (10 hours ago)

Malayali Vartha Recommends