Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്


ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...


യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്


തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതൽ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനം


അപ്രതീക്ഷിത ധനലാഭവും സ്ഥാനക്കയറ്റവും; ജൂലൈ 12 മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം!

ഹമാസ് നേതാവ് യഹ്‍യ സിൻവാർ എവിടെയാണെന്ന വിവരം രണ്ടോ മൂന്നോ ആളുകൾക്കല്ലാതെ മറ്റാർക്കും അറിയില്ലെന്ന് റിപ്പോർട്ട്.... ലണ്ടൻ ആസ്ഥാനമായുള്ള അഷർഖ് അൽ ഔസത്ത് എന്ന പത്രമാണ് ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്...

04 JULY 2024 02:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...

ഹമാസ് നേതാവ് യഹ്‍യ സിൻവാർ എവിടെയാണെന്ന വിവരം രണ്ടോ മൂന്നോ ആളുകൾക്കല്ലാതെ മറ്റാർക്കും അറിയില്ലെന്ന് റിപ്പോർട്ട്. ലണ്ടൻ ആസ്ഥാനമായുള്ള അഷർഖ് അൽ ഔസത്ത് എന്ന പത്രമാണ് ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

‘രണ്ടോ മൂന്നോ പേർ അടങ്ങിയ സംഘത്തിന് മാത്രമാണ് അദ്ദേഹം എവിടെയാണെന്ന വിവരം അറിയാവുന്നത്. അവരാണ് അദ്ദേഹത്തിനാവശ്യമായ കാര്യങ്ങൾ ചെയ്യുന്നത്. കൂടാതെ ഗസ്സയിലും പുറത്തുമുള്ള നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയം ഉറപ്പാക്കുകയും ചെയ്യുന്നു’ -റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

 

 

‘ഹമാസിന്റെ രാഷ്ട്രീയ-സൈനിക തലങ്ങളിൽ ഒന്നും രണ്ടും നിലയിലെ നേതാക്കളിൽ പലരെയും കണ്ടെത്തുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടിരിക്കുന്നു. അതേസമയം ചിലരെ അവർ വധിക്കാൻ ശ്രമിച്ചിട്ടുണ്ട്. പലർക്കും പരിക്കേറ്റു, ചിലർ രക്ഷപ്പെട്ടു. വിവിധ പ്രദേശങ്ങളിലെ ബോംബാക്രമണത്തിൽനിന്നാണ് പലരും രക്ഷപ്പെട്ടത്. എന്നാൽ, ഇക്കൂട്ടത്തിൽ സിൻവാറില്ല’ -ഹമാസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പത്രത്തോട് പറഞ്ഞു.

അതേസമയം, സിൻവാർ തുരങ്കത്തിലാണോ മുകളിലാണോ കഴിയുന്നതെന്ന വിവരം വ്യക്തമാക്കിയട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. തന്നെ നാടുകടത്താനുള്ള കരാർ അംഗീകരിക്കാൻ അദ്ദേഹം തയ്യാറാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

‘സിൻവാർ രണ്ട് വഴികളാണ് ആലോചിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുക, അധിനിവേശ സേനയെ പുറത്താക്കുക, ബന്ദികൈമാറ്റ കരാറിലെത്തുക എന്നിവയാണ് ഒരു വഴി. രക്തസാക്ഷിത്വത്തിന്റെ ബഹുമതി ലഭിക്കുകയാണ് രണ്ടാമത്തെ വഴി. ഇതിനപ്പുറം അദ്ദേഹത്തിന്റെ വ്യക്തിപരമായ ചിന്തയിൽ മറ്റു വഴികളില്ല. ഗസ്സയിൽനിന്നുള്ള നാടുകടത്തൽ സിൻവാറിനെ സംബന്ധിച്ചിടത്തോളം സ്വീകാര്യമല്ല. അദ്ദേഹത്തിന് അതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധ്യമല്ല’ -റിപ്പോർട്ട് കൂട്ടിച്ചേർത്തു.

ഒക്ടോബർ ഏഴിലെ തൂഫാനുൽ അഖ്സ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം യഹ്‍യ സിൻവാറാണെന്നാണ് ഇസ്രായേൽ വിശ്വസിക്കുന്നത്. ഇദ്ദേഹത്തെ നാടുകടത്താൻ ഇസ്രായേൽ ശ്രമിക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.

ഹമാസിന്റെ എല്ലാ നേതാക്കളെയും പിടികൂടുകയോ വധിക്കുകയോ ചെയ്യുകയെന്നത് ഇസ്രായേലിന്റെ യുദ്ധലക്ഷ്യങ്ങളിലൊന്നാണ്. ഒക്ടോബർ 10ന് നിരവധി കുടുംബാംഗങ്ങളുമായി യഹ്‍യ സിൻവാർ നടന്നുപോകുന്നതായി അവകാശപ്പെട്ടുള്ള ചിത്രം ഫെബ്രുവരിയിൽ ഇസ്രായേൽ സൈന്യം പുറത്തുവിട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (5 minutes ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (21 minutes ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (28 minutes ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (31 minutes ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (36 minutes ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (44 minutes ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (1 hour ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (1 hour ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (1 hour ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (1 hour ago)

 നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്  (2 hours ago)

'ഓണം ടൂറിസം വാരാഘോഷം'; അപേക്ഷാതീയതി നീട്ടി ; ജൂലൈ 15 വരെ അപേക്ഷിക്കാം  (2 hours ago)

ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...  (2 hours ago)

"ഉടൻ യുദ്ധം.. ഗതികെട്ട് മാളത്തിൽ നിന്ന് മുജ്തബയുടെ അശരീരി..! ' പിന്നെ ഇയാൾ ഞൊട്ടും, മൊസാദിനെ പേടിച്ച് പുറത്തിറങ്ങാത്ത ടീമാ...!'"  (2 hours ago)

യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (3 hours ago)

Malayali Vartha Recommends