Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഗാസയെ 'റ' മാതൃകയില്‍ വളഞ്ഞ് IDF ;വടക്കൻ ഗാസയിൽ പുതിയ നഗരം സ്ഥാപിക്കാൻ പ്രത്യേക പദ്ധതി

02 JULY 2024 07:20 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഗാസ മുനമ്പിലെ വടക്കൻ പ്രദേശങ്ങളിൽ നിന്ന്ഹമാസിനെ തുടച്ചു നീക്കി എന്നും അവിടെ ഇനി പുതിയ നഗരം നിർമിക്കുമെന്നും നെതന്യാഹു . ഹമാസ് തീവ്രവാദികളെ ഇല്ലാതാക്കുന്ന ദൗത്യം പൂർത്തിയാക്കിയതായി സൈനിക വക്താവ് ഡാനിയൽ ഹഗാരിയാണ്അന്താരാഷ്ട്ര മാധ്യമങ്ങളെ അറിയിച്ചത്

വടക്കൻ ഗാസയിൽ പുതിയ നഗരം സ്ഥാപിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കിയതായാണ് റിപ്പോർട്ട് .നോർത്ത് ഗാസയിലെ സ്‌ഡെറോട്ട് സിറ്റിയിൽ റെയിൽവേ സ്റ്റേഷന് സമീപമായിരിക്കും പുതിയ നഗരം നിർമ്മിക്കുന്നത് . പുതിയ നഗരത്തിന്റെ നിർമാണ ചുമതല ഇസ്രായേൽ കൺസ്ട്രക്ഷൻ ആൻഡ് ഹൗസിംഗ് മന്ത്രാലയത്തിനാണ് . ഒക്ടോബർ 7 ലെ ഹമാസ് ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ചത് ഈ നഗരത്തെയാണ്.

30,000 ത്തിലധികം ആയിരുന്നു യുദ്ധം തുടങ്ങുന്നതിനു മുൻപ് ഇവിടുത്തെ ജനസംഖ്യ . എന്നാൽ ഇസ്രായേൽ ഹമാസ് പോരാട്ടം തുടങ്ങിയതോടെ ഈ നഗരത്തിൽ നിന്ന് മിക്കവാറും എല്ലാ ആളുകളും പലായനം ചെയ്തിരുന്നു. ഇസ്രായേലിന്റെ പുനർനിർമാണ പദ്ധതിയിൽ 5000 പുതിയ ഭവന യൂണിറ്റുകളുണ്ട്. വിദ്യാർത്ഥികൾക്കുള്ള അപ്പാർട്ട്‌മെൻ്റുകൾ, വാണിജ്യത്തിനും തൊഴിലിനുമായി ഏകദേശം 370,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ, 350,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ പൊതു കെട്ടിടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ 40 ഏക്കർ സ്ഥലം മറ്റാവശ്യങ്ങൾക്കായും തെരഞ്ഞെടുത്തിട്ടുണ്ട്.

 

സ്‌ഡെറോട്ട് നഗരത്തിന്റെ വിപുലീകരണവും 5,000 ഭവന യൂണിറ്റുകളുടെ നിർമ്മാണവും വളരെ സന്തോഷകരമായ കാര്യമാണെന്ന് കൺസ്ട്രക്ഷൻ ആൻഡ് ഹൗസിംഗ് മന്ത്രാലയത്തിന്റെ സിഇഒ യെഹൂദ മോർഗൻസ്റ്റേൺ പറഞ്ഞു. കോളേജുകൾ, സ്‌കൂളുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, നദികൾ, പാർക്കുകൾ, കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും വേണ്ടിയുള്ള നടപ്പാതകൾ, തെക്ക് ഭാഗത്തേക്ക് ബന്ധിപ്പിക്കുന്ന റോഡ്… ഇതെല്ലാം പദ്ധതിയിലുണ്ട്. തലസ്ഥാനമായ ടെൽ അവീവിൽ നിന്ന് 73 കിലോമീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്ന നഗരം ഇപ്പോൾ വെറും അവശിഷ്ടമായി മാറിയെങ്കിലും പുതുതായി കെട്ടിപ്പടുക്കാമെന്ന പ്രതീക്ഷയിലാണ് ഇസ്രായേൽ.

ഹമാസിനെ ഉന്മൂലനം ചെയ്യാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ഗാസ ഇനി ഒരിക്കലും ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കാനും എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്നും ഇസ്രായേൽ പോരാട്ടം തുടങ്ങിയ അന്നുമുതൽ വ്യക്തമാക്കിയിട്ടുണ്ട്. ഹമാസിനെ ഇല്ലാതാക്കുകയാണ് ലക്ഷ്യം എന്ന് പ്രഖ്യാപിച്ചായിരുന്നു ഒക്‌ടോബർ ഏഴിന് ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. ഇസ്രായേലിൽ കടന്നു കയറി ഹമാസ് ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചത്.

ഇപ്പോൾ ഹമാസ് തീവ്രവാദികളെ തിരഞ്ഞ് ഗാസയെ 'റ' മാതൃകയില്‍ വളഞ്ഞിരിക്കുകയാണ് ഇസ്രയേല്‍. തെക്കന്‍ ഗാസയില്‍ റഫയുടെ ഉള്‍മേഖലകളും വടക്കന്‍ ഗാസയിലെ ഷെജയ്യ പ്രദേശത്തിലൂടെയുമായി ഇസ്രയേല്‍ പുതിയ യുദ്ധതന്ത്രം നടപ്പിലാക്കിയിരിക്കുന്നത്. ഈ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ഐഡിഎഫിന്റെ ഏറ്റവും ശക്തമായ സൈന്യനിര ഹമാസിനെ ആക്രമിക്കുന്നത്. ഇനി ഒരു ഹമാസ് തീവ്രവാടിപോലും ജീവനോടെ പുറത്തിറങ്ങില്ലെന്നു ആവർത്തിച്ച് വ്യക്തമാക്കുകയാണ് ഇസ്രായേൽ സൈന്യം

 



അതേസമയം, സെന്‍ട്രല്‍ റഫയിലെ അല്‍ ഔദ പള്ളിക്ക് സൈന്യം തീയിട്ടു. 2 ദിവസത്തിനകം ഇന്ധനമെത്തിയില്ലെങ്കില്‍ ഗാസയിലെ ശേഷിക്കുന്ന ആശുപത്രികളുടെയും പ്രവര്‍ത്തനം നിലയ്ക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്

ഹമാസിന്റെ ഉന്മൂലനമല്ലാതെ മറ്റൊന്നും മുന്നിലില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നിലപാട് ആവര്‍ത്തിച്ചു. ഡസന്‍ കണക്കിനു ഹമാസുകാരെ ദിവസവും കൊന്നൊടുക്കുന്നതായും അന്തിമ വിജയം നേടാതെ പിന്മാറ്റമില്ലെന്നും നെതന്യാഹു കാബിനറ്റ് യോഗത്തില്‍ പറഞ്ഞു. ഷെജയ്യയിലും റഫയിലും ചെറുത്തുനില്‍പു ശക്തമായി തുടരുന്നുവെന്ന് ഹമാസും പ്രസ്താവിച്ചു.

ഇസ്രയേലിനെതിരെ ആയുധം എടുക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹമാസിനെയും ഹിസ്ബുള്ളയെയും ലക്ഷ്യമാക്കിയാണ് നെതന്യാഹു പുതിയ താക്കീത് നല്‍കിയിരിക്കുന്നത്.

ഗാസയില്‍ ഹമാസിനെതിരായ യുദ്ധത്തിന്റെ നിലവിലെ ഘട്ടം അവസാനിച്ചുകൊണ്ടിരിക്കുകയാണ്. ലെബനനിലെ ഹിസ്ബുല്ലയെ നേരിടാന്‍ കൂടുതല്‍ സൈനികരെ വടക്കന്‍ അതിര്‍ത്തിയില്‍ വിന്യസിക്കും. തെക്കന്‍ ഗാസ നഗരമായ റഫയില്‍ സൈന്യം നിലവിലെ കരയാക്രമണം പൂര്‍ത്തിയാക്കാനിരിക്കെ ഹമാസിനെതിരായ യുദ്ധം അവസാനിച്ചുകൊണ്ടിരിക്കുകയാണ്.

 

ഇനി ഗാസയില്‍ കുറച്ച് സൈനികരെ മാത്രമേ ആവശ്യമുള്ളൂ. ഹിസ്ബുല്ലയെ നേരിടാന്‍ സൈന്യത്തെ അവിടെനിന്ന് മോചിപ്പിക്കേണ്ടതുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. പതിനായിരക്കണക്കിന് കുടിയിറക്കപ്പെട്ട ഇസ്രായേലികളെ നാട്ടിലേക്ക് നെതന്യാഹു തിരിച്ചുവിളിച്ചു.

കഴിഞ്ഞ ഒക്ടോബര്‍ 7ന് ആരംഭിച്ച ഗാസ ആക്രമണത്തിനു തൊട്ടുപിന്നാലെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയിരുന്നു. പല ഘട്ടങ്ങളിലും ഇരു സൈന്യവും തമ്മില്‍ തീവ്രമായ ഏറ്റുമുട്ടലുകള്‍ നടന്നു. ഹിസ്ബുള്ളയെ അവസാനിപ്പിക്കുമെന്നാണ് ഇസ്രയേല്‍ സൈന്യമായ ഐഡിഎഫും പറഞ്ഞിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (10 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (10 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (10 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (10 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (11 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (11 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (11 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (11 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (11 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (11 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (12 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (12 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (12 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (12 hours ago)

Malayali Vartha Recommends