അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

സെനറ്റ് ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തില്‍ റജിസ്ട്രാര്‍ക്ക് പണി കിട്ടി. അതേ സമയം സസ്‌പെന്‍ഷനിലായ റജിസ്ട്രാര്‍ക്ക് പിന്തുണയുമായി പാര്‍ട്ടിയെത്തി. സംസ്ഥാനത്തെ മന്ത്രിമാരും കേരള സര്‍വകലാശാല സിന്റിക്കേറ്റ് അംഗങ്ങള്‍ക്കും പുറമെ വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്‌ഐയും കെഎസ്യുവും വിസിക്കെതിരെ രംഗത്തെത്തി. എസ്എഫ്‌ഐ ഇന്നലെ രാത്രി രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി.
സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ വ്യക്തമാക്കി. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്ന കാരണങ്ങള്‍ ശരിയല്ലെന്നും താന്‍ ആറ് മണിക്ക് തന്നെ സെനറ്റ് ഹാളിലെ പരിപാടിക്ക് നല്‍കിയ അനുമതി റദ്ദാക്കിയതാണ്. ഇതിന്റെ രേഖകള്‍ തന്റെ കൈവശമുണ്ട്. ഗവര്‍ണര്‍ വേദിയില്‍ എത്തിയ ശേഷമാണ് അനുമതി റദ്ദാക്കിയതെന്ന വി സിയുടെ കണ്ടെത്തല്‍ ശരിയല്ല. താന്‍ ഗവര്‍ണറെ അപമാനിച്ചിട്ടില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.
കേരള സര്‍വകലാശാലയിലെ താത്കാലിക വിസിയായ മോഹന്‍ കുന്നുമ്മലിന് റജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ചൂണ്ടിക്കാട്ടി. വിസിയുടേത് അമിതാധികാര പ്രയോഗമാണ്. സസ്‌പെന്‍ഷന്‍ ഉത്തരവ് ചട്ടലംഘനമാണ്. ആര്‍എസ്എസ് കൂറ് തെളിയിച്ചയാളാണ് വിസി. വേണ്ടി വന്നാല്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുമെന്നും അവര്‍ പറഞ്ഞു. ചാന്‍സിലര്‍മാരുടെ കാവിവത്കരണ നയം അനുവദിക്കില്ല, ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കാന്‍ ചാന്‍സിലര്‍ ഇടപെട്ടു, കാവിവത്കരണത്തിനുള്ള ആസൂത്രിത നീക്കമാണിതെന്നും ബിന്ദു വിമര്‍ശിച്ചു.
മതേതരത്ത്വവും യൂണിവേഴ്‌സിറ്റി നിയമവും ഉയര്‍ത്തി പിടിച്ച കേരള സര്‍വ്വകലാശാല റജിസ്ട്രാര്‍ക്ക് നിരുപാധിക പിന്തുണയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സഞ്ജീവ് വ്യക്തമാക്കി. രാത്രി ഏഴരയ്ക്ക് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താനും എസ്എഫ്‌ഐ തീരുമാനിച്ചു.
സംസ്ഥാനത്തിന്റെ പൊതു താല്‍പര്യം സംരക്ഷിക്കേണ്ടയാളാണ് ഗവര്‍ണറെന്ന് ഓര്‍മ്മിപ്പിച്ചാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വിഷയത്തില്‍ പ്രതികരിച്ചത്. വിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഉള്ളയാളാണ് ഗവര്‍ണര്‍. നിയമ വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ നടന്നത് എന്നാണ് മനസിലാക്കുന്നത്. ഉന്നത വിദ്യാഭസ മേഖലയെ തകര്‍ക്കുന്ന നിലപാടാണ് നിരന്തരം ഗവര്‍ണര്‍ സ്വീകരിക്കുന്നത്. അനാവശ്യമായ വിവാദങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകുന്നത് നല്ലതല്ല. നിയമപരമായ കാര്യങ്ങളുമായി ഗവണ്‍മെന്റും മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
റജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത താത്കാലിക വിസി മോഹന്‍ കുന്നുമ്മലിന്റെ നടപടി തള്ളിക്കളയുന്നുവെന്ന് സിന്‍ഡിക്കേറ്റിലെ ഇടത് അംഗം ജി മുരളീധരന്‍ പ്രതികരിച്ചു. റജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിസിക്ക് അധികാരമില്ല. റജിസ്ട്രാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരം സിന്‍ഡിക്കേറ്റിനാണ്. അത് ലംഘിച്ചു. വി സിയുടെ ഉത്തരവിന് കീറക്കടലാസിന്റെ വില മാത്രമാണ്. റജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ റജിസ്ട്രാറായി തുടരും. അദ്ദേഹം ഇന്ന് രാവിലെ പതിവ് പോലെ ജോലിക്ക് എത്തുമെന്നും സിന്‍ഡിക്കേറ്റ് അംഗം വ്യക്തമാക്കി.
റജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി ഗവര്‍ണ്ണറുടെ ആര്‍.എസ്.എസ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പ്രതികരിച്ചു. രാജ്ഭവനെ ആര്‍.എസ്.എസ് ആസ്ഥാനവും, സര്‍വ്വകലാശാലകളെ ആര്‍എസ്എസ് ശാഖകളുമാക്കാനാണ് ഗവര്‍ണ്ണറുടെ അജണ്ട. ഇതിനെ ശക്തമായി പ്രതിരോധിക്കും. സര്‍വ്വകലാശാലകളെ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വേദിയാക്കുന്നത് അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസ മേഖലയെ കാവി വത്കരിച്ച് പുതിയ ചരിത്രമുണ്ടാക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്ക്ക് വഴിവെട്ടുകയാണ് ഗവര്‍ണറെന്നും കെഎസ്യു അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ വി സി ഡോ. മോഹന്‍ കുന്നുമ്മല്‍ ഇന്നലെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗവര്‍ണര്‍ പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിസിയുടെ വിശദീകരണം.
സെനറ്റ് ഹാളില്‍ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദമായിരുന്നു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച രജിസ്ട്രാറുടെ നടപടിയാണ് വിസിയുടെ ഇടപെടലിന് ആധാരം. സര്‍വകലാശാല അനുമതി റദ്ദ് ചെയ്തശേഷവും സെനറ്റ് ഹാളിലെ നിശ്ചിത പരിപാടിയുമായി മുന്നോട്ടുപോയി. ഇത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ച് സെനറ്റ് ഹാളില്‍ ഗവര്‍ണ്ണര്‍ പങ്കെടുത്ത പരിപാടിക്കിടെയുണ്ടായത് വലിയ സംഘര്‍ഷമാണ്. ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ ചിത്രം വെച്ചത് നിബന്ധനകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാര്‍ അനുമതി റദ്ദാക്കിയത്. സര്‍വ്വകലാശാല നിബന്ധനകള്‍ക്ക് വിരുദ്ധമാണ് ചിത്രം വെച്ചതെന്ന നിലപാടിലാണ് രജിസ്ട്രാര്‍. വന്‍ പ്രതിഷേധങ്ങള്‍ക്കിടെയാണ് ഗവര്‍ണ്ണര്‍ അന്ന് പരിപാടിയില്‍ പങ്കെടുത്തത്.
രാജ്ഭവന്‍ ആവശ്യപ്പെട്ട പ്രകാരം വിസി നല്‍കിയ റിപ്പോര്‍ട്ടില്‍ രജിസ്ട്രാര്‍ക്കെതിരെ ഗുരുതര വിമര്‍ശനമാണുള്ളത്. സിന്റിക്കേറ്റ് അംഗങ്ങളുടെയടക്കം ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് അനുമതി റദ്ദാക്കിയതെന്നാണ് കുറ്റപ്പെടുത്തല്‍. രജിസ്ട്രാര്‍ ഗവര്‍ണ്ണറോട് കാണിച്ചത് അനാദരവാണ്. ഗവര്‍ണ്ണര്‍ ചടങ്ങിനെത്തി ദേശീയ ഗാനം പാടുമ്പോഴാണ് അനുമതി റദ്ദാക്കിയുള്ള മെയില്‍ രജിസ്ട്രാര്‍ രാജ്ഭവനിലേക്ക് അയച്ചതെന്നും സംഘര്‍ഷത്തെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നുമാണ് വിസി മോഹന്‍ കുന്നുമ്മലിന്റെ ശുപാര്‍ശ. മതപരമായ ചിഹ്നം വെച്ചതിനാണ് റദ്ദാക്കലെന്നായിരുന്നു രജിസ്ട്രാറുടെ വിശദീകരണം. ഏത് മതപരമായ ചിഹ്നമെന്ന് വിശദീകരണത്തില്‍ ഇല്ലെന്നും വിസി കുറ്റപ്പെടുത്തുന്നു. ഗവര്‍ണ്ണറുടെ നിലപാടിനൊപ്പം നിന്നുള്ള റിപ്പോര്‍ട്ടായിരുന്നു വിസി നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് രജിസ്ട്രാര്‍.
അതേസമയം സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റദ്ദാക്കിയതില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് നിലനില്‍ക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച.
രാജ്ഭവന്‍ നല്‍കിയ പൊലീസുകാരുടെ പട്ടിക പ്രകാരം രാജ്ഭവന്‍ സുരക്ഷയ്ക്കായി പൊലീസുകാരെ വിന്യസിച്ച തീരുമാനം ഇറങ്ങി ഒരു മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു. ഈ തീരുമാനത്തില്‍ ഗവര്‍ണര്‍ക്ക് കടുത്ത നീരസമുണ്ട്. പുതിയ പൊലീസ് മേധാവിയെ ഗവര്‍ണര്‍ ഈ നീരസം അറിയിച്ചെന്നാണ് വിവരം.
കേരള സര്‍വകലാശാ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവന്‍ മാര്‍ച്ച് നടത്തി. ബാരിക്കേഡുകള്‍ മറികക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസുമായി പ്രവര്‍ത്തകര്‍ സംഘര്‍ഷവും വാക്കേറ്റവുമുണ്ടായി. എസ്എഫ്‌ഐ മാര്‍ച്ചിന് പിന്നാലെ ഡിവൈഎഫ്‌ഐയും മാര്‍ച്ച് നടത്തി. ഈ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നൂറോളം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തിലാണ് കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത്. ഭാരതാംബ വിവാദത്തെ തുടര്‍ന്ന് സെനറ്റ് ഹാളില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതിനാണ് നടപടി. രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ വിസി ഡോ:മോഹനന്‍ കുന്നുമ്മേല്‍ ആണ് സസ്‌പെന്‍ഡ് ചെയ്തത്.
ഗവര്‍ണര്‍ വിളച്ചിലെടുക്കരുതെന്ന് എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു. എസ്എഫ്ഐ ശക്തി അറിയാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിളിച്ചാല്‍ മതിയെന്നും നേതാക്കള്‍ പറഞ്ഞു. ആര്‍എസ്എസിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തവര്‍ക്കെതിരെ നടപടി എടുത്ത് പുറത്താക്കുന്ന രീതി തെറ്റാണ്. അത് തിരുത്തിയില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ കാണേണ്ടി വരുമെന്നും ഇത് സൂചനാ പ്രതിഷേധമാണെന്നും എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു.
രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സിലറുടെ നടപടിക്കെതിരേ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും രംഗത്തെത്തിയിട്ടുണ്ട്. വൈസ് ചാന്‍സിലര്‍ അധികാരദുര്‍വിനിയോഗമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ആര്‍എസ്എസ് കൂറ് തെളിയിച്ചതിന്റെ ഭാഗമായിട്ട് കേരള സര്‍വകലാശാല വിസി ആ സ്ഥാനത്തെത്തിയതെന്നും വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കില്‍ അത് ആ നിലയില്‍ കൈകാര്യം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ സ്വതന്ത്ര പരമാധികാര സംവിധാനവും ഉന്നത വിദ്യാഭ്യാസ കേന്ദ്രവുമായ സര്‍വകലാശാലകളെ സംഘപരിവാറിന്റെ ആലയില്‍ കെട്ടാന്‍ വേണ്ടി ചാന്‍സിലര്‍ പദവിയിലിരിക്കുന്ന ഗവര്‍ണര്‍ ശ്രമിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. കേവലം ആര്‍ എസ് എസ് ഏജന്റായി ഗവര്‍ണര്‍ അധപതിച്ചു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മതേതരത്വത്തിന് വേണ്ടി നിലപാടെടുത്ത രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം. ഇങ്ങനെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംഘവത്കരണം നടത്താമെന്ന ചാന്‍സിലറുടെ വ്യാമോഹം കേരളത്തില്‍ വിലപോവില്ല.ഇത്തരം സ്ഥാപനങ്ങളെ തകര്‍ക്കുന്ന ചാന്‍സിലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുക്കുന്നു. ഇതിനെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു
ഭാരതാംബ വിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ വി സി സസ്പെന്‍ഡ് ചെയ്തതോടെ സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോര് കടുക്കുന്നു. നടപടിക്കെതിരെ മന്ത്രി ആര്‍ ബിന്ദു രംഗത്തെത്തി.
രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാനുള്ള അധികാരം വി സിക്കില്ലെന്ന് മന്ത്രി പറഞ്ഞു. സസ്പെന്‍ഷന്‍ ചട്ടലംഘനമാണ്. വിഷയത്തില്‍ സര്‍ക്കാര്‍ ആലോചിച്ച് ഇടപെടും. കടുത്ത കാവിവത്കരണ നടപടികളാണ് ഗവര്‍ണറുടേത്. കാവിക്കൊടിയേന്തിയ സ്ത്രീ ഭാരതത്തിന്റേതല്ല, ആര്‍ എസ് എസിന്റെ പ്രതീകമാണെന്നും മന്ത്രി പറഞ്ഞു.
വി സിയുടെ നടപടി ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും തള്ളിക്കളഞ്ഞു. രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വി സിക്ക് അധികാരമില്ല. ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് മുകളിലുള്ളവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിന് മാത്രമാണ്. കെ എസ് അനില്‍കുമാര്‍ നാളെയും കേരള സര്‍വകലാശാല രജിസ്ട്രാറായി ഓഫീസിലെത്തുമെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന സമീപനമാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. സസ്പെന്‍ഷനെതിരെ എസ് എഫ് ഐയും പ്രതിഷേധിച്ചു. നടപടിക്കെതിരെ എസ് എഫ് ഐ ഇന്ന് രാത്രി ഏഴിന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. നിയമപരമായി കാണാമെന്നായിരുന്നു കെ എസ് അനില്‍ കുമാറിന്റെ പ്രതികരണം.
കേരള സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. കെ എസ് അനില്‍കുമാറിനെതിരായ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ സസ്പെന്‍ഷന്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറേയും വിസി മോഹനന്‍ കുന്നുമ്മലിനേയും വിമര്‍ശിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് രംഗത്തെത്തി. താന്‍ രാജാവാണെന്ന് പറഞ്ഞുകൊണ്ടിരുന്നാല്‍ താന്‍ രാജാവാകില്ലെന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെടണമെന്ന് എം ശിവപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇല്ലാത്ത അധികാരത്തില്‍ രാജഭക്തനായ വിസിയെക്കൊണ്ട് പുറപ്പെടുവിപ്പിക്കുന്ന രാജകല്‍പനകള്‍ക്ക് ടിഷ്യു പേപ്പറിന്റെ വില ഇന്ത്യന്‍ ഭരണഘടനയും നിയമ വ്യവസ്ഥയും യൂണിവേഴ്സിറ്റി സ്റ്റാറ്റിയൂട്ടും അനുസരിച്ച് ഉണ്ടാവിലെന്ന് ബോധ്യപ്പെടണമെന്നും എം ശിവപ്രസാദ് പറഞ്ഞു. അങ്ങയുടെ രാജാവ് പുറം വാതിലിലൂടെയാണ് എസ്എഫ്ഐ സമരത്തെ പേടിച്ച് ഓടിയതെന്ന് സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിക്ക് ശേഷം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മടങ്ങിയതിനെ ചൂണ്ടിക്കാട്ടി ശിവപ്രസാദ് പരിഹസിച്ചു. രാജഭക്തന് അതിനുള്ള അവസരം ലഭിക്കില്ലെന്ന് ഓര്‍ക്കണം. മതേതരത്വവും യൂണിവേഴ്സിറ്റി നിയമവും ഉയര്‍ത്തി പിടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നിരുപാധിക പിന്തുണ നല്‍കുന്നുവെന്നും ശിവപ്രസാദ് കൂട്ടിച്ചേര്‍ത്തു.
രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത് അസാധാരണ സംഭവമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും പറഞ്ഞു. ഗവര്‍ണര്‍ ഭരണഘടന വിരുദ്ധമായാണ് പെരുമാറുന്നത്. ഗവര്‍ണറുടെ പ്രസ്താവനകള്‍ സംഘ്പരിവാര്‍ പ്രസ്താവനകളായി അധഃപതിച്ചു. വിസിക്ക് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ അധികാരമില്ല. നടപടി പൊതു നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും സഞ്ജീവ് പറഞ്ഞു.
https://www.facebook.com/Malayalivartha