കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍

എഐ ടെക്‌നോളജി ഉപയോഗിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വ്യാജ പ്രൊഫൈലുകളിലൂടെ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍. ഡല്‍ഹി സൗത്ത് വെസ്റ്റ് സൈബര്‍ പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്ത്ത്.
ജൂണ്‍ 16നാണ് യുവതിയുടെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ സൃഷ്ടിച്ചുവെന്നും, അതില്‍ അപകീര്‍ത്തികരവും അപമാനകരവുമായ അടിക്കുറിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും ആരോപിച്ച് യുവതി പരാതി നല്‍കിയിരുന്നത്. പിന്നീട് ആഴ്ച്കളോളം നീണ്ട അന്വേഷണത്തിലാണ് യുവാവ് പൊലീസിന്റെ വലയിലായത്. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
പരാതിക്കാരിയുടെ വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഉപയോഗിച്ച് യുവതിയുടെ സുഹൃത്തുക്കള്‍ക്ക് ഫോളോ റിക്ക്വസ്റ്റുകളും അയച്ചു. യുവതിയുടെ സുഹൃത്ത് വലയത്തിനുള്ളിലുള്ളവരെ മനഃപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനും ലക്ഷ്യമിട്ടായിരുന്നു യുവാവിന്റെ നീക്കമെന്ന് പെലീസ് പറഞ്ഞു.
തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൂടുതല്‍ സ്ത്രീകളെ ലക്ഷ്യം വച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ഇയാളുടെ ഫോണ്‍ പിടിച്ചെടുത്ത് വിശദമായ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha