Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഇസ്രയേല്‍ സൈന്യം ഇരച്ചുകയറുമെന്ന ഭീതിയില്‍ ഈജിപ്ത്;ആയുധം കടത്താനുള്ള ഹമാസിന്റെ പുതിയ വഴി ഈജിപ്തിന് തിരിച്ചടി, അതിര്‍ത്തി വളഞ്ഞ് ഐ ഡി എഫ് ആക്രമണം ശക്തമാക്കി,തുരങ്കങ്ങളില്‍ ചെങ്കീരിപ്പടയെ ഇറക്കി ഭീകരരുടെ നിലവിളി

31 MAY 2024 07:54 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഈജിപ്ത് അതിര്‍ത്തി വളഞ്ഞ് ജൂതപ്പട ഹമാസ് ആയുധം കടത്തുന്ന പുതിയ തുരങ്കങ്ങള്‍ കണ്ടെത്തി. ഓരോന്നായി പൊളിച്ചടുക്കി മുന്നേറി ഐഡിഎഫ്. ഗാസയിലും റഫയിലും രക്ഷയില്ല ഹമാസ് നെട്ടോട്ടത്തിലാണ്. ഐഡിഎഫ് തകര്‍ത്ത തുരങ്കങ്ങള്‍ ഒരുവഴിക്കൂടെ ശരിയാക്കി എടുത്ത് പോര് കടുപ്പിക്കാന്‍ നീക്കം നടത്തുന്ന ഹമാസിന്റെ മസ്തകത്തിലടിച്ച് ജൂതപ്പട. തകര്‍ത്തെറിഞ്ഞ തുരങ്കങ്ങള്‍ ഇനിയൊരിക്കലും ഉപയോഗിക്കാനാകാത്ത വിധം തേടിപ്പിടിച്ച് വീണ്ടും തകര്‍ത്തെറിയുന്നു. ഹമാസിനെ വലയ്ക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ആയുധങ്ങള്‍ ഇല്ലെന്നതാണ്. ആയുധപ്പുരയും ആയുധം ഒളിപ്പിച്ചിരുന്ന തുരങ്കങ്ങളും ഐഡിഫ് തകര്‍ക്കുകയും റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ ആയുധം കടത്താന്‍ പുതിയ റൂട്ട് ഹമാസ് കണ്ടെത്തി.

ഗാസഈജിപ്ത് അതിര്‍ത്തിയിലുള്ള ഫിലാഡല്‍ഫി റൂട്ടിന്റെ നിയന്ത്രണം ഇസ്രായേല്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈജിപ്തുമായുള്ള ഗാസയുടെ ഏക അതിര്‍ത്തിയിലുള്ള 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടനാഴിയില്‍ ഇസ്രായേല്‍ സൈന്യം നിയന്ത്രണം നേടിയതായി ഇസ്രായേല്‍ പ്രതിരോധ സേനാ വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ഈ ഇടനാഴിയിലൂടെയുള്ള തുരങ്കങ്ങള്‍ വഴിയാണ് ഹമാസ് ആയുധങ്ങള്‍ കടത്തുന്നതെന്ന് idf പറഞ്ഞു. ഈ തുരങ്കങ്ങളില്‍ ചെങ്കീരിപ്പടയെ ഇറക്കി ഇസ്രയേല്‍. ഇറാനില്‍ നിന്ന് ആയുധക്കടത്ത് ഇപ്പോള്‍ നടക്കുന്നില്ല. റെയ്‌സിയുടെ മരണത്തോടെ ഹമാസിനെ സഹായിക്കുന്നത് ഇറാന്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതുവരെ ഇറാനാണ് ഹമാസ് കേന്ദ്രങ്ങളിലേയ്ക്ക് ആയുധം എത്തിച്ചിരുന്നത്. യുദ്ധം കൊഴുപ്പിക്കാന്‍ എല്ലാ സഹായവും ഇറാനില്‍ നിന്നെത്തി. റെയ്‌സിയുടെ തല വീണതോടെ ഇറാന്‍ അല്പമൊന്ന് ഉള്‍വലിഞ്ഞു.

ഖത്തറില്‍ നിന്നും ഹഗമാസിന് സഹായം എത്തുന്നുണ്ടായിരുന്നു. അതും നിലച്ചിരിക്കുകയാണ്. യുദ്ധത്തോടെ ഇരുഭാഗത്തും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇസ്രയേലിനെ സഹായിക്കാന്‍ അമേരിക്കയുണ്ട്. എന്നാല്‍ ഇസ്രയേലിനെ പരസ്യമായി രാജ്യങ്ങള്‍ സഹായിക്കില്ല. ഒളിഞ്ഞും മറഞ്ഞുമുള്ള സഹായമേ ഉള്ളു. അതും നിലച്ചിരിക്കുന്നു. ആയുധങ്ങളില്ലാതെ പോരാടാന്‍ പറ്റാത്ത അവസ്ഥ. ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ പൊട്ടാതെ പതിക്കുന്ന ബോംബുകളും റോക്കറ്റുകളും പലയിടത്ത് നിന്ന് പെറുക്കി കൂട്ടിയ ആയുധങ്ങളും കൊണ്ടാണ് ഇപ്പോള്‍ ഹമാസ് പിടിച്ച് നില്‍ക്കുന്നത്. ആയുധം എത്തിയേ മതിയാകൂ അതിനാണ് പുതിയ റൂട്ട് തപ്പിയെടുത്തത്. അതിനും പിടിവീണു. ഈജ്പ്ത അതിര്‍ത്തി അരിച്ച് പെറുക്കുകയാണ് ഐഡിഎഫ്.

ഇത്തരം 80 ല്‍ അധികം തുരങ്കങ്ങളാണ് ഈ റൂട്ടില്‍ ഉള്ളത് . കൂടാതെ ഡസന്‍ കണക്കിന് റോക്കറ്റ് ലോഞ്ചറുകളും ഇവിടെ കണ്ടെത്തി. ഇസ്രായേല്‍ ഈജിപ്തിലേക്ക് ആക്രമണം നടത്തുമെന്ന് കരുതി, ഇസ്രായേലിനെ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹമാസ് ഇടനാഴിയില്‍ റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചതെന്ന് വിശ്വസിക്കുന്നതായി ഐഡിഎഫ് പറഞ്ഞു. തെക്കന്‍ നഗരമായ റഫയോട് ചേര്‍ന്നുള്ള ഇടനാഴിയില്‍, ഈജിപ്തിലേക്ക് കടക്കുന്ന 20 ഓളം തുരങ്കങ്ങള്‍ ഇതുവരെ കണ്ടെത്തി നശിപ്പിച്ചതായി യി ഐഡിഎഫ് പറഞ്ഞു. ചില തുരങ്കങ്ങള്‍ ഐഡിഎഫിന് നേരത്തെ അറിയാമായിരുന്നു, മറ്റുള്ളവ ആദ്യമായി കണ്ടെത്തിയാണ് . മിക്ക ഇടനാഴികളിലും ഐഡിഎഫ് സേനാംഗങ്ങള്‍ ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുണ്ട്. തീരത്തിന് സമീപം കരസേന ഇല്ലാത്ത ഒരു ചെറിയ ഭാഗം ഉണ്ട്, എന്നാല്‍ അവിടെയും നിരീക്ഷണവും ഫയര്‍ പവറും ഉപയോഗിച്ച് പ്രദേശം നിയന്ത്രിക്കുകയാണെന്ന് ഐഡിഎഫ് വ്യക്തമാക്കി .

ഈജിപ്ഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് 10 മുതല്‍ 40 മീറ്റര്‍ വരെ അകലെയാണ് റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചിരുന്നത്, റാഫയില്‍ നിന്ന് 70 ഓളം റോക്കറ്റുകളും മോര്‍ട്ടാറുകളും ഇസ്രായേലിന് നേരെ തൊടുത്തുവിട്ടതായി ഹഗാരി പറഞ്ഞു. റഫ ബോര്‍ഡര്‍ ക്രോസിംഗിന് സമീപമുള്ള ഹമാസ് തുരങ്കം അടുത്തിടെ തകര്‍ത്തതായി ഐഡിഎഫ് ബുധനാഴ്ച അറിയിച്ചു. സൈന്യം പറയുന്നതനുസരിച്ച്, ഈജിപ്തുമായുള്ള അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 100 മീറ്റര്‍ അകലെയുള്ള ഒരു ടണല്‍ ഷാഫ്റ്റ് സൈന്യം കണ്ടെത്തുകയായിരുന്നു. ഏകദേശം ഒന്നര കിലോമീറ്റര്‍ നീളമുള്ള ഈ ഷാഫ്റ്റ് , സൈനികരെ ആക്രമിക്കാന്‍ ഹമാസ് പ്രവര്‍ത്തകര്‍ ഉപയോഗിച്ചതായും ഐഡിഎഫ് പറഞ്ഞു. സൈന്യം തുരങ്കത്തില്‍ റെയ്ഡ് നടത്തി, ടാങ്ക് വേധ മിസൈലുകള്‍, തോക്കുകള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി.

ശൃംഖലയ്ക്ക് വ്യത്യസ്ത ആഴങ്ങളില്‍ നിരവധി ശാഖകളുള്ള പാതകളുണ്ടെന്നും ചില ഭാഗങ്ങള്‍ സ്‌ഫോടനമേല്‍ക്കാത്തവിധം ഉണ്ടാക്കിയതാണെന്നും ഐഡിഎഫ് പറഞ്ഞു. ഹമാസ് പ്രവര്‍ത്തകര്‍ താമസിക്കുന്ന മുറികളും കുളിമുറികളും ഉള്‍പ്പെട്ട തുരങ്ക ശൃംഖല തകര്‍ത്തു എന്നും ഐഡിഎഫ് വ്യക്തമാക്കി. ഈജിപ്തിനും ഗാസ സ്ട്രിപ്പിനുമിടയില്‍ ഉള്ള തുരങ്കങ്ങളെക്കുറിച്ച് വളരെ മുന്‍പ് മുതല്‍ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു . ഇത്തരം തുരങ്കങ്ങള്‍ തകര്‍ക്കാനായി വെള്ളവും വിഷവാതകാവും തുരങ്കങ്ങളിലേയ്ക്ക് പമ്പ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട് . പക്ഷെ അവയെ എല്ലാം മറികടന്നു ഇപ്പോഴും 80 ല്‍ അധികം തുരങ്കങ്ങള്‍ ഹമാസ് നിര്‍മിച്ചു എന്നതാണ് ഈജിപ്തിനെ ആശ്ചര്യപ്പെടുത്തുന്നത്. ഫിലാഡല്‍ഫി കോറിഡോര്‍ മുഴുവനും ഇസ്രായേല്‍ പിടിച്ചെടുത്തുവെന്ന് സ്ഥിരീകരിക്കാന്‍ യു എസ തയ്യാറായില്ലെങ്കിലും ഇത്തരമൊരു നീക്കം ഇസ്രായേലി ഉദ്യോഗസ്ഥര്‍ യുഎസിനെ മുന്‍കൂട്ടി അറിയിസിച്ചിരുന്നു എന്ന് ജോണ്‍ കിര്‍ബി പറഞ്ഞു.

ഇതിനിടെ യുദ്ധം മതിയായ അവസ്ഥയിലാണ് ഹമാസ്. യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ തയാറായാല്‍ എല്ലാ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തങ്ങള്‍ തയാറാണെന്നു കാട്ടി ഹമാസ് രംഗത്ത്. ഇക്കാര്യം സമാധാന ചര്‍ച്ചകള്‍ക്കും മധ്യസ്ഥതയ്ക്കും മുന്‍കൈയെടുക്കുന്ന ലോകരാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഹമാസ് വ്യക്തമാക്കിയതായി പ്രമുഖ വാര്‍ത്താ ചാനലായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറല്ലെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ തയാറായാല്‍ മാത്രമേ ഇതു മുന്നോട്ടു പോകൂവെന്നും ഹമാസ് പ്രസ്താവനയില്‍ അറിയിച്ചതായി അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഈജിപ്റ്റും ഖത്തറും നടത്തുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെയാണ് ഹമാസ് നയം വ്യക്തമാക്കിയത്.

യുദ്ധം നിര്‍ത്തി ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറിയാല്‍ ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറുന്നതടക്കമുള്ള മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തയാറാണെന്നാണ് ഹമാസ് അറിയിച്ചത്. ഏഴു മാസത്തിലേറെയായി തുടരുന്ന ഇസ്രയേല്‍ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ശക്തമായി സമ്മര്‍ദ്ദം ചെലുത്തി വരിയാണ്. ഈ സാഹചര്യത്തിലാണ് ഹമാസ് നയം വ്യക്തമാക്കിയത്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടി അവസാനിപ്പിക്കണമെന്ന് കഴിഞ്ഞാഴ്ച അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം അവഗണിച്ച് ഇസ്രയേല്‍ ആക്രമണം രൂക്ഷമാക്കിയ പശ്ചാത്തലത്തിലാണ് ഹമാസിന്റെ വെളിപ്പെടുത്തല്‍. അതേസമയം ഗാസയിലെ റഫാ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് കഴിഞ്ഞ ദിവസം ഇസ്രയേലി സൈന്യവും ടാങ്കുകളും കടന്നുകയറിക്കഴിഞ്ഞു. റാഫയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 35 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നൂറുകണക്കിന് വീടുകളാണ് ഇസ്രയേലി ടാങ്കുകള്‍ ഇടിച്ചുനിരത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (38 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (42 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (53 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (3 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends