Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...


ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം... സൈന്യം വെസ്റ്റ് ബാങ്കിലേക്കും യുദ്ധം വ്യാപിപ്പിച്ചിട്ടുണ്ട്...റഫ ഉൾപ്പെടെ ഗസ്സയിലെ വിവിധ ഭാഗങ്ങളിലും ഇസ്രാ​യൽ ആക്രമണം രൂക്ഷമാണ്​...

01 JULY 2024 02:33 PM IST
മലയാളി വാര്‍ത്ത

More Stories...

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...

വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ഇറാൻ കപ്പൽ തുസ്‌കയുടെ എഞ്ചിൻ റൂം തുളച്ചു ! നടുക്കടലിൽ അമേരിക്കയുടെ സംഹാരതാണ്ഡവം.. വൈകാതെ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ വെല്ലുവിളി..വീണ്ടും യുദ്ധം..

അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് കസ്റ്റംസ് ഹെഡ് ഹവിൽദാറിനും ട്രാവൽസ് ഉടമക്കും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു

ഹോർമുസ് കടലിടുക്ക് കടക്കാനായി ശ്രമിച്ച ഇറാന്റെ ചരക്ക് കപ്പൽ അമേരിക്ക ആക്രമിച്ചു... എഞ്ചിൻ റൂം ആക്രമിച്ച് തകർത്ത ശേഷം ഈ കപ്പൽ യു എസ് സൈന്യം കസ്റ്റഡിയിലെടുത്തു

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്. ഗാസ കൈയ്യടക്കിയതോടെ ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കിലേക്കും യുദ്ധം വ്യാപിപ്പിച്ചിട്ടുണ്ട്. ദക്ഷിണ ലബനാനിൽ നിന്ന്​ ഹിസ്​ബുല്ല അയച്ച റോക്കറ്റ്​ ഗുലാൻ കുന്നിലെ ഇസ്രായേൽ സൈനിക കേന്ദ്രത്തിൽ പതിച്ച്​ 18 പേർക്ക്​ പരിക്കേറ്റു. ഒരു സൈനികന്‍റെ നില ഗുരുതരമാണ്​. മെതുല്ല, അപ്പർ ഗലിലീ എന്നിവിടങ്ങളിലെ ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ഹിസ്​ബുല്ലയുടെ ആക്രമണം നടന്നു.അതിനിടെ ഇസ്രായേൽ സൈന്യം ലബനാന്‍റെ വിവിധ കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തി. അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്​തമായ നടപടി സ്വീകരിക്കുമെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറ്​ പറഞ്ഞു.

 

സംഘർഷം വ്യാപകമായ സാഹചര്യത്തിൽ പൗരൻമാരോട്​ ലബനാനിൽ നിന്ന്​ ഉടൻ മടങ്ങാൻ സൗദി അറേബ്യ നിർദേശിച്ചു. ലബനാൻ സ്​ഥിതിഗതികൾ വിലയിരുത്തിയതായി തുർക്കി, ഇറാൻ നേതാക്കൾ അറിയിച്ചു.യുദ്ധം ഉണ്ടായാൽ ലബനാന്‍റെ കൂടെ നിലയുറപ്പിക്കുമെന്ന്​ ഇറാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റഫ ഉൾപ്പെടെ ഗസ്സയിലെ വിവിധ ഭാഗങ്ങളിലും ഇസ്രാ​യൽ ആക്രമണം രൂക്ഷമാണ്​. വ്യോമാക്രമണത്തിനു പുറമെ ഷെല്ലാക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടു.ഗസ്സ സിറ്റിയിലെ ശുജാഇയയിൽ നാലാം ദിവസമായ ഇന്നലെയും ഇസ്രായേൽ ആക്രമണം നടത്തി.ഹമാസ്​ നിർമിത തുരങ്കങ്ങൾക്കുള്ളിലും പുറത്തുമായി ശക്​തമായ ആക്രമണമാണ്​ തുടരുന്നതെന്ന്​ സൈന്യം അറിയിച്ചു.അതേസമയം, തുരങ്കങ്ങളിൽ ഫലസ്​തീനികളെ ഇസ്രായേൽ സൈന്യം മനുഷ്യകവചമാക്കുന്നതിന്‍റെ തെളിവുകൾ അൽജസീറ ചാനൽ പുറത്തുവിട്ടു.

ഫലസ്​തീൻ തടവുകാരെയാണ്​ യുദ്ധത്തിൽ മനുഷ്യകവചമാക്കി മാറ്റുന്നത്​. ശുജാഇയയിലെ തെരുവുകളിലും മറ്റും നിരവധി മൃതദേഹങ്ങൾ അനാഥമായി കിടക്കുന്നതായി ദൃക്​സാക്ഷികൾ വെളിപ്പെടുത്തി. ഇന്ധനക്ഷാമത്തെ തുടർന്ന്​ ഗസ്സയിലെ അവശേഷിച്ച പ്രധാന ആശുപത്രിയായ കമാൽ അദ്​വാനും അടച്ചിടലിന്‍റെ വക്കിലാണെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ നിന്ന്​ പിറകോട്ടില്ലെന്ന്​ ​നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ്​ ഗാലൻറും വ്യക്​തമാക്കി. തടവിലുള്ള മുഴുവൻ ഫലസ്​തീനികളെയും വെടിവെച്ചു കൊല്ലുകയാണ്​ വേണ്ടതെന്ന പ്രകോപന പ്രസ്​താവനയുമായി മന്ത്രി സ്​മോട്രിക് രംഗത്തെത്തി.വെസ്റ്റ് ബാങ്കിലെ റഫാ ക്യാമ്പിൽ സൈനികർ ഇപ്പോൾ റൈഡ് നടത്തുകയാണ്. റഫയുടെ ഭൂരിഭാഗവും ഇസ്രയേലിന്റെ കൈയ്യിലായി എന്ന് തന്നെ പറയണം.

 

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 40 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 224 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഫലസ്തീന്‍ ഭാഗത്തു നിന്നുള്ള മരണങ്ങളുടെ എണ്ണം 37,834 ആയി ഉയര്‍ന്നു. 86,858 പേര്‍ക്ക് പരിക്കേറ്റതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇസ്രായേല്‍ സേനയും പലസ്തീന്‍ സായുധ സംഘങ്ങളും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലുകള്‍ നടക്കുന്ന പ്രദേശങ്ങളില്‍ എത്തുന്നതില്‍ നിന്ന് രക്ഷാസംഘങ്ങളെ ഇന്ധനക്ഷാമം തടയുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഷുജൈയ മേഖലയില്‍ ഇസ്രായേല്‍ സൈന്യം ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് തുടരുകയാണെന്ന് ഇസ്രായേല്‍ സൈനിക വക്താവ് അവിചയ് അദ്രെയ് ഒരു പത്രപ്രസ്താവനയില്‍ പറഞ്ഞു.

 

കരയിലും വ്യോമാക്രമണവും തുടരുകയാണ്.കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സൈന്യം ഏറ്റുമുട്ടലില്‍ നിരവധി പേരെ വധിച്ചതായി അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ഒരു സ്‌കൂള്‍ കോംപ്ലക്സിനുള്ളില്‍ നിന്ന് സൈനികര്‍ ആയുധശേഖരവും കണ്ടെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി  (1 hour ago)

വിമാനം കുന്നിലിടിച്ച് തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

5 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച ബാധിച്ച സംഭവം: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഗുരുതര വീഴ്ച  (2 hours ago)

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

ഇൻഡോ നിസിനും ഛോട്ടാ ഭീമും കൈകോർത്ത് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലേക്ക്...  (4 hours ago)

അർജുൻ അശോകനും റോഷൻ മാത്യുവും ഒന്നിക്കുന്നു; സുവിൻ സോമശേഖരൻ്റെ മിസ്റ്ററി ത്രില്ലറിന് അങ്കമാലിയിൽ തുടക്കം...  (4 hours ago)

ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...  (4 hours ago)

ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...  (4 hours ago)

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...  (5 hours ago)

ശിവന്‍കുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴെക്കും അടങ്ങും:വിമര്‍ശനം ഉന്നയിച്ച മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ മേയര്‍ വിവി രാജേഷ്  (5 hours ago)

ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കുറിക്ക് കൊള്ളുന്ന മറുപടിയുമായി രേണു സുധി  (5 hours ago)

എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ച സംഭവം; ചൂടായതിനാൽ ജനൽവാതിലുകൾ തുറന്നിട്ടാണു കുടുംബം കിടന്നുറങ്ങിയത്; വീടിനു മുന്നിലെ പർഗോള ഗ്ലാസിട്ടിട്ടില്ല; വീടിനോട് ചേർന്നു മുൻഭാഗത്ത് മുന്തിരിവള്ളികൾ നട്ടുപ  (5 hours ago)

കേരളത്തില്‍ ഭരണ വിരുദ്ധ തരംഗത്തെക്കാള്‍ ശക്തമാണ് പിണറായി വിരുദ്ധ വികാരമെന്നും പോളിറ്റ് ബ്യൂറോ; മേയ് നാലിന് വരാനിരിക്കുന്ന വന്‍തോതില്‍വിക്കു പിന്നാലെ ജനങ്ങളോടും പാര്‍ട്ടിയോടും എന്ത് മറുപടി പറയണമെന്ന് പ  (6 hours ago)

വാൽപ്പാറ വാഹനാപകടം; ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായി? ചുരം പോലുള്ള കുത്തനെ ഇറക്കം ഇറങ്ങുമ്പോൾ ഇറക്കത്തിൽ ഗിയർ ഡൗൺ ചെയ്തതില്ല? തുടർച്ചയായ ഡ്രൈവിങ്ങും അപകടത്തിലേക്ക് നയിച്ചു; മോട്ടോർ വാഹന വകുപ  (6 hours ago)

വലിയ ദുരന്തം!! ടെലിപ്പതി വന്ന് ആറാം പക്കം വാൽപ്പാറ ദുരന്തം!! ‌‌ 7288 നമ്പർ വാഹനം എന്ന് നേരത്തെ സൂചന കിട്ടി !!!  (6 hours ago)

Malayali Vartha Recommends