Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

ഹമാസ് മറ്റൊരു തരത്തിലുള്ള ശത്രുവായതിനാല്‍ വ്യത്യസ്തമായൊരു യുദ്ധമാണിത്;ഞങ്ങള്‍ പോരാടി വിജയിക്കുക തന്നെ ചെയ്യും,ജോ ബൈഡന് ഉറപ്പ് കൊടുത്ത് നെതന്യാഹു,സാധാരണക്കാര്‍ ആക്രമിക്കപ്പെടാതിരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും,ബൈഡന്‍-നെതന്യാഹു കൂടിക്കാഴ്ചയില്‍ പൊള്ളി ഇറാന്‍

18 OCTOBER 2023 08:08 PM IST
മലയാളി വാര്‍ത്ത

ഹമാസ് ബന്ദികളാക്കിയ സ്വന്തം പൗരന്മാരെ മോചിപ്പിക്കാന്‍ അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വിജയത്തിലേക്കുള്ള പാത നീണ്ടതും പ്രയാസമേറിയതും ആയിരിക്കും. എന്നാല്‍, നീതിബോധത്തോടെയും തകര്‍ക്കാന്‍ കഴിയാത്ത ഉത്സാഹത്തോടെയും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും ഇസ്രയേല്‍ വിജയിക്കുമെന്നും നെതന്യാഹു ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനൊപ്പം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഹമാസ് മറ്റൊരു തരത്തിലുള്ള ശത്രുവായതിനാല്‍, വ്യത്യസ്തമായൊരു യുദ്ധമാണിത്. സാധാരണക്കാര്‍ക്ക് അത്യാഹിതങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഇസ്രയേല്‍ ശ്രമിക്കുമ്പോള്‍, ഹമാസ് പ്രവര്‍ത്തിക്കുന്നത് നേരെ മറിച്ചാണ്. പറ്റാവുന്നത്ര ഇസ്രയേലികളെ വധിക്കാനാണ് ഹമാസ് ശ്രമിക്കുന്നത്. പലസ്തീന്‍ ജനതയ്ക്ക് എന്തുസംഭവിക്കുന്നുവെന്നും അവര്‍ക്ക് പ്രശ്‌നമല്ല. എല്ലാദിവസവും ഹമാസ് ഇരട്ട യുദ്ധക്കുറ്റം പ്രവര്‍ത്തിക്കുന്നു, അവരുടെ പൗരന്മാര്‍ക്ക് പിന്നിലൊളിച്ച് ഇസ്രയേലികളെ ആക്രമിക്കുന്നു. സാധാരണക്കാരെ അവര്‍ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നും നെതന്യാഹു ആരോപിച്ചു.

'ഇരട്ട യുദ്ധക്കുറ്റം ചെയ്യുന്നതിന്റെ ഫലമാണ് കഴിഞ്ഞ 11 ദിവസമായി കണ്ടുകൊണ്ടിരിക്കുന്നത്. തീവ്രവാദികളെ ഇസ്രയേല്‍ ലക്ഷ്യമിടുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ സാധരണക്കാരും ആക്രമിക്കപ്പെടുന്നു' നെതന്യാഹു പറഞ്ഞു. സാധാരണക്കാര്‍ക്കുണ്ടാവുന്ന അത്യാഹിതങ്ങള്‍ക്ക് ഹമാസാണ് ഉത്തരവാദികള്‍, അതിന് അവരെക്കൊണ്ട് മറുപടി പറയിക്കണം. ഗാസയിലെ ആശുപത്രിക്കുനേരെയുണ്ടായ ആക്രമണത്തില്‍ ലോകം മുഴുവന്‍ ശരിയാംവണ്ണം രോഷം പ്രകടിപ്പിച്ചു. എന്നാല്‍, ഇതിന്റെ രോഷം ഇസ്രയേലിന് നേരെയല്ല 'തീവ്രവാദികള്‍ക്ക്' നേരെയാണ് ഉണ്ടാവേണ്ടത്. സാധാരണക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടാവുന്നത് ഒഴിവാക്കാന്‍ ഇസ്രയേല്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും നെതന്യാഹു അവകാശപ്പെട്ടു.
അതേസമയം, പൗരന്മാരുടെ സുരക്ഷയ്ക്കുവേണ്ടി പ്രതിരോധിക്കുന്ന ഇസ്രയേലിനെ തങ്ങള്‍ പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. നിഷ്‌കളങ്കരായ സാധാരണക്കാര്‍ കൂടുതല്‍ ദുരന്തം അനുഭവിക്കാതിരിക്കാന്‍ ഇസ്രയേലും മറ്റ് പങ്കാളികളുമായി ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്നും ബൈഡന്‍ ഉറപ്പു നല്‍കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (8 minutes ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (18 minutes ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (29 minutes ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (53 minutes ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (1 hour ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (1 hour ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (9 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (9 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (9 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (9 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (9 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (9 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (10 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends