Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

കല്ലറ പിളര്‍ന്ന് റെയ്‌സി ഉയര്‍ത്തെഴുന്നേല്‍ക്കണം ഖമനേയി പ്രാര്‍ത്ഥനയില്‍;ഇറാന്റെ മസ്തകം പിളര്‍ന്ന ആവേശത്തില്‍ മൊസാദ്,റെയ്‌സിയുടെ മരണം ഇറാന് വലിയ തിരിച്ചടി ഉണ്ടാക്കുന്നത് ഇസ്രയേല്‍ വിഷയത്തില്‍,ആണവപരീക്ഷണങ്ങള്‍ പാതിവഴിയില്‍ നിലച്ചു,പുതിയ ഭരണകൂടം പോരെന്ന് പരമോന്നത നേതാവ്

01 JUNE 2024 07:05 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

റെയ്‌സി ഉയര്‍ത്തെഴുന്നേല്‍ക്കണം പ്രാര്‍ത്ഥനയില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ടെഹ്‌റാന്റെ നീക്കങ്ങളെല്ലാം താളംതെറ്റി ഇസ്രയേലിനെതിരെ തുടങ്ങിവെച്ച പദ്ധതികള്‍ പാതിവഴിയിലായി. ഇപ്പോഴത്തെ ഭരണകൂടത്തില്‍ ഖമനേയിക്ക് അതൃപ്തി. റെയ്‌സി വരണം റെയ്‌സി ഉയര്‍ത്തെഴുന്നേല്‍ക്കണമെന്ന് അലമുറയിട്ട് പരമോന്നത നേതാവ്. രണ്ട് യുദ്ധങ്ങളുടെയും പുതിയ സഖ്യങ്ങളുടെയും നടുവില്‍ ലോകം നില്‍ക്കുമ്പോഴാണ് അതിലെ പ്രധാനിയായിരുന്ന ഇബ്രാഹം റെയ്‌സിയുടെ തല വീണത്. റെയ്‌സിയുടെ വിടവാങ്ങല്‍ ഇറാന്റെ നയങ്ങളില്‍ മാറ്റമുണ്ടാക്കിയേക്കില്ല. അത് ഖമനേയി അറിയിച്ചു കഴിഞ്ഞു. പക്ഷെ ഖമനേയിക്ക് ഒരു കാര്യം ബോധ്യമുണ്ട് റെയ്‌സിക്ക് പകരം എത്രപേര്‍ വന്നാലും റെയ്‌സിയാകില്ല.

എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം പരമോന്നത നേതാവിന്റെതാണ്, ഇസ്ലാമിക റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെയും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് 50 ദിവസത്തിനകം നടക്കണം. തെരഞ്ഞെടുപ്പ് പേരിന് മാത്രമെന്നാണ് ആരോപണം. വോട്ട് ശതമാനം കുറവ്. എതിരാളികള്‍ ഇല്ല. അങ്ങനെയൊക്കെയാണ് റെയ്‌സി തെരഞ്ഞെടുക്കപ്പെട്ടത്. പക്ഷേ, ഖമനേയിയുടെ ഉറ്റ അനുയായി ആയിരുന്ന, മതത്തിലും രാഷ്ട്രീയത്തിലും കടുപ്പക്കാരനായിരുന്ന റെയ്‌സി വിടവാങ്ങുമ്പോള്‍ വേറെ ചില നഷ്ടങ്ങളുണ്ട് ഇറാന്. പരമോന്നത നേതാവ് എന്ത് വിധിച്ചാലും അതേറ്റെടുത്ത് നടപ്പാക്കാന്‍ ഇത്രയും കഴിവുള്ള നേതാവ് ഇനിയില്ല. ഡെത്ത് കമ്മീഷന്റെ ചുമതല, കലാപം അടിച്ചമര്‍ത്തല്‍, കര്‍ക്കശ മത യാഥാസ്ഥികത എല്ലാം തികഞ്ഞ അനുയായി. മാത്രമല്ല, ഖമനേയിയുടെ തന്നെ പിന്‍ഗാമിയായേക്കും എന്നുവരെ കേട്ടിരുന്ന പേര്.

ഗാസ യുദ്ധത്തിനിടെ തന്നെ ഇറാന് നേര്‍ക്കും ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. 2020 ജനുവരി 3 ന് ഇറാഖിലെ ബാഗ്ദാദ് എയര്‍പോര്‍ട്ടിന് സമീപത്ത് വച്ച് ജനറല്‍ സൊലൈമാനിയെ അമേരിക്ക വധിച്ചതും റെയ്‌സിയുടെ കാലത്ത്. തിരിച്ചടി പക്ഷേ, ചെറുതായിരുന്നു. സമാനമായി, സിറിയയിലെ ദമാസ്‌കസില്‍ വച്ച് ഇറാന്റെ ജനറല്‍മാരെ ഇസ്രയേല്‍ ആക്രമിച്ചു. ഇസ്രയേലിന്റെ നേര്‍ക്ക് മിസൈലുകള്‍ വര്‍ഷിച്ചായിരുന്നു ഇറാന്റെ മറുപടി. പക്ഷേ, ഇരുവരും ഒരിക്കലും നേരിട്ടുള്ള ആക്രമണങ്ങള്‍ കടുപ്പിച്ചിട്ടില്ല. സംയമനം പാലിച്ചിട്ടുണ്ട്. അതേസമയം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താനും ശ്രമിക്കുന്നു. റെയ്‌സിയുടെ സ്ഥാനത്തേക്ക് പുതുതായി ഇനി ആര് വന്നാലും ഈ നയങ്ങളിലൊന്നും പെട്ടെന്ന് ഒരു മാറ്റം ഉണ്ടാകാനും ഇടയില്ല.

റെയ്‌സിയുടെ മരണം ഖമനേയിക്ക് വലിയ തിരിച്ചടി ഉണ്ടാക്കുന്നത് ഇസ്രയേല്‍ വിഷയത്തിലാണ്. ഇറാന്റെ പല ശക്തികളേയും കൊന്നൊടുക്കിയ ഇസ്രയേലിനോട് തീര്‍ത്താല്‍ തീരാത്ത പകയാണ് ഖമനേയിക്ക് ഉള്ളത്. ജൂതരാഷ്ട്രത്തിന്റെ നാശമാണ് ഖമനേയി സ്വപ്‌നം കാണുന്നത്. അതിന് എല്ലാം പദ്ധതിയും തയ്യാറാക്കിയത് റെയസിയാണ്. ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് റെയ്‌സിയുടെ പങ്കുണ്ട്. ഇസ്രയേലിനേറ്റ കനത്ത തിരിച്ചടി ആയിരുന്നു ആ ആക്രമണം. ലോകത്തിന് മുന്നില്‍ മൊസാദ് തലകുനിച്ച് നില്‍ക്കേണ്ടി വന്ന സാഹചര്യം. ഇസ്രയേലിനേറ്റ തിരിച്ചടി ഏറ്റവും സന്തോഷിച്ചത് ആയത്തുള്ള അലി ഖമനേയി ആണ്. തങ്ങളുടെ ശക്തികളെ തീര്‍ത്ത ജൂതരാഷ്ട്രത്തിന്‍രെ തല തകര്‍ക്കുമെന്ന് പ്രഖ്യാപിച്ചത് ഖമനേയി ആണ്. പിന്നീട് യുദ്ധക്കളത്തില്‍ ഹിസ്ബുള്ള ഹൂതി വിമത സംഘങ്ങളെയൊക്കെ ഇറക്കിയതില്‍ റെയ്‌സിക്ക് വ്യക്തമായ പങ്കുണ്ടായിരുന്നു. മാത്രമല്ല ഇസ്രയേലിനെ തകര്‍ക്കാന്‍ എല്ലാം പ്ലാനിങ്ങും റെയ്‌സിയുടേതായിരുന്നു. ഈ പദ്ധതികളാണ് നിലച്ചത്. കൂടാതെ ഇറാന്റെ ആണവ പരീക്ഷണങ്ങളെ പരിപോഷിപ്പിച്ചത് റെയ്‌സിയാണ്. അതും പാതിവഴിയില്‍ നില്‍ക്കുന്നു. ഖമനേയി കണക്ക് കൂട്ടിയതെല്ലാം തകര്‍ന്നടിഞ്ഞു. റെയസിയുടെ സ്ഥാനത്ത് ഇനി ആരൊക്കെ വന്നാലും റെയ്‌സിക്ക് പകരമാകില്ല.

ഇറാന്റെ മറ്റ് പ്രസിഡന്റുമാരെ പോലെ ആയിരുന്നില്ല റെയ്‌സി. കര്‍ക്കശക്കാരനും ലോകവേദിയില്‍ അമേരിക്കയുള്‍പ്പെടെ വമ്പന്മാരെ വെല്ലുവിളിച്ച നേതാവാണ്. ഇറാന്‍ പടിഞ്ഞാറുമായി ഒപ്പിട്ട ആണവ ധാരണ എതിര്‍ത്തയാളാണ് റെയ്‌സി. അമേരിക്ക അതില്‍ നിന്ന് പിന്‍മാറുകയും ഉപരോധങ്ങള്‍ പുനസ്ഥാപിക്കുകയും ചെയ്തതോടെ റെയ്‌സിയുടെ പ്രതിഛായ മെച്ചപ്പെട്ടു. 2021 ലാണ് ഇബ്രാഹിം റെയ്‌സി 62 ശതമാനം വോട്ട് നേടി പ്രസിഡന്റാകുന്നത്. ഇറാന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് കൊണ്ടുള്ള ഒരു ആണവ ധാരണയ്ക്ക് പിന്തുണ അറിയിച്ച് കൊണ്ടായിരുന്നു റെയ്‌സിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. പക്ഷേ, ഭരണത്തിലേറിയ ശേഷം ചൈനയുമായുള്ള ബന്ധം ശക്തമാക്കുകയാണ് അദ്ദേഹം ചെയ്തത്. അമേരിക്കയുടെ ഉപരോധങ്ങള്‍ പുല്ലാണെന്ന് വെല്ലുവിളിച്ചു. അമേരിക്കയെ വെല്ലവിളിച്ച് ആണവ പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതി കൊടുത്തു. ഇറാന്റെ പാതാളത്തില്‍ പോലും കൂടുതല്‍ ആണവ പരീക്ഷണ ശാലകള്‍ ഉയര്‍ന്നു.

മറ്റൊന്ന് യുക്രൈന്‍ യുദ്ധം. യൂറോപ്പിലെ യുദ്ധത്തില്‍ ഇറാനെന്ത് കാര്യം എന്ന ചോദ്യം പ്രസക്തം. പക്ഷേ, കാര്യമുണ്ട്. പടിഞ്ഞാറിന്റെ ഉപരോധങ്ങളില്‍ ശ്വാസം മുട്ടുന്ന ഇറാന്റെ സഖ്യകക്ഷികളാണ് റഷ്യയും ചൈനയും. രണ്ടുകൂട്ടരും പടിഞ്ഞാറന്‍ വിരോധികള്‍. യുക്രൈന്‍ യുദ്ധത്തോടെ റഷ്യ തീര്‍ത്തും ഒറ്റപ്പെട്ടു. ഉപരോധങ്ങള്‍ കാരണം പടക്കോപ്പുകള്‍ തന്നെ കിട്ടാതെയായി. അങ്ങനെ ഇറാനുമായി ധാരണയിലെത്തി. ഡ്രോണുകള്‍ വില്‍ക്കുന്ന കരാര്‍. സിറിയയിലും ഇറാനും റഷ്യയും സഹകരിച്ചിരുന്നു. അസദ് അനുകൂലികളായി, വിമതര്‍ക്കെതിരെ ആയിരുന്നു സഖ്യം. ചൈന പണ്ടേക്ക് പണ്ടേ ഇറാന്റെ സഖ്യകക്ഷിയാണ്. യുദ്ധങ്ങള്‍ക്കില്ലെങ്കിലും യുഎന്നില്‍ വരുന്ന ഇറാന്‍ വിരുദ്ധ പ്രമേയങ്ങള്‍ വീറ്റോ ചെയ്യാന്‍ റഷ്യക്കൊപ്പം എന്നും കട്ടയ്ക്ക് ചൈനയും ഉണ്ടാകും. ഈ മൂന്ന് കൂട്ടരെയും ഒരുമിച്ച് നിര്‍ത്തുന്നത് പ്രത്യക്ഷത്തില്‍, പടിഞ്ഞാറന്‍ വിരോധവും ഉപരോധങ്ങളുമാണ്. അതല്ലാതെ ചില ലക്ഷ്യങ്ങളുമുണ്ട്. പടിഞ്ഞാറന്‍ ആധിപത്യം തകര്‍ക്കുക.

ലോകത്തിപ്പോള്‍ പല മുഖങ്ങളിലാണ് സംഘര്‍ഷം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഒരു വശത്ത്, പശ്ചിമേഷ്യയില്‍ ഗാസയും കടന്ന് റഫായിലേക്ക് പടര്‍ന്ന യുദ്ധം. ഇറാന്റെ ബദ്ധവൈരിയാണ് ഇസ്രയേല്‍. അതുകൊണ്ട് പിന്തുണ ഹമാസിന്. ഇസ്രയേലിനെ അസ്വസ്ഥമാക്കാന്‍ മറുവശത്ത് ലബനണിലെ ഹെസ്ബുള്ളയുണ്ട്. ഇറാന്റെ പിന്തുണയാണ് അവരുടെയും ശക്തി. ഹെസ്ബുള്ള ഷിയ സംഘടനയും ഹമാസ് സുന്നിയും ആണെന്നത് മറ്റൊരു വൈരുദ്ധ്യം. ഷിയാ രാജ്യമായിട്ടും ഇസ്രയേലിനോടുള്ള പകയാണ് ഹമാസിനെ പിന്തുണയ്ക്കാനുള്ള ഇറാന്റെ ഏക കാരണം. 2023 ഒക്ടോബര്‍ 7 ലെ ഹമാസിന്റെ ഇസ്രയേല്‍ ആക്രമണം ഇറാന്‍ അറിഞ്ഞു കൊണ്ടാണെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. അത്രയ്ക്ക് ബന്ധമാണ് ഹമാസും ഇറാനും തമ്മില്‍. സൗദി അറേബ്യയുടെ ശത്രുതയ്ക്ക് ഇരയായ യെമനിലെ ഹൂതികളാണ് ഈ സംഘര്‍ഷത്തിലെ മറ്റൊരു മുഖം. ഷിയാകളായ ഹൂതികളെ പിന്തുണയ്ക്കാനും ഇറാന്‍ വേണം. ഇതിനെല്ലാമിടെ ഗാസ യുദ്ധം രൂക്ഷമായ മറ്റൊരു ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (37 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (41 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (52 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (3 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends