അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിൽ എത്തി; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അദ്ദേഹത്തെ വിമാന താവളത്തിൽ സ്വീകരിച്ചു

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിൽ എത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അദ്ദേഹത്തെ വിമാന താവളത്തിൽ എത്തി സ്വീകരിച്ചു. ജോ ബൈഡനും ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ കൂടികാഴ്ച നടത്തും. ഈ യുദ്ധത്തിനിടയിൽ അദ്ദേഹത്തിന്റെ സന്ദർശനം വഴിത്തിരിവാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇസ്രയേലിലെത്തിയ ബൈഡൻ മറ്റു നേതാക്കളുമായി ചർച്ച ചെയ്ത് മാനുഷികമായ പിന്തുണ ഗാസയ്ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് സെക്യൂരിറ്റി കൗൺസിൽ കോഓഡിനേറ്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ജോൺ കിർബി അറിയിച്ചു.
യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദർശനംനു മുന്നോടിയായി , ബുധനാഴ്ച ദേശീയ തലസ്ഥാനത്ത് സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തി. യുഎസ് പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പാക്കാൻ നിരവധി റോഡുകൾ അടച്ചിടുകയും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























