Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

സർവായുധ സജ്ജരായെത്തിയ ഇസ്രായേലി സൈന്യം.... ഹമാസ് തീർത്ത തുരങ്ക ശൃംഖലയ്ക്ക് മുമ്പിൽ പകച്ചുനിൽക്കുകയാണ്...ഒടുവിൽ അറ്റകൈ പ്രയോഗത്തിന് ഇറങ്ങുന്നു...ഭൂഗർഭ ഒളിത്താവളങ്ങളിലേക്ക് കടൽവെള്ളം പമ്പ് ചെയ്യാൻ ആരംഭിച്ച് ഇസ്രായേൽ....ഹമാസുകൾ മുങ്ങി മരിക്കും..

13 DECEMBER 2023 12:34 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

സർവായുധ സജ്ജരായെത്തിയ ഇസ്രായേലി സൈന്യം ഗസ്സയിൽ ഹമാസ് തീർത്ത തുരങ്ക ശൃംഖലയ്ക്ക് മുമ്പിൽ പകച്ചുനിൽക്കുകയാണ്. ഹമാസിനെ മാത്രം ലക്ഷ്യമിടാനോ അവരുടെ നേതാക്കളെ ഇല്ലായ്മ ചെയ്യാനോ ഇസ്രായേലിന് കഴിയുന്നില്ല. പകരം സാധാരണക്കാരുടെ വീടുകളും ആശുപത്രികളുമൊക്കെ ആക്രമിക്കുകയാണ്. ഇതിന് കാരണം തുരങ്കങ്ങൾ ഉപയോഗപ്പെടുത്തി ഹമാസ് നടത്തുന്ന യുദ്ധതന്ത്രമാണ്. ബന്ദികളുമായി ഹമാസ് പോരാളികൾ തുരങ്കങ്ങളിലും ഇതര സുരക്ഷിത ഇടങ്ങളിലുമാണ് ഒളിച്ചിരിക്കുന്നതായാണ് കരുതപ്പെടുന്നത്. ഇപ്പോൾഗാസയിൽ ഹമാസിന്റെ ഭൂഗർഭ ഒളിത്താവളങ്ങളിലേക്ക് കടൽവെള്ളം പമ്പ് ചെയ്യാൻ ആരംഭിച്ച് ഇസ്രായേൽ സൈന്യം. യുഎസ് സൈനികരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആഴ്ചകൾ എടുത്ത് മാത്രമേ ഇത് പൂർത്തിയാക്കാൻ സാധിക്കുകയുള്ളു എന്നാണ് വിവരം.

 

ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഹമാസ് ഭീകരരുടെ പ്രധാന താവളങ്ങളായിരുന്നു ഇത്തരം ടണലുകൾ.ഒളിത്താവളങ്ങളായാണ് ഹമാസ് ഭീകരർ ഇത്തരം ടണലുകൾ പ്രധാനമായും ഉപയോഗിച്ചിരുന്നത്. അതിന് പുറമെ ബന്ദികളാക്കിയവരെ താമസിപ്പിക്കാനും, യുദ്ധസാമഗ്രികൾ സൂക്ഷിക്കാനുമെല്ലാം ഇത്തരം താവളങ്ങൾ ഉപയോഗിച്ചിരുന്നു. കടൽവെള്ളം പമ്പ് ചെയ്ത് ഇത്തരം ടണലുകൾ ഉപയോഗശൂന്യമാക്കാനാണ് ഇസ്രായേൽ സൈന്യം ശ്രമിക്കുന്നതെന്നും യുഎസ് ഉദ്യോഗസ്ഥർ പറയുന്നു.എന്നാൽ ഇസ്രായേൽ സൈന്യം ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല.അതേസമയം ഹമാസ് ഭീകരർ തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയ രണ്ട് പേരുടെ മൃതദേഹങ്ങൾ ഇന്നലെ ഗാസയിൽ നിന്ന് കണ്ടെടുത്തതായി ഇസ്രായേൽ അറിയിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചിറിഞ്ഞിട്ടുണ്ട്. 137ഓളം പേരെയാണ് ഹമാസ് ഇപ്പോഴും ബന്ദികളാക്കി വച്ചിരിക്കുന്നത്. മൃതദേഹങ്ങൾ വീണ്ടെടുക്കുന്ന സമയത്തും ഏറ്റുമുട്ടൽ ഉണ്ടായതായും, ചില സൈനികർക്ക് പരിക്കേറ്റതായും ഐഡിഎഫ് അറിയിച്ചു.വെടിനിർത്തലിനു ശേഷം ഒരാഴ്ചയ്ക്കിടെ 105 ബന്ദികളെ ഹമാസ് വിട്ടയിച്ചിട്ടുണ്ട്.

പകരം ഫലസ്തീൻ തടവുകാരെ ഇസ്രായേലും വെറുതെവിട്ടു. ഇതോടെ ഹമാസിനെ കീഴടക്കാനുള്ള വഴികൾ തേടുകയാണ് ഇസ്രായേൽ. ഇതിനായി ഗസ്സ മുനമ്പിലെ ഹമാസിന്റെ വിശാല തുരങ്ക ശൃംഖലയിൽ കടൽവെള്ളം നിറയ്ക്കാൻ ഇസ്രായേൽ സൈന്യം പദ്ധതിയിടുന്നതായാണ് വാർത്തകൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് വന്നിരുന്നു. വെള്ളമടിച്ചു കയറ്റാനായി വലിയ പമ്പുകൾ ഒരുക്കിയതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണലടക്കം റിപ്പോർട്ടുചെയ്തു. ഇതിലൂടെ തുരങ്കങ്ങൾ നശിപ്പിക്കാനും പോരാളികളെ അവരുടെ ഭൂഗർഭ അഭയകേന്ദ്രത്തിൽ നിന്ന് ഓടിക്കാനും കഴിയുമെന്നും ഗസ്സയുടെ ജലവിതരണത്തിന് ഭീഷണിയാകാനും കഴിയുന്ന തന്ത്രമാണിതെന്നും ഒരു യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.കഴിഞ്ഞ മാസം പകുതിയോടെ അൽ-ഷാതി അഭയാർത്ഥി ക്യാമ്പിന് ഏകദേശം ഒരു മൈൽ വടക്ക് അഞ്ച് വലിയ കടൽജല പമ്പുകൾ ഇസ്രായേൽ പ്രതിരോധ സേന സജ്ജീകരിച്ചിരുന്നു.

 

പമ്പുകളിൽ ഓരോന്നിനും മെഡിറ്ററേനിയൻ കടലിൽ നിന്ന്, മണിക്കൂറിൽ ആയിരക്കണക്കിന് ക്യുബിക് മീറ്റർ വെള്ളം തുരങ്കങ്ങളിലേക്ക് നീക്കാനും ആഴ്ചകൾക്കുള്ളിൽ വെള്ളപ്പൊക്കമുണ്ടാക്കാനും കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഈ രീതിയിൽ വെള്ളം കയറ്റുന്നതിന്റെ സാധുതയും പാരിസ്ഥിതിക ഘടകങ്ങളും പരിശോധിക്കുന്നതായി കഴിഞ്ഞ മാസം ഇസ്രായേൽ യുഎസ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരിൽ ചിലർ പദ്ധതിയെ എതിർത്തപ്പോൾ മറ്റു ചിലർ അനുകൂലിച്ചു. ഈ പദ്ധതി നടപ്പാക്കാൻ ആഴ്ചകളെടുക്കുന്നതിനാൽ ഹമാസ് പോരാളികൾ ബന്ദികളുമായി രക്ഷപ്പെടുമെന്നാണ് ചിലർ നിരീക്ഷിച്ചത്. പദ്ധതി നടപ്പാക്കാൻ എല്ലാ ബന്ദികളും തിരിച്ചുവരുന്നത് വരെ ഇസ്രായേൽ കാത്തുനിൽക്കുമോയെന്നും വ്യക്തമല്ല. പദ്ധതിയുടെ പ്രധാന പ്രശ്‌നമായി ഇസ്രായേൽ കാണുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്. കടൽവെള്ളമെത്തുന്നത് പാതി ഉപ്പ് നിറഞ്ഞ ജലാശയങ്ങളെ വിഷമയമാക്കുമെന്നും ഉപരിതലം അസ്ഥിരമാക്കുമെന്നും അവർ നിരീക്ഷിക്കുന്നു.

തുരങ്കത്തിൽ വെള്ളം കയറ്റുന്നത് ആഗോളതലത്തിൽ വലിയ വിമർശനത്തിന് ഇടയാക്കുമെന്ന് മുൻ യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറഞ്ഞു.എന്നാൽ തുരങ്കങ്ങൾ സ്ഥിരമായി വാസയോഗ്യമല്ലാതാക്കാനുള്ള ചുരുക്കം ചില വഴികളിലൊന്നായാണ് അവർ കാണുന്നതെന്നും പറഞ്ഞു. 2015ൽ ഈജിപ്ത് ഹമാസ് തുരങ്കങ്ങളിലേക്ക് കടൽ വെള്ളം കയറ്റിയിരുന്നു. എന്നാലത് റഫയിലെ കർഷകരുടെ വിളകൾ നശിപ്പിച്ചെന്ന പരാതിയിലാണ് കലാശിച്ചത്.തുരങ്കം കീഴടക്കാൻ സൈന്യങ്ങൾ സാധാരണ നായ്ക്കളെയും റോബോട്ടുകളെയുമാണ് ഉപയോഗിക്കുക. എന്നാൽ വെള്ളം കയറ്റുന്നത് ലാഭകരമായ നീക്കമായാണ് ഇസ്രായേൽ കാണുന്നത്. ഇതുവഴി പണവും മാനവ വിഭവശേഷിയും ലാഭിക്കാമെന്ന് അവർ കരുതുന്നു. എന്നാൽ വിഷയത്തിൽ ഇസ്രായേൽ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ലെന്നാണ് യുഎസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് വാർത്തയിൽ പറഞ്ഞത്.

 

'വിവിധ സൈനിക സാങ്കേതിക വഴികളിലുടെ ഹമാസിന്റെ ശേഷി തകർക്കാൻ ഐഡിഎഫ് ശ്രമിക്കുന്നതായും' റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.തുരങ്കങ്ങളുടെ അതിവിപുലമായ ശൃംഖല നിലവിലുള്ള സ്ഥലമാണ് ഗസ്സ. ഹമാസിന്റെ ഒളിയിടം. കരയാക്രമണത്തിൽ ഇസ്രായേലിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് ഇതാണ്. ഈ ടണലുകളെല്ലാം ഇസ്രായേലിന്റെ രഹസ്യ ഇന്റലിജൻസ് നെറ്റ്വർക്കിൽ നിന്ന് പുറത്താണ് എന്നതാണ് ശ്രദ്ധേയം. അതുകൊണ്ടു തന്നെ ഇതേക്കുറിച്ചുള്ള കൃത്യമായ ധാരണ ഇസ്രായേൽ സേനയ്ക്കില്ല. 20 മീറ്റർ താഴ്ചയിലാണ് ടണലുകളുള്ളത്. കോൺക്രീറ്റു കൊണ്ട് നിർമിച്ച ഇവയെല്ലാം വൈദ്യുതീകരിച്ചിട്ടുണ്ട്.ദീർഘകാല വാസത്തിന് അനുയോജ്യവുമാണ്. ഹമാസ് കമാൻഡിങ് പോസ്റ്റുകൾക്കിടയിൽ മികച്ച രീതിയിലുള്ള ആശയവിനിമയവും ഇതുവഴി സാധ്യമാകുന്നുണ്ട്.2021ൽ നൂറു കിലോമീറ്റർ വരുന്ന ഹമാസിന്റെ ടണൽ നെറ്റ്വർക്ക് തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടിരുന്നു.

 

എന്നാൽ അഞ്ഞൂറു കിലോമീറ്റർ ദൈർഘ്യമുള്ള ടണലുകളിലെ അഞ്ചു ശതമാനം മാത്രമാണ് തകർക്കപ്പെട്ടത് എന്നാണ് ഹമാസ് നേതാവ് യഹ്യ സിൻവർ വിശദീകരിച്ചിരുന്നത്. (ഡൽഹി മെട്രോ 392 കിലോമീറ്റർ മാത്രമാണ് ഉള്ളത് എന്നതു കൂടി ഇതോട് ചേർത്തു വായിക്കണം). ഗസ്സയേക്കാൾ നാലു മടങ്ങ് വലിപ്പമുള്ള സ്ഥലമാണ് ഡൽഹി. ഗസ്സയിലെ അണ്ടർ ഗ്രൗണ്ട് നെറ്റ്വർക്ക് അത്ര വിപുലമാണ് എന്നർത്ഥം. 2007ൽ അധികാരമേറ്റെടുത്ത ശേഷം ഗസ്സയിലും ഇസ്രായേൽ അതിർത്തിയിലും ഹമാസ് ടണൽ നെറ്റ്വർക്ക് ശൃംഖല വിപുലപ്പെടുത്തിയിട്ടുണ്ട്. ഗസ്സയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് പകരം ഇത്തരം നിർമാണങ്ങളിൽ ശ്രദ്ധ കൊടുത്തു എന്നതാണ് ഹമാസിനെതിരെ ഉന്നയിക്കപ്പെടുന്ന പ്രധാന ആരോപണം. ഒക്ടോബർ ഏഴിന്, അടുത്ത കാലത്ത് ഇസ്രായേൽ നേരിട്ട ഏറ്റവും വലിയ ആക്രമണത്തിലും ടണൽ നെറ്റ്വർക്ക് ഹമാസ് ഉപയോഗിച്ചിട്ടുണ്ട്. അതിർത്തി കടക്കാൻ ഹമാസ് ക്രോസ് ബോർഡർ ടണൽ ഉപയോഗിച്ചു എന്നാണ് ഇസ്രായേൽ കരുതുന്നത്.

ഏതായലും ഇപ്പോൾ ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി ഇന്ത്യ.സാധാരണക്കാരായ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കി നിയമപരവും മാനുഷികവുമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുക എന്ന വിഷയത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.ഇന്ത്യയുൾപ്പെടെ 153 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ യുഎസ്, ഇസ്രായേൽ, ഓസ്ട്രിയ തുടങ്ങീ 10 രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു. അർജന്റീന, യുക്രെയ്ൻ, ജർമ്മനി തുടങ്ങീ 23 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഗാസയിൽ ഉടനടി മാനുഷിക വെടിനിർത്തൽ നടപ്പിലാക്കണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെടുത്. അതേപോലെ ബന്ദികളാക്കപ്പെട്ടവരെ നിരുപാധികം വിട്ടയയ്‌ക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. സാധാരണക്കാരായ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുതുമായി ബന്ധപ്പെട്ടുള്ള എല്ലാ നിയമങ്ങളും പാലിക്കാൻ അന്താരാഷ്‌ട്ര നിയമത്തിന് കീഴിലുള്ള എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (4 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (4 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (5 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (5 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (5 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (5 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (6 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (6 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (7 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (7 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (8 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (9 hours ago)

Malayali Vartha Recommends