Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

രാജ്യം വോട്ട് ചെയ്തത് മാറ്റത്തിനു വേണ്ടി പടിപടിയായി രാജ്യത്തെ പുനര്‍നിര്‍മിക്കും;അധികാരം പിടിച്ചെടുത്ത് കെയ്ര്‍ സ്റ്റാര്‍മാര്‍ ആദ്യം പറഞ്ഞ വാക്കുകള്‍,തൊഴിലാളി കുടുംബത്തില്‍ ജനിച്ച സ്റ്റാര്‍മര്‍ തൊഴിലാളികളോടും ട്രേഡ് യൂണിയനുകളോടും ഉള്ള പ്രതിബദ്ധത പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്,എലിസബത്ത് രാജ്ഞി ആദരിച്ച കരുത്തുറ്റ നേതാവ്

05 JULY 2024 08:47 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ബ്രിട്ടീഷ് ജനത മാറ്റം ആഗ്രഹിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടിയുടെ തേരോട്ടമാണ് ഉണ്ടായത്. വോട്ട് പെട്ടിയില്‍ നിറഞ്ഞു കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി കസേര പിടിച്ചു. രാജ്യം വോട്ട് ചെയ്തത് മാറ്റത്തിനു വേണ്ടിയാണെന്നും പടിപടിയായി രാജ്യത്തെ പുനര്‍നിര്‍മിക്കുമെന്നും പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മര്‍. മാറ്റത്തിനുവേണ്ടിയുള്ള ജോലി അടിയന്തരമായി, ഇന്നുതന്നെ ആരംഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരുണ്ടാക്കാന്‍ രാജാവ് ക്ഷണിച്ചതിന് പിന്നാലെ ഡൗണിങ് സ്ട്രീറ്റിലെ അഭിസംബോധനയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യപ്രസംഗമായിരുന്നു ഡൗണിങ് സ്ട്രീറ്റില്‍ നടത്തിയത്.

ഹൗസ് ഓഫ് കോമണ്‍സിലെ 650 സീറ്റില്‍ 410 ലും ജയിച്ചുകയറി പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ തേരാട്ടമാണ്. ആ തേരോട്ടത്തെ നയിച്ചത് സ്റ്റാമറും. ' ഞാന്‍ ലേബര്‍ പാര്‍ട്ടിയെ മാറ്റിയെടുത്തു. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പോരാടും. ബ്രിട്ടനെ മാറ്റും'. സ്റ്റാര്‍മര്‍ മെയ് 28 ന് എക്‌സില്‍ കുറിച്ചു. പറഞ്ഞത് വെറും വാക്കായിരുന്നില്ല പ്രവര്‍ത്തിയിലൂടെ അദ്ദേഹം അത് കാണിച്ച് കൊടുത്തു.

ഏതായാലും ഫലം വന്നപ്പോള്‍ ബ്രിട്ടന്‍ മാറ്റത്തിന് വേണ്ടി അതിയായി ആഗ്രഹിക്കുന്നുവെന്ന് തെളിഞ്ഞു. മുന്‍ നേതാവ് ജെറെമി കോര്‍ബിന്റെ കാലത്ത് നിന്ന് ലേബര്‍ പാര്‍ട്ടിക്ക് സ്റ്റാര്‍മര്‍ കൊണ്ടുവന്ന പരിവര്‍ത്തനങ്ങളാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. 2015 ലാണ് സ്റ്റാര്‍മര്‍ എംപിയായത്. 2019 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയത്തെ തുടര്‍ന്ന് ഇടതുപക്ഷക്കാരനായ കോര്‍ബിന്‍ രാജി വച്ചതോടെയാണ് കെയ് ര്‍ സ്റ്റാര്‍മര്‍ക്ക് രാശി തെളിഞ്ഞത്.

തൊഴിലാളി കുടുംബത്തില്‍ ജനനം

1962 ല്‍ തൊഴിലാളി കുടുംബത്തില്‍ ജനിച്ച സ്റ്റാര്‍മര്‍ തൊഴിലാളികളോടും, ട്രേഡ് യൂണിയനുകളോടും ഉള്ള തന്റെ പ്രതിബദ്ധത പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്. നാല് മക്കളില്‍ ഒരാളായി ദാരിദ്ര്യത്തിന്റെ നടുവിലാണ് വളര്‍ന്നത്. നഴ്‌സായ അമ്മ രോഗങ്ങളാല്‍ അവശയായിരുന്നു. സറെ ഗ്രാമത്തില്‍ പണിയായുധ നിര്‍മ്മാണ തൊഴിലാളിയായിരുന്നു അച്ഛന്‍. പതിനാറാം വയസ്സില്‍ ലേബര്‍ പാര്‍ട്ടി യങ് സോഷ്യലിസ്റ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു.സ്‌കൂള്‍ പഠനശേഷം നിയമപഠനത്തിലേക്കാണ് സ്റ്റാര്‍മര്‍ തിരിഞ്ഞത്. തന്റെ കുടുംബത്തില്‍ നിന്ന് കോളേജില്‍ ചേര്‍ന്ന് ബിരുദം നേടിയ ആദ്യത്തെ ആളായി.

മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനും

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകനായ അഭിഭാഷകനെന്ന് നിലയില്‍, പുരോഗമനയാഥാസ്ഥിതിക വിഭാഗങ്ങളുടെ കണ്ണിലെ കരടായി മാറിയിരുന്നു സ്റ്റാര്‍മര്‍. അഭിഭാഷകവൃത്തിയുടെ ആദ്യനാളുകളില്‍, അദ്ദേഹം വധശിക്ഷയ്ക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി കരീബിയന്‍ രാജ്യങ്ങളിലേക്ക് സഞ്ചരിച്ചിരുന്നു. വധശിക്ഷ തന്നെ ഭീതിപ്പെടുത്തുന്ന കാര്യമാണെന്ന് സ്റ്റാര്‍മര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മാക്‌ഡൊണാള്‍ഡ്‌സുമായി ബന്ധപ്പെട്ട അപകീര്‍ത്തികേസില്‍ അദ്ദേഹം രണ്ടു പരിസ്ഥിതി വാദികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായിരുന്നു. മാക്‌ഡൊണാള്‍ഡ്‌സ് പരിസ്ഥിതിക്ക് ദോഷകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു ആരോപണം.

എലിസബത്ത് രാജ്ഞി ആദരിച്ചു

2002ല്‍ ക്വീന്‍സ് കൗണ്‍സലായും 2003 ല്‍ വടക്കന്‍ അയര്‍ലണ്ടിലെ പൊലിസിങ് ബോര്‍ഡിന്റെ മനുഷ്യാവകാശ ഉപദേഷ്ടാവായി നിയമിതനായി. 2008 മുതല്‍ 2013വരെ പബ്ലിക് പ്രോസിക്യൂഷന്‍സ് ഡയറക്ടറായി സ്റ്റാര്‍മര്‍ ജോലി ചെയ്തു. കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. സ്റ്റീഫന്‍ ലോറന്‍സ് വധക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളാണ് അദ്ദേഹം കൈകാര്യം ചെയ്തത്. ക്രിമിനല്‍ നീതിന്യായത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2014ല്‍ ബക്കിങ്ഹാം കൊട്ടാരത്തില്‍ വച്ച് അന്തരിച്ച എലിസബത്ത് രാജ്ഞി ആദരിക്കുകയും ചെയ്തു. അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായി പ്രവര്‍ത്തിച്ച കാലത്തെ അനുഭവങ്ങളാണ് തന്റെ പില്‍ക്കാല രാഷ്ട്രീയ സമീപനങ്ങളെ സ്വാധീനിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് തലവനെന്ന് നിലയില്‍ വിക്കി ലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന്റെ നാടുകടത്തല്‍ വിചാരണ കേസിലെ സ്റ്റാര്‍മറിന്റെ പങ്ക് അധികം പുറത്തുവന്നിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (9 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (9 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (9 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (9 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (10 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (10 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (10 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (10 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (10 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (10 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (11 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (11 hours ago)

Malayali Vartha Recommends