പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി...

പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറുമായി ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തി. പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദര്‍ശനമായിരുന്നു.
അതേസമയം, ശുപാര്‍ശയില്ലാതെ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ ഗവര്‍ണര്‍ കടുത്ത അതൃപ്തിയറിയിച്ചു. രാജ്ഭവന്‍ ശുപാര്‍ശ ചെയ്യുന്ന പൊലീസുകാരെയേ നിയമിക്കാവൂ എന്നും നിര്‍ദ്ദേശിക്കുകയും ചെയ്തു.
കേരള സര്‍വകലാശാലയിലെ ചടങ്ങില്‍ ഭാരതാംബ ചിത്രത്തെച്ചൊല്ലിയുള്ള സംഘര്‍ഷവും ചര്‍ച്ചാവിഷയമായി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ആരംഭിച്ച കൂടിക്കാഴ്ച 6.25വരെ നീണ്ടു. ഗവര്‍ണര്‍ ഡി.ജി.പിയെ പൂച്ചെണ്ടു നല്‍കിയും ഷാളണിയിച്ചുമാണ് സ്വീകരിച്ചത്.ഗവര്‍ണര്‍ ആവശ്യപ്പെട്ടത് പ്രകാരം രാജ്ഭവനില്‍ നിയമിച്ച 6 പൊലീസുദ്യോഗസ്ഥരെ 24മണിക്കൂറിനകം സ്ഥലംമാറ്റിയിരുന്നു. ആറ് ഒഴിവുകളിലേക്കും രാജ്ഭവന്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് ഉടന്‍ നിയമനം നടത്തണമെന്നും നിര്‍ദ്ദേശിച്ച് ഗവര്‍ണര്‍.
https://www.facebook.com/Malayalivartha