ഗസ്സ യുദ്ധം അന്തിമഘട്ടത്തിൽ ആണ്; ലക്ഷ്യം നേടും വരെ ആക്രമണം തുടരും; അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

അമേരിക്കയുടെ അപേക്ഷ ഇസ്രായേൽ തള്ളി. ഗസ്സയിൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം ആണ് ഇസ്രായേൽ തള്ളിയിരിക്കുന്നത്. എന്തായാലും അമേരിക്കയ്ക്ക് വലിയൊരു തിരിച്ചടിയായി ഇത് മാറിയിരിക്കുകയാണ്.
ഗസ്സ യുദ്ധം അന്തിമഘട്ടത്തിൽ ആണെന്നും ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ലബനാനിലേക്കുള്ള യുദ്ധവ്യാപനം ഇസ്രായേലിന്‍റെ അന്ത്യം കുറിക്കുമെന്ന മുന്നറിയിപ്പ് ഹമാസും നൽകിയിരിക്കുകയാണ്.
സമ്പൂർണ വെടിനിർത്തലും ഗസ്സയിൽ നിന്നുള്ള സൈനിക പിൻമാറ്റവും ലക്ഷ്യം വെക്കുന്ന യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ നിർദേശം തള്ളി നെതന്യാഹു. ഗസ്സയിൽ യുദ്ധം അന്തിമഘട്ടത്തിലാണ്. എന്നാൽ ലക്ഷ്യം നേടും വരെ ആക്രമണം നിർത്തില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
ബന്ദികളുടെ മോചനത്തിന് താൽക്കാലികവും ഭാഗികവുമായ വെടിനിർത്തൽ ആകാമെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു. ഹിസ്ബുല്ലയെ നേരിടാൻ ഒരു വിഭാഗം സൈന്യത്തെ വടക്കൻ ഇസ്രായേലിലേക്ക് മാറ്റുമെങ്കിലും ഗസ്സ യുദ്ധം നിർത്തില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















