Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...


എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..


നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..


ഡോ. പി. സരിന്‍ വീണ്ടും വിവാദങ്ങളില്‍ നിറയുന്നു..ഗുരുതരമായ വാക്ക് പിഴവാണെന്ന് വ്യക്തമാക്കി സരിന്‍ പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യമായി ഖേദപ്രകടനം നടത്തി..

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍

13 OCTOBER 2026 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം

' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. കുറ്റകരമായ നരഹത്യ ചുമത്തിയിട്ടുണ്ട്. പൊതുവഴിയില്‍ അശ്രദ്ധമായ ഡ്രൈവിങ്. പക്ഷെ ഇതല്ലല്ലോ ഏമാന്മാരെ ഇടേണ്ട വകുപ്പ് 302 ഇടാന്‍ എന്തേ ഇത്ര മടി. പിന്നെ പൊതുവഴിയില്‍ അശ്രദ്ധമായ ഡ്രൈവിങ്ങെന്നൊക്കെ പറഞ്ഞ് വിഷയം നിസ്സാരവല്‍ക്കരിക്കാന്‍ ഏമാന്മാര്‍ക്ക് തിടുക്കം. സുഹൈലിന്റെ പേര് എഫ്‌ഐആറില്‍ ആദ്യം ഉണ്ടായിരുന്നില്ല. ഇത് പ്രതിഷേധത്തിന് കാരണമായതോടെ പിന്നാലെ എഫ്‌ഐആറില്‍ പേരിട്ട് പോലീസ്. പ്രതിയെ രക്ഷിക്കാന്‍ പോലീസ് നീക്കമെന്ന ആരോപണം ശക്തമായതോടെ പ്രതിയെ സംരക്ഷിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി. ബോസ്റ്റല്‍ സ്‌കൂളില്‍ കുട്ടിയെ അയച്ചത് കോടതിയാണെന്നും ചെന്നിത്തല പറഞ്ഞു. അവനെ റിമാന്‍ഡ് ചെയ്യാത്തത് എന്താണെന്ന പ്രതിഷേധം ഉയര്‍ന്നതോടെയാണ് ചെന്നിത്തലയുടെ പ്രതികരണം. പ്രതിയെ രക്ഷിക്കാന്‍ ഒരു വക്കീല്‍ പെട്ടിയില്‍ കാശുമായ് സ്റ്റേഷനിലും സെക്രട്ടേറിയേറ്റിലുമൊക്കെയായ് കറങ്ങി നടക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. ഏതവന്‍ വന്നാലും എത്ര കാശിറക്കിയാലും ആ പുന്നാര മോന് പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി. വക്കീലിനേയും സുഹൈലിനേയും ജനം എടുത്തിട്ട് ചാമ്പി.

മൂന്ന് പേരെ ഇടിച്ച് കൊന്നിട്ട് വിവാദം കെട്ടടങ്ങുമ്പോള്‍ അവന്റെ പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ട് പോകുമോ. അത് നടക്കുന്ന കാര്യമല്ല. പണം ഉണ്ടെന്ന് പറഞ്ഞാല്‍ കൈയ്യിലിരിക്കുകേ ഉള്ളു. പണ്ടത്തെ കാലമൊന്നും അല്ലായിത്. ഇത് പൊതുജന ശ്രദ്ധ ആകര്‍ഷിച്ച കേസാണിത്. 18 കഴിഞ്ഞ ഇവനെ ജുവനൈല്‍ ഹോമിലാക്കിയതില്‍ തന്നെ ജനം ഇളകി നില്‍ക്കുകയാണ്. സോഷ്യല്‍മീഡിയ പരിശോധിച്ചാല്‍ മതി പലരും അവരുടെ രോഷം പ്രകടിപ്പിക്കുന്നു. അവനെ നിയമപരമായ് ശിക്ഷിച്ചില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയാമെന്ന്. കേസ് കോടതിയില്‍ എത്തുമ്പോള്‍ കളി മാറും. പോലീസ് അന്വേഷിച്ച് കൊണ്ട് കൊടുക്കുന്ന റിപ്പോര്‍ട്ട് മാത്രമല്ല. അന്നേ ദിവസം ഇവന്‍ ചെയ്ത കൂട്ടിയതിനൊക്കെ മറ്റ് തെളിവുകളുണ്ട്. ബാറുകളില്‍ കയറി മദ്യപിക്കുന്നതിന്റെ , അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതിന്റെ , കൂടാതെ പോയ വഴിയിലൊക്കെ ഇവന്റെ അഴിഞ്ഞാട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍. ഇത് പൊതുജനത്തെ ബാധിക്കുന്ന വിഷയം ആയത് കൊണ്ട് കോടതിയുടെ പ്രത്യേക ശ്രദ്ധ ഈ കേസില്‍ ഉണ്ടാകും. അന്വേഷണത്തില്‍ വെള്ളം ചേര്‍ത്ത് വാപ്പാന്റെ പൊന്നുമോനെ ഊരിയെടുക്കുന്ന പണി നടക്കില്ല. കോടതിയില്‍ അത് വിലപ്പോകില്ല.

അവനെ ജുവനൈല്‍ ഹോമില്‍ കൊണ്ടാക്കിയതോടെ രക്ഷപ്പെടുമെന്ന് കരുതരുത്. 18 വയസ് തികഞ്ഞാല്‍ മേജര്‍ തന്നെ. വയസില്‍ കൃത്രിമം കാണിച്ച് സുഹൈലിനെ ഊരിയെടുക്കാന്‍ നോക്കിയാല്‍ അതിലും പണി കിട്ടും. ഇവന് എങ്ങനെ പിന്നെ ലൈസന്‍സ് കിട്ടിയെന്ന ചോദ്യം ഉയരും. ലൈസന്‍സ് ഇഷ്യൂ ചെയ്ത ഉദ്യോഗസ്ഥരടക്കം തൂങ്ങും. ആ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെടക്‌റുടെ തന്നെ പണി പോകും. കൂടാതെ മാതാപിതാക്കള്‍ നേരിട്ട് കുറ്റക്കാരാകും. ഇവന് 19 വയസുണ്ട് മേജര്‍ തന്നെയാണ്. ക്രിമിനലായിട്ടുല്ല സുഹൈലിനെ ക്രിമിനല്‍ കോടതിയില്‍ നിന്ന് റിമാന്റ് ചെയ്തിട്ട് സബ്ജയിലിലാണ് അടയ്‌ക്കേണ്ടത്. അല്ലാതെ കുട്ടികളെ പാര്‍പ്പിക്കുന്നിടത്ത് കൊണ്ടാക്കിയത് തെറ്റാണ്. സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ മക്കളാണ് മരണപ്പെട്ടത്. കുടുംബങ്ങള്‍ക്ക് നീതി കിട്ടണ്ടെ. ആ കുടുംബത്തോടൊപ്പം അവരുടെ നാട്ടുകാരും പൊതുജനങ്ങളും നില്‍ക്കും. അതുകൊണ്ട് പോലീസിന് ഇതില്‍ വല്യ അഭ്യാസം കളിക്കാന്‍ കഴിയില്ല. 302,103 ബിഎന്‍എസ് ഇട്ട് കുറ്റച്ചാര്‍ജ് തയ്യാറാക്കി കൊടുക്കുക. വീട്ടുകാര്‍ക്ക് സുഹൈലിന്റെ കുറ്റകൃത്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.

സുഹൈല്‍ വലിയ സാമ്പത്തികമുള്ള വീട്ടിലെ പയ്യനാണ്. ചില പോലീസുകാര്‍ ലക്ഷങ്ങള്‍ തട്ടാന്‍ ഈ കേസ് ഉപയോഗിക്കും. ഒരു കേസ് മുന്നിലേക്ക് വരുമ്പോള്‍ സത്യസന്ധമായ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരും ഉണ്ട് എന്നാല്‍ ചിക്കിലി ഉള്ള വീട്ടുകാരാണെന്ന് കണ്ടാല്‍ കാശ് പിടുങ്ങാന്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥരും ഉണ്ട്. പോലീസ് മനസിലാക്കേണ്ട കാര്യം അവനെ രക്ഷിക്കാന്‍ വകുപ്പിട്ടാല്‍ കോടതിയില്‍ ചെല്ലുമ്പോള്‍ പണി പാളും. ഇത് കൊലപാതമകാണ്. 304 എ വകുപ്പിട്ട് രക്ഷിച്ചെടുക്കാന്‍ കഴിയില്ല. 302 വകുപ്പ് തന്നെയിടണം. സുഹൈലിന് പിറന്നാല്‍ സമ്മാനമായിട്ട് 75 ലക്ഷത്തിന്റെ കാര്‍ വാങ്ങി കൊടുത്ത മാതാപിതാക്കള്‍. അപ്പോള്‍ തന്നെ വ്യക്തമാണ് അവനെ എത്രത്തോളം ലാളിച്ചാണ് വളര്‍ത്തുന്നത്. സുഹൈലിനെ മാത്രമല്ല ആ തന്തയേയും തള്ളയേയും കൂടി തൂക്കി അകത്തിടണം. ഇങ്ങനെയാണോ മക്കളെ വളര്‍ത്തേണ്ടത്. എത്ര പണമുണ്ടായാലും മക്കള്‍ സ്വന്തം കാലില്‍ നിന്ന് അദ്ധ്വാനിച്ച് പണം ഉണ്ടാക്കട്ടെ. മാതാപിതാക്കളുടെ കുന്നുകൂടി കിടക്കുന്ന പണം ലാവിഷ് ജീവിതത്തിന് കൊടുത്ത് അവരെ വഷളാക്കിയതിന്റെ പരിണിത ഫലമാണ് ഇത്. അദ്ധ്വാനിച്ച് ഉണ്ടാക്കുന്ന കാശിനേ വിലയുണ്ടാകൂ. ഇത് അപകടമല്ല കൊലപാതകമാണ്. ഈ കേസില്‍ മാതാപിതാക്കളേയും പ്രതിയാക്കേണ്ടി വരും.

റോഡപകടങ്ങളില്‍ വണ്ടി ഇടിച്ച് ഒരാള്‍ മരിച്ചാല്‍ അത് മോട്ടോര്‍ വെഹിക്കിളിന്റെ തലയില്‍ കൊണ്ടിട്ട് റാഷ് ആന്റ് നെഗ്ലിജന്റ് ആക്ടില്‍ മരണമടഞ്ഞു എന്നാക്കാറുണ്ട്. എന്നാല്‍ മദ്യപിച്ച് ഈ വേഗതയില്‍ വാഹനം ഓടിച്ചാല്‍ അപകടം ഉണ്ടാകുമെന്ന് ലൈസന്‍സ് ഉള്ള ഒരു ഡ്രൈവര്‍ക്ക് ബോധം ഉണ്ട്, ഉണ്ടാകണം. ബാറില്‍ കയറി മദ്യപിച്ചു. എയര്‍പോര്‍ട്ട് റോഡില്‍ അതിവേഗതയില്‍ വാഹനം ഓടിച്ച് മൂന്ന് പേരെ ഇടിച്ച് തെറിപ്പിച്ച് കൊലപ്പെടുത്തി. ഇത് കൊലപാതകം തന്നെയാണ്. പോലീസ് ആ വഴിക്ക് തന്നെ ചിന്തിക്കണം. ഈ കേസ് ഏത് രീതിയിലും കൈകാര്യം ചെയ്യാം. 120 കിലോമീറ്റര്‍ വേഗതയില്‍ വാഹനം പറപ്പിക്കുന്നത് കേരളത്തിലെ റോഡുകളില്‍ നടക്കില്ല. 60,80 ആണ് നമ്മുടെ റോഡിലെ കാര്‍ സ്പീഡുകളുടെ കണക്ക്. അതിന് മുകളിലേക്ക് ഒരു റോഡിലും പോകാന്‍ പാടില്ല. കൂടിപ്പോയാല്‍ 85-100. ലൈസന്‍സ് എടുക്കുമ്പോള്‍ നമ്മള്‍ റോഡ് നിയമങ്ങളെ കുറിച്ച് പഠിക്കുമല്ലോ. അതോ സുഹൈലിന് ലൈസന്‍സ് കിട്ടിയതും പണമെറിഞ്ഞാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. എന്തായാലും ട്രാഫിക് നിയമം വൈലേറ്റ് ചെയ്ത് അമിതമായ് മദ്യപിച്ച് ലഹരി ഉപയോഗിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് മൂന്ന് പേരെ തീര്‍ത്തത് കൊലപാതകം തന്നെയാണ്.

എനിക്കിപ്പോള്‍ ലൈസന്‍സ് ഉള്ള തോക്കുണ്ടെന്ന് കരുതുക. ലൈസന്‍സ് ഉണ്ട് എന്ന് കരുതി വെറുതെ റോഡിലേക്കൊക്കെ വെടിവെച്ച് ആരേലും മരിച്ചാല്‍ അത് കൊലപാതകമല്ലേ. അതുപോലെയാണ് ഇതും. അതേ രീതിയില്‍ തന്നെ ഇതും കൈകാര്യം ചെയ്യാന്‍ പോലീസ് പഠിക്കണം. മൂന്ന് പേരെയാണ് കൊന്നിരിക്കുന്നത്.അതുകൊണ്ട് മദ്യപിച്ച് ഹാഷ് ആന്റ് നെഗ്ലിജെന്റായിട്ട് വാഹനം ഓടിച്ചെന്ന് നിസാരവല്‍ക്കരിക്കരുത്. മരണം ഉണ്ടാകുമെന്ന് കണക്കാക്കി കൊണ്ട് 120 കിലോമീറ്റര്‍ സ്പീഡില്‍ ഓടിച്ചു മൂന്ന് കുട്ടികളെ കൊന്നു. സുഹൈല്‍ സ്ഥിരം പ്രശ്‌നക്കാരനായിട്ടും കാറൊക്കെ വാങ്ങിക്കൊടുത്ത് ലാളിച്ച മാതാപിതാക്കളും പ്രതികളാകും. സുഹൈലിനെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ച പോലീസ് നടപടി തെറ്റാണ്. 18 വയസ് തികഞ്ഞല്ലോ ലൈസന്‍സ് ഉള്ള ആളുമാണ്. അയാളെ എങ്ങനെ ഷെല്‍റ്റര്‍ ഹോമിലേക്ക് അയയ്ക്കണം. ഇയാളെ റിമാന്‍ഡ് ചെയ്ത് സെല്ലിലേക്ക് അയക്കണം. ഇവന്റെ കൂടെ ഉണ്ടായിരുന്നവരേയും സെല്ലിലേക്ക് മാറ്റണം.

വാഹനം കൈയ്യില്‍ കിട്ടിയാല്‍ ഭ്രാന്തുള്ള ഇവന്മാരെപ്പോലെയുള്ളവരെ മാതാപിതാക്കള്‍ നിലയ്ക്ക് നിര്‍ത്തുക അല്ലെങ്കില്‍ മര്യാദ പഠിപ്പിക്കാന്‍ നാട്ടുകാര്‍ ഇറങ്ങും. ചോദിക്കുന്നത് എന്തും വാങ്ങിക്കൊടുത്ത് ലാളിക്കുന്നവര്‍ മനസിലാക്കുക ഒരുനാള്‍ നിങ്ങളൊക്കെയും സുഹൈലിന്റെ വാപ്പയേയും ഉമ്മയേയും പോലെ കുറ്റവാളികളായ് നില്‍ക്കേണ്ടി വരുമെന്ന്. ഇവനെയൊക്കെ ക്രമിനലാക്കി വിടുന്നത് മാതാപിതാക്കള്‍ തന്നെ. എത്ര പണമുണ്ടെങ്കിലും ഇതുപോലെ ഉള്ള ഒരുത്തന് പറയുന്നത് എന്തും വാങ്ങി കൊടുക്കാന്‍ നില്‍ക്കരുത്. വീട്ടില്‍ പ്രശ്‌നം ഉണ്ടാക്കിയാല്‍ ഇതിനെയൊക്കെ വല്ല മെന്റല്‍ ആശുപത്രിയിലും പോയി ട്രീറ്റ്‌മെന്റ് കൊടുക്കുക. അല്ലാതെ നാട്ടുകാരുടെ നെഞ്ചത്തോട്ട് അഴിച്ചുവിടരുത്. ലാളിച്ചും കൊഞ്ചിച്ചും വളര്‍ത്തി സമൂഹത്തിന് ശല്യമായ് മക്കളെ വളര്‍ത്തുന്ന മാതാപിതാക്കളും പ്രതികളാകും. നിങ്ങള്‍ പറയുന്നത് മക്കള്‍ കേള്‍ക്കുന്നില്ലെങ്കില്‍ വേറെ നടപടിയുണ്ട്. ഇവിടെ നിയമം ഉണ്ട് പോലീസ് ഉണ്ട് ആശുപത്രികളുണ്ട് സൈക്കോളജിസ്റ്റ് ഉണ്ട് സൈക്യാട്രിസ്റ്റ് ഉണ്ട് അങ്ങോട്ട് കൊണ്ടാക്കണം.
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം അമിതവേഗത്തിലെത്തിയ മിനികൂപ്പര്‍ കാറിടിച്ച് മൂന്ന് ചെറുപ്പക്കാര്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രമുഖ ബാറുകളെ സംരക്ഷിക്കാന്‍ ദുരൂഹ നീക്കമെന്ന് ആക്ഷേപം. അപകടത്തിന് കാരണക്കാരനായ പത്തൊമ്പതുകാരന്‍ സുഹൈല്‍ സജീവ് മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് സ്ഥിരീകരിച്ചിട്ടും, ഇയാള്‍ക്ക് മദ്യം വിളമ്പിയ ബാറുകളുടെ പേരുകള്‍ അധികൃതര്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. കടവന്ത്ര, പാലാരിവട്ടം, നെടുമ്പാശേരി എന്നിവിടങ്ങളിലെ ബാറുകളിലാണ് സുഹൈലും സുഹൃത്തുക്കളും കയറിയതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഈ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് പരസ്യപ്പെടുത്താന്‍ പൊലീസോ എക്‌സൈസോ തയാറായിട്ടില്ല. നിയമസഭയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ എക്‌സൈസ് മന്ത്രി എം. ലിജു പോലും മദ്യം നല്‍കിയ ബാറുകളുടെ പേരുകള്‍ വെളിപ്പെടുത്തിയില്ലെന്നത് ശ്രദ്ധേയമാണ്. ഇതിന് പുറമെ കേസിലെ എഫ്‌ഐആര്‍ പകര്‍പ്പ് പുറത്തുവിടുന്നതിലും കടുത്ത മൂകതയാണ് അന്വേഷണ സംഘം പുലര്‍ത്തുന്നത്. വന്‍കിട ബാറുകളുടെ പേരുവിവരങ്ങള്‍ പുറത്തുവരുന്നത് തടയാനും അവരെ കേസില്‍ നിന്ന് ഒഴിവാക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്.

ശനിയാഴ്ച ഉച്ചമുതല്‍ മദ്യപാനം തുടങ്ങിയ പ്രതി, കൊച്ചി നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും മൂന്ന് പ്രമുഖ ബാറുകളിലാണ് കയറിയത്. ഉച്ചയ്ക്ക് കടവന്ത്രയിലെ ബാറിലും വൈകിട്ടോടെ പാലാരിവട്ടത്തെ ബാറിലും എത്തിയ പ്രതി രാത്രിയോടെയാണ് നെടുമ്പാശേരിയിലെ ബാറിലെത്തി മദ്യപിച്ചത്. ആദ്യ രണ്ടു ബാറുകളില്‍ സുഹൃത്തായ നിനവും നെടുമ്പാശേരിയില്‍ അമീറും ജോയലുമാണ് ഒപ്പമുണ്ടായിരുന്നത്. 19 വയസ്സുകാരന്‍ മണിക്കൂറുകളോളം വിവിധ ബാറുകളില്‍ കയറിയിറങ്ങി മദ്യപിച്ചിട്ടും അവിടങ്ങളിലൊന്നും തടസമില്ലാതെ മദ്യം ലഭ്യമായി എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

കേരള അബ്കാരി നിയമപ്രകാരം 23 വയസ്സിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കാന്‍ പാടില്ലെന്ന കര്‍ശന വ്യവസ്ഥ നിലനില്‍ക്കെയാണ് നിയമം കാറ്റില്‍പ്പറത്തി ബാറുകള്‍ പ്രവര്‍ത്തിച്ചത്. എക്‌സൈസ് വകുപ്പ് അബ്കാരി നിയമം 15എ പ്രകാരം ബാറുകള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും സ്ഥാപനങ്ങളുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കുന്നത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും ലൈസന്‍സ് റദ്ദാക്കുന്നതിന് പകരം ബാറുകള്‍ക്കെതിരെയുള്ള നടപടി തുച്ഛമായ പിഴ തുകയില്‍ ഒതുക്കി കേസ് അവസാനിപ്പിക്കാനാണ് നീക്കമെന്ന് സൂചനയുണ്ട്.

മദ്യലഹരിയിലായിരുന്ന പ്രതി സുഹൈല്‍ സജീവ് മണിക്കൂറില്‍ 120 കിലോമീറ്ററിലധികം വേഗതയിലാണ് മിനികൂപ്പര്‍ ഓടിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടര്‍ കണ്ടില്ലെന്നും ബ്രേക്ക് ചവിട്ടാന്‍ പോലും സാവകാശം ലഭിച്ചില്ലെന്നുമാണ് പ്രതിയുടെ അവകാശവാദം. എന്നാല്‍ പ്രതിയുടെ മൊഴികള്‍ ഭാഗികമായി മാത്രമാണ് പൊലീസ് വിശ്വസിച്ചിട്ടുള്ളത്. കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

ഈ മാസം 11ന് പുലര്‍ച്ചെ രണ്ടരയോടെ നെടുമ്പാശേരി വിഐപി റോഡില്‍ അത്താണി വാളേപ്പുറം ഭാഗത്തുണ്ടായ അപകടത്തിലാണ് മൂന്ന് ജീവനുകള്‍ പൊലിഞ്ഞത്. തൃക്കാക്കരയിലെ 'സുക്കോയ ക്രാഫ്റ്റ്' ഷോപ്പിലെ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന വയനാട് സ്വദേശി ദേവിക (21), പാലക്കാട് സ്വദേശി ഗോപിക (22), കര്‍ണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് തത്ക്ഷണം മരിച്ചത്. വ്യവസായിയായ സജീവ് ജമാലിന്റെ മകനായ സുഹൈലിന് മാതാപിതാക്കള്‍ പിറന്നാള്‍ സമ്മാനമായി നല്‍കിയതാണ് അപകടമുണ്ടാക്കിയ ആഡംബര മിനികൂപ്പര്‍ കാര്‍.

അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന സുഹൈലിന്റെ സുഹൃത്തുക്കളായ ജോയല്‍ (19), അമീന്‍ (19), നിനവ് (19) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാന്‍ ശ്രമിച്ചില്ലെന്നതിനും അപകടകരമായി വാഹനമോടിക്കാന്‍ പ്രേരണ നല്‍കിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ പ്രതികളെല്ലാം കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (1 minute ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (15 minutes ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (19 minutes ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (39 minutes ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (41 minutes ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (48 minutes ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (50 minutes ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (55 minutes ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (1 hour ago)

Foreign-trips മുൻപിൽ ഗണേഷും റോഷി അഗസ്റ്റിനും  (1 hour ago)

Cyberattack ലക്ഷങ്ങളുടെ നഷ്ടം  (1 hour ago)

നെടുമ്പാശ്ശേരിയിലെ വാഹനാപകടം: പ്രതിയെ ബോസ്റ്റല്‍ സ്‌കൂളില്‍ പാര്‍പ്പിച്ചതിനെതിരെ മേജര്‍ രവി  (1 hour ago)

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം  (1 hour ago)

SARIN P പി. സരിന് വീണ്ടും അബദ്ധം ഒടുവിൽ മാപ്പുമായി എത്തി  (1 hour ago)

Malayali Vartha Recommends