പ്രതീക്ഷകളുമായി ഇന്ത്യ....റഷ്യ - യുക്രൈന്‍ സംഘര്‍ഷം തുടങ്ങിയ ശേഷമുള്ള മോദിയുടെ ആദ്യത്തെ സന്ദര്‍ശനം ,റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ന് നരേന്ദ്ര മോദിക്ക് അത്താഴ വിരുന്ന് നല്‍കും, നാളെ ഇരു നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടി

ഇന്ത്യ - റഷ്യ വാര്‍ഷിക ഉച്ചകോടിയാണ് മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിലെ പ്രധാന അജണ്ട. റഷ്യ യുക്രയിന്‍ സംഘര്‍ഷമടക്കമുള്ള ലോക കാര്യങ്ങളടക്കം ഉച്ചകോടിയില്‍ ചര്‍ച്ചയാകും.
ഇന്ത്യ - റഷ്യ വ്യാപാര സഹകരണം ശക്തമാക്കുന്നതിനുള്ള തീരുമാനവും ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും. ഇന്ത്യ - റഷ്യ വാര്‍ഷിക ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലേക്ക് പോകും.
നാല് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയയിലെത്തുന്നത്. ഓസ്ട്രിയന്‍ പ്രസിഡന്റ്, ചാന്‍സലര്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്ന മോദി വിയന്നയിലും ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
"
https://www.facebook.com/Malayalivartha