പ്രായപൂര്‍ത്തിയാകാത്തവരുടെ ഇടയില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്തവരുടെ ഇടയില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. യുട്യൂബര്‍ ശിഖ മെട്രായിയാണ് അറസ്റ്റിലായത്. കുട്ടികളുമായുള്ള ലൈംഗികത പ്രോത്സാഹിപ്പിച്ചു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തക ദീപിക നാരായണ ഭരദ്വാജ് നല്‍കിയ പരാതിയിലാണ് ഗാസിയാബാദ് പൊലീസ് യുട്യൂബറെ അറസ്റ്റ് ചെയ്തത്. കുവാരി ബീഗം എന്നും അറിയപ്പെടുന്ന ശിഖ തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോ ആണ് കേസിന് കാരണമായത്. പ്രായപൂര്‍ത്തിയാകാത്തവരുടെ ഇടയില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു, അശ്ലീല ചിത്രങ്ങള്‍ പങ്കുവച്ചു എന്നീ കുറ്റങ്ങളും ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.
ഗാസിയാബാദ് സ്വദേശിയായ ശിഖ യുട്യൂബ് ചാനലിലൂടെ 115 വീഡിയോകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ വീഡിയോകള്‍ ആളുകളെ വഴിതെറ്റിക്കുന്നതാണെന്ന് ദീപിക നല്‍കിയ പരാതിയില്‍ പറയുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സമ്മതമില്ലാതെ അവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമെന്ന സന്ദേശമാണ് ശിഖയുടെ ഈ വീഡിയോ നല്‍കുന്നതെന്നും പരാതിയിലുണ്ട്. യുട്യൂബറുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രകോപനപരമായ വീഡിയോകള്‍ ഇവരുടെ യുട്യൂബ് ചാനലില്‍ നിന്ന് നീക്കം ചെയ്യാന്‍ ഗൂഗിളിന്റെ സഹായത്തോടെ നീക്കം ചെയ്യാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫാഷന്‍ ടെക്നോളജിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ശിഖ നിലവില്‍ ഡല്‍ഹിയില്‍ തന്നെയുള്ള വസ്ത്ര സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























