Widgets Magazine
04
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂരിൽ വൻ തീപിടുത്തം.... റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ തീപിടുത്തം.. ബൈക്കുകൾ കത്തി നശിച്ചു.... ഷെഡ് പൂർണമായി കത്തി.... തീ പടർന്നത് രണ്ടാം ഫ്ലാറ്റ് ഫോമിനടുത്ത്.... തീ അണയ്ക്കാൻ ശ്രമം തുടരുന്നു


സ്ത്രീ സുരക്ഷാ പദ്ധതി... രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് 40 രൂപ


സങ്കടക്കാഴ്ചയായി...മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം


ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആൻ്റണി രാജുവിന് 3 വർഷം തടവും 10,000 രൂപ പിഴയും...


ഏത് രാഹുൽ മാങ്കൂട്ടത്തിൽ..? വിജയ സാധ്യത കൂടുതലുള്ളതിനാൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടും: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുലിന് കോണ്‍ഗ്രസ് സീറ്റ് നൽകുമോയെന്ന ചോദ്യത്തിനോട് പ്രതികരിച്ച് സണ്ണി ജോസഫ്...

ഇറാൻ പ്രസിഡന്റ് ഇബ്റാഹീം റെയ്സി കോപ്റ്റർ അപകടത്തിൽ മരിച്ചതോടെ ഇറാനിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ സജീവമായി.... ഇടക്കാല പ്രസിഡന്‍റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്‍റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു...

21 MAY 2024 12:44 PM IST
മലയാളി വാര്‍ത്ത

ഇറാൻ പ്രസിഡന്റ് ഇബ്റാഹീം റെയ്സി കോപ്റ്റർ അപകടത്തിൽ മരിച്ചതോടെ ഇറാനിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ സജീവമായി. ഇടക്കാല പ്രസിഡന്‍റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്‍റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. അലി ബാഗേരി കനി ഇറാൻ്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രിയായും നിയമിതനായി. ഇറാൻ പരമോന്നത നേതാവ് അലി ഖാംനഈയാണ് ഇടക്കാല നേതാക്കളെ പ്രഖ്യാപിച്ചത്.

ഇറാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 അനുസരിച്ച് പ്രസിഡന്റ് അധികാരത്തിലിരിക്കെ മരിക്കുകയോ, അസുഖബാധിതനാവുകയോ ചെയ്താൽ പരമോന്നത നേതാവിന്റെ അനുമതിയോടെ രാജ്യത്തെ ആദ്യത്തെ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റാകാം. 50 ദിവസത്തേക്കാണ് ഇടക്കാല പ്രസിഡന്റായി മുഖ്ബർ ചുമതലയേൽക്കുക. ഈ കാലയളവിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കണം. ആദ്യ വൈസ് പ്രസിഡന്‍റ്, പാർലമെന്‍റ് സ്പീക്കർ, ജുഡീഷ്യറി മേധാവി എന്നിവരടങ്ങുന്ന ഉന്നതാധികാര കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 2025ലാണ് ഇനി ഇറാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.

 

 

കൊല്ലപ്പെട്ട റഈസിയെ പോലെ 68കാരനായ മുഖ്ബറും ഇറാൻ പരമോന്നത നേതാവുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. റഈസി പ്രസിഡന്‍റായി ചുമതലയേറ്റതിനു പിന്നാലെ 2021 ആഗസ്റ്റിലാണ് മുഖ്ബറിനെ ഒന്നാം വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്. അതിനു മുമ്പ് 14 വർഷം ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള നിക്ഷേപ ഫണ്ടായ ‘സെറ്റാഡി’ന്റെ തലവനായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം.

ആണവ, ബാലിസ്റ്റിക് മിസൈല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ച് 2010ല്‍ യൂറോപ്യന്‍ യൂനിയന്‍ ഉപരോധ പട്ടികയില്‍ ഉൾപ്പെടുത്തിയവരിൽ മുഖ്ബറും ഉൾപ്പെട്ടിരുന്നു. രണ്ടു വർഷത്തിനുശേഷം അദ്ദേഹത്തെ പട്ടികയിൽനിന്ന് ഒഴിവാക്കുകയായിരുന്നു.

അപകടത്തിൽ കൊല്ലപ്പെട്ട വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുല്ല ഹിയാൻ്റെ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ചയാളാണ് ആക്ടിംഗ് വിദേശകാര്യ മന്ത്രി ബാഗേരി. ബാഗേരിയും ആയത്തുല്ല അലി ഖാംനഇയുടെ അടുത്തയാളാണ്. ബഗേരിയുടെ സഹോദരൻ്റെ ഭാര്യാപിതാവാണ് ആയത്തുള്ള അലി ഖാംനഇ. ഇറാന്റെ ആണവ പദ്ധതികളിലും അദ്ദേഹത്തിന് ശക്തമായ ഇടപടലുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ തീപിടുത്തം..  (4 minutes ago)

എൻജിനിയറിങ് പ്രവേശന പരീക്ഷയ്‌ക്ക്‌ നാളെ മുതൽ അപേക്ഷിക്കാം  (40 minutes ago)

രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് 40 രൂപ  (48 minutes ago)

വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ ...  (1 hour ago)

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ലക്ഷദീപം ജനുവരി 14ന്; തിരക്ക് നിയന്ത്രിക്കാന്‍ ഇത്തവണ പുതിയ സംവിധാനം ഒരുക്കും  (8 hours ago)

വെനസ്വേലയിലെ അമേരിക്കന്‍ ആക്രമണം: പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ലോര്‍സിനെയും യുഎസ് കസ്റ്റഡിയില്‍  (8 hours ago)

കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്ത്രീസുരക്ഷാ പദ്ധതിക്ക് അപേക്ഷാ ഫീസ് നിശ്ചയിച്ചു  (8 hours ago)

വടക്കഞ്ചേരിയില്‍ ദേശീയപാത മുറിച്ചുകടക്കവെ ബൈക്കിടിച്ച് വയോധികന്‍ മരിച്ചു  (9 hours ago)

പൊലീസ് ആണെന്ന് പറഞ്ഞ് യുവാവിന്റെ വാഹനം തടഞ്ഞ് മോഷണം  (9 hours ago)

വാഹനാപകടത്തില്‍ നടന്‍ ആശിഷ് വിദ്യാര്‍ത്ഥിക്കും ഭാര്യയ്ക്കും പരിക്ക്  (9 hours ago)

വെനസ്വേല അമേരിക്ക സംഘര്‍ഷം: ആഗോള സാമ്പത്തിക രംഗത്ത് ആശങ്ക  (9 hours ago)

യുവതിയെ ഗര്‍ഭിണയാക്കിയതിലും ഗര്‍ഭഛീത്രം നടത്തിയതിലും തന്റെ തലയില്‍ കെട്ടി വെക്കാന്‍ ശ്രമം നടന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ ഭര്‍ത്താവ്  (9 hours ago)

കഴിഞ്ഞുപോയ ഓരോ അനുഭവത്തിനും നന്ദിയുണ്ട്; ബിഎംഡബ്ല്യു ബൈക്കില്‍ യാത്ര ചെയ്യുന്ന നടിയുടെ ചിത്രങ്ങള്‍  (10 hours ago)

ബംഗ്ലാദേശില്‍ അക്രമികള്‍ തീകൊളുത്തിയ ഹിന്ദു വ്യാപാരി മരിച്ചു  (10 hours ago)

290 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ് ലഭിച്ചു  (11 hours ago)

Malayali Vartha Recommends