Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ബ്രിട്ടനില്‍ ചരിത്രത്തിലെ ആദ്യ മലയാളി എംപിയായി സോജന്‍ ജോസഫ്;ലേബര്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് സോജന്‍ മത്സരിച്ചത്, കോട്ടയം കൈപ്പുഴ സ്വദേശിയായ സോജന്‍ ബ്രിട്ടന്‍ പൊതുതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയമാണ് നേടിയത്,ഈ വിജയത്തിന് തിളക്കമേറെയാണ്, കേരളത്തിന് ഇത് അഭിമാന നിമിഷം

05 JULY 2024 07:48 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മലയാളികള്‍ക്കും സന്തോഷവാര്‍ത്ത. കോട്ടയം ഓണംതുരുത്ത് സ്വദേശി സോജന്‍ ജോസഫാണ് ഇപ്പോള്‍ യു കെയില്‍ താരം . ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുപ്പെടുന്ന ആദ്യ മലയാളിയായി മാറിയിരിക്കുകയാണ് സോജന്‍. ലേബര്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് സോജന്‍ ജോസഫ് മത്സരിച്ചത്. 650 അംഗ പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷത്തിന് വേണ്ട 325 സീറ്റ് ലേബര്‍ പാര്‍ട്ടി മറികടന്നതോടെ ഋഷി സുനക് നയിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വന്‍ തകര്‍ച്ചയാണ് നേരിട്ടത്. വര്‍ഷങ്ങളായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൈയടക്കി വച്ചിരുന്ന കെന്റിലെ ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ നിന്നും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച കോട്ടയം കൈപ്പുഴ സ്വദേശി സോജന്‍ ജോസഫാണ് ബ്രിട്ടന്‍ പൊതുതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയത്.

ഒരു മലയാളി ആദ്യമായിയാണ് ഈ പദവിയില്‍ എത്തുന്നത് . കണ്‍സര്‍വേറ്റീവ് സര്‍ക്കാരുകളില്‍ പ്രമുഖ പദവികള്‍ കൈകാര്യം ചെയ്തിരുന്ന പ്രമുഖ നേതാവ് ഡാമിയന്‍ ഗ്രീനിനെയാണ് 1,779 വോട്ടുകള്‍ക്ക് സോജന്‍ പരാജയപ്പെടുത്തിയത്. 15,262 വോട്ടുകള്‍ നേടിയാണ് സോജന്‍ വിജയം ഉറപ്പിച്ചത്. തൊട്ടു പിന്നിലെത്തിയ ഡാമിയന്‍ ഗ്രീനിന് 13,483 വോട്ടുകളെ നേടാന്‍ സാധിച്ചുള്ളൂ. മൂന്നാമത് റീഫോം യുകെയുടെ ട്രിട്രാം കെന്നഡി ഹാര്‍പ്പറാണ് എത്തിയത്. 10,141 വോട്ടുകള്‍ ആണ് ഹാര്‍പ്പര്‍ നേടിയത്. ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ ആകെ ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. അതില്‍ സോജന്‍ ജോസഫിന് 32.5 ശതമാനം വോട്ട് ലഭിച്ചു. പതിറ്റാണ്ടുകളായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക മണ്ഡലമായിരുന്ന ആഷ്ഫഡില്‍ തെരേസ മേയ് മന്ത്രിസഭയില്‍ മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ താല്‍ക്കാലിക ചുമതലയും വഹിച്ചിട്ടുള്ള ഡാമിയന്‍ ഗ്രീനിനെതിരായ സോജന്റെ ജയത്തിന് തിളക്കമേറെയാണ്. 1997 മുതല്‍ തുടര്‍ച്ചയായി ഇവിടെനിന്ന് വിജയിക്കുന്ന ഡാമിയന്‍ ഗ്രീനിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 13,000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു.

1997 മുതല്‍ തുടര്‍ച്ചയായി ഇവിടെനിന്നും വിജയിക്കുന്ന ഡാമിയന്‍ ഗ്രീന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13,000 വോട്ടായിരുന്നു ഭൂരിപക്ഷം.എന്നാല്‍ ഈ പ്രാവശ്യം പ്രീപോള്‍ സര്‍വേകള്‍ നേരത്തേ തന്നെ സോജന്റെ വിജയം പ്രവചിച്ചിരുന്നു നിലവില്‍ എയില്‍സ്‌ഫോര്‍ഡിനെയും ഈസ്റ്റ് സ്‌റ്റോര്‍ വാര്‍ഡിനെയും പ്രതിനിധീകരിക്കുന്ന ഒരു ബറോ കൗണ്‍സിലറാണ് സോജന്‍ ജോസഫ്. കഴിഞ്ഞ 22 വര്‍ഷമായി നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്തു വരികയാണ് അദ്ദേഹം. നിലവില്‍ നഴ്‌സിംഗ്, ഗുണനിലവാരം, രോഗികളുടെ സുരക്ഷ എന്നീ വിഭാഗങ്ങളുടെ തലവനായി ജോലി ചെയ്യുകയാണ് സോജന്‍. കെന്റ് ആന്‍ഡ് മെഡ്‌വേ എന്‍ എച്ച് എസ് ആന്‍ഡ് സോഷ്യല്‍ കെയര്‍ പാര്‍ട്ണര്‍ഷിപ്പ് ട്രസ്റ്റില്‍ മാനസികാരോഗ്യവിഭാഗം നഴ്‌സിങ് മേധാവിയാണ്

വില്യം ഹാര്‍വി ഹോസ്പിറ്റല്‍ ആസ്ഥാനമായുള്ള അരുണ്ടേല്‍ യൂണിറ്റില്‍ ജൂനിയര്‍ നഴ്‌സായാണ് യുകെയില്‍ അദ്ദേഹം തന്റെ ആതുരസേവനം ആരംഭിച്ചത്. പിന്നീട് ആഷ്‌ഫെഡിലേക്ക് മാറി. രണ്ടുപതിറ്റാണ്ടു മുന്‍പ് ഏറ്റുമാനൂരിനടത്തു കൈപ്പുഴയില്‍ നിന്ന് യുകെയിലേക്ക് ജോലി സൗകര്യാര്‍ഥം കുടിയേറിയതാണ് സോജന്‍. കോട്ടയം കൈപ്പുഴ ചാമക്കാലായില്‍ കുടുംബാംഗമാണ് സോജന്‍ ജോസഫ്. ഭാര്യ ബ്രിട്ട യുകെയില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്. ബെംഗളുരൂവില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ സോജന്‍ ജോസഫ് മാന്നാനം കെഇ കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. സോജന്റെ സഹോദരി സിബി ജോസഫും ലണ്ടനിലാണ്. പിതാവ് സി ടി ജോസഫ് ചാമക്കാലയിലും മകന്റെ യുകെയിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തിലാണ്. സോജന് രണ്ട് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണുള്ളത്, ഹന്ന, സാറ, മാത്യു എന്നിവരാണ് മക്കള്‍. അതേസമയം, ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയമാണ് ലേബര്‍ പാര്‍ട്ടി നേടിയിരിക്കുന്നത്. 650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 326 സീറ്റ് ലേബര്‍ പാര്‍ട്ടി മറികടന്നിരിക്കുകയാണ്. പതിനാല് വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. ഋഷി സുനാക്ക് തോല്‍വി അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

2025 ജനവരി വരെയായിരുന്നു ഋഷി സുനക് സര്‍ക്കാരിന്റെ കാലാവധി. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാരെ പോലും ഞെട്ടിച്ച് കൊണ്ട് മെയ് 22 ന് അദ്ദേഹം രാജ്യത്ത് അപ്രതീക്ഷിതമായി പൊതുതിരഞ്ഞെടപ്പ് പ്രഖ്യാപിക്കുകയായിരുന്നു. കണ്‍സേര്‍വേറ്റീവ് പാര്‍ട്ടി പരാജയം രുചിച്ചേക്കുമെന്നുള്ള അഭിപ്രായ സര്‍വ്വേകള്‍ വന്നതിന് പിന്നാലെയായിരുന്നു തീരുമാനം. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് നേരത്തേ നടത്തുന്നത് അനുകൂല തരംഗം ഉണ്ടാക്കുമെന്നായിരുന്നു സുനകിന്റെ വിലയിരുത്തല്‍. ഈ കണക്കുകൂട്ടലുകളെല്ലാമാണ് ഇപ്പോള്‍ പാടെ തകര്‍ന്നിരിക്കുന്നത്.

ലേബര്‍ പാര്‍ട്ടിയുടെ കെയ്ര്‍ സ്റ്റാര്‍മര്‍ ഇതോടെ യുകെയുടെ പുതിയ പ്രധാനമന്ത്രിയാകും. ഹോല്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസ് സീറ്റില്‍ നിന്നാണ് അദ്ദേഹത്തിന്റെ ജയം. നേരത്തെ 410 സീറ്റും ലേബര്‍ പാര്‍ട്ടി നേടുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നത്. ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ഇപ്പോഴത്തെ കണക്കുകള്‍. അന്തിമ ഫലം വന്നാല്‍ മാത്രമേ കൃത്യമായ സീറ്റ് നില അറിയാന്‍ കഴിയൂ. നേരത്തെ ആഷ്‌ഫോര്‍ഡിലെ എംപി നമ്മുടെ സമൂഹത്തിന് വേണ്ടി നില കൊള്ളുമെന്നു വോട്ടര്‍മാരോട് നടത്തിയ പ്രസ്താവനയില്‍ സോജന്‍ പറഞ്ഞിരുന്നു. ഇവിടുത്തെ മലയാളി സമൂഹം സോജന്റെ ജയത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (9 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (9 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (9 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (9 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (10 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (10 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (10 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (10 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (10 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (10 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (11 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (11 hours ago)

Malayali Vartha Recommends