ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പരാമർശങ്ങൾ വിവാദമാകുന്നതിനിടെ മാലദ്വീപ് പ്രസിഡൻ്റ് ഇന്ന് ചൈനയിൽ; പ്രസിഡൻ്റ് ഷി ജിൻ പിങിൻ്റെ ക്ഷണം സ്വീകരിച്ചാണ് ചൈന സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി മാലിദ്വീപ് മന്ത്രിമാർ. അവരെ പുറത്താക്കി മാലദ്വീപ് ഭരണകൂടം. മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ ഉള്ള സംഭ വങ്ങൾ അരങ്ങേറിയത്.
ഇപ്പോൾ ഇതാ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പരാമർശങ്ങൾ വിവാദമാകുന്നതിനിടെ മാലദ്വീപ് പ്രസിഡൻ്റ് ഇന്ന് ചൈനയിൽ എത്തും . പ്രസിഡൻ്റ് ഷി ജിൻ പിങിൻ്റെ ക്ഷണം സ്വീകരിച്ചാണ് മൊഹമ്മദ് മൊയ്സുവിന്റെ ചൈന സന്ദർശിക്കുന്നത് .
ഇരു രാജ്യങ്ങളും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പിടുമെന്ന് ചൈന അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദർശനമെങ്കിലും നേരത്തെ നിശ്ചയിച്ചതാണ് ഇരുനേതാക്കളുടേയും സന്ദർശനം.
അതേസമയം ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ ശക്തി എന്തെന്ന് മാലദ്വീപിലെ മന്ത്രിമാര്‍ അറിഞ്ഞിരിക്കുകയാണ്.മന്ത്രിമാരുടേത് സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്ന് മാലദ്വീപ് പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയുടെ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ മന്ത്രിമാരെ പുറത്താക്കി തലയൂരി മാലദ്വീപ്.
മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. സഹമന്ത്രിമാരായ മാല്‍ഷ, ഹസന്‍ സിഹാന്‍ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി.
https://www.facebook.com/Malayalivartha