Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..


വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്


ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...

ചൈനയും തായ്‌വാനും തമ്മിൽ ഏത് നിമിഷവും യുദ്ധം.. രാജ്യാതിർത്തിക്ക് ചുറ്റും കഴിഞ്ഞ 24 മണിക്കൂറിനിടെ 36 ചൈനീസ് വിമാനങ്ങളും, ഏഴോളം ചൈനീസ് കപ്പലുകളും ട്രാക്ക് ചെയ്തതായി തായ്‌വാൻ...

22 JUNE 2024 12:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...

വിവിധ അയൽരാജ്യങ്ങളുമായി ഒരേ സമയം സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യമാണ് ചൈന. അതിർത്തി തർക്കങ്ങൾ അവസാനിക്കാതെ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇന്ത്യയുടെ അതിർത്തിയിൽ ചൈന പ്രകോപനങ്ങൾ സൃഷ്ടിച്ചത്. ചൈനയും തായ്‌വാനും തമ്മിൽ ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന ആശങ്ക ശക്തമായിത്തന്നെ നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ രാജ്യാതിർത്തിക്ക് ചുറ്റും കഴിഞ്ഞ 24 മണിക്കൂറിനിടെ 36 ചൈനീസ് വിമാനങ്ങളും ഏഴോളം ചൈനീസ് കപ്പലുകളും ട്രാക്ക് ചെയ്തതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം. ഇതിൽ 34 ചൈനീസ് വിമാനങ്ങൾ തായ്വാന്റെ ഈസ്റ്റേൺ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിൽ പ്രവേശിച്ചതായും അധികൃതർ വ്യക്തമാക്കി. നിലവിലെ സ്ഥിതിഗതികൾ സൈന്യം നിരീക്ഷിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

 

വ്യാഴാഴ്ച രാവിലെ ആറ് മണി മുതൽ വെള്ളിയാഴ്ച പുലർച്ചെ ആറ് മണി വരെയുള്ള സമയത്തിനിടെയാണ് ഇത്തരത്തിൽ ചൈനീസ് വിമാനങ്ങളുടേയും കപ്പലുകളുടേയും സാന്നിദ്ധ്യം കണ്ടെത്തിയത്. അതിർത്തി ലംഘനം നടത്തിയ ചൈനീസ് വിമാനങ്ങളെ സൈന്യം പ്രതിരോധിച്ചതായും ഇവർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 11 വിമാനങ്ങളിൽ ഏഴ് എണ്ണം തായ്‌വാൻ കടലിടുക്ക് കടന്നു.പ്രകോപനപരമായ നീക്കമാണിതെന്നാണ് തായ്‌വാൻ സംഭവത്തെ വിശേഷിപ്പിച്ചത്. 2020 സെപ്തംബർ മുതൽ തായ്‌വാന് ചുറ്റും പിടിമുറുക്കാനുള്ള ശ്രമങ്ങൾ ചൈന ആരംഭിച്ചിരുന്നു.

തായ്‌വാന്റെ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിലേക്ക് വ്യോമ, നാവിക നുഴഞ്ഞുകയറ്റം ചൈന വർദ്ധിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മാർച്ചിൽ മാത്രം 200ലധികം തവണയാണ് ചൈനീസ് സൈനിക വിമാനങ്ങളുടെ സാന്നിദ്ധ്യം തായ്‌വാനിൽ കണ്ടെത്തിയത്.ചൈനയെ സംബന്ധിച്ചിടത്തോളം തായ്‌വാന്‍ എന്ന ദ്വീപ് രാഷ്ട്രം ചൈനയുടെ ഭാഗമാണ്. തായ്‌വാന്റെ പരമാധികാരത്തെ ചൈന അംഗീകരിക്കുന്നില്ല. തായ്‌വാൻ ചൈനയുടെ അവിഭാജ്യ ഭാഗമാണെന്നും ചൈന വാദിക്കുന്നു. എന്നാൽ സ്വന്തം ഭരണഘടനയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടവും ഉള്ള തായ്‌വാൻ തങ്ങളെ ചൈനയിൽ നിന്ന് വേർപ്പെടുത്തി സ്വതന്ത്ര രാഷ്ട്രമായാണ് കാണുന്നത്. തായ്‌വാൻ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചത് 13 രാജ്യങ്ങൾ മാത്രമാണ്. തായ്‌വാനുമായി നയതന്ത്ര ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കുന്ന രാജ്യങ്ങൾക്ക് നേരെ സമ്മർദം ചെലുത്തലാണ് ചൈനയുടെ രീതി.തായ്‌വാൻ ഏതുവിധേനയും തിരിച്ചെടുക്കുമെന്ന് ചൈനയും അധിനിവേശത്തിനെതിരെ പോരാടുമെന്ന തായ്‌വാനും ഉറപ്പിച്ച് പറയുന്നു.

 

വളരെ വര്ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കിഴക്കൻ ഏഷ്യയിൽ സജീവമായി നിലനിൽക്കുകയാണ്.എന്നാൽ ഇപ്പോൾ ചൈനയെ ചൊടിപ്പിച്ചത് തായ്വാൻ തിരഞ്ഞെടുപ്പാണ്.തായ്‌വാനിലെ ഭരണമുന്നണിയായ ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തിയതാണ് ചൈനക്ക് തിരിച്ചടിയായത്. തായ്‌വാന് മേല്‍ ചൈന നടത്തുന്ന അവകാശവാദങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്ന നേതാവാണ് നിയുക്ത പ്രസിഡന്റും നിലവില്‍ വൈസ് പ്രസിഡന്റുമായ ലായ് ചിങ് തെ. പിന്നാലെ തന്നെ തായ് വാന് മുന്നറിയുപ്പമായി ചൈന സൈനിക നീക്കങ്ങൾ ആരംഭിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുറംലോകം കാണണ്ടെന്ന വാശി.  (49 minutes ago)

CPIM പാര്‍ട്ടിയില്‍ ശുദ്ധികലശമാണോ പൊളിച്ചെഴുത്താണോ  (57 minutes ago)

PINARAYI VIJAYAN പിണറായിയാണ് വെള്ളത്തിലായത്.  (1 hour ago)

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (1 hour ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (1 hour ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (1 hour ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (1 hour ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (1 hour ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (1 hour ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (2 hours ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (2 hours ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (2 hours ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (2 hours ago)

 നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്  (3 hours ago)

'ഓണം ടൂറിസം വാരാഘോഷം'; അപേക്ഷാതീയതി നീട്ടി ; ജൂലൈ 15 വരെ അപേക്ഷിക്കാം  (3 hours ago)

Malayali Vartha Recommends