വര്‍ഷങ്ങള്‍ക്ക് ശേഷം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിനായി തലസ്ഥാനമായ പ്യോംഗ്യാംഗില്‍...

വര്‍ഷങ്ങള്‍ക്ക് ശേഷം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിനായി തലസ്ഥാനമായ പ്യോംഗ്യാംഗില്‍... ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ അദ്ദേഹത്തെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ആലിംഗനത്തോടെയാണ് റഷ്യന്‍ പ്രസിഡന്റിനെ കിം ജോഗ് ഉന്‍ സ്വീകരിച്ചത്.
ഇരുരാജ്യങ്ങളും അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടല്‍ നേരിടുന്നതിനിടെയാണ് റഷ്യന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം. യുക്രെയിന്‍ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ വിലക്കുകള്‍ നേരിടുകയാണ് റഷ്യ.
പുടിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് തലസ്ഥാന നഗരി മുഴുവന്‍ അലങ്കരിച്ചിട്ടുണ്ടായിരുന്നു. വിമാനത്താവളത്തില്‍ പുടിനെ സ്വീകരിക്കാനായി ചുവന്ന പരവതാനി വിരിക്കുകയും ഇരുവശങ്ങളിലുമായി ചുവന്ന റോസാപൂക്കള്‍കൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു.
'ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള സൗഹൃദം അനശ്വരമാണ്' എന്നെഴുതിയ പോസ്റ്ററുകള്‍ നഗരങ്ങളിലുടനീളം പതിച്ചിരുന്നു.
ഉത്തരകൊറിയ സന്ദര്‍ശനത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഇരുരാജ്യങ്ങളും ചില അതിപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നും സൂചനകളുണ്ട്.
https://www.facebook.com/Malayalivartha























