യുദ്ധം കാരണമുണ്ടായ തൊഴിലാളി ക്ഷാമം നികത്തുന്നതിനായുള്ള തീവ്ര ശ്രമത്തിൽ ഇസ്രായേൽ; ഇന്ത്യയിൽ നിന്നുള്ള നിർമ്മാണ തൊഴിലാളികൾക്ക് ഇസ്രായേലിൽ വന്ന് ജോലി ചെയ്യാൻ അവസരം; അനുമതി നൽകി ഇസ്രായേൽ പ്രധാന മന്ത്രി നരേന്ദ്ര മോദി

യുദ്ധം കാരണമുണ്ടായ തൊഴിലാളി ക്ഷാമം നികത്തുന്നതിനായുള്ള തീവ്ര ശ്രമത്തിലാണ് ഇസ്രായേൽ. ഇപ്പോൾ ഇതാ മറ്റൊരു അവസരം ഒരുക്കിയിരിക്കുകയാണ് ഇസ്രായേൽ. ഇന്ത്യയിൽ നിന്നുള്ള നിർമ്മാണ തൊഴിലാളികൾക്ക് ഇസ്രായേലിൽ വന്ന് ജോലി ചെയ്യുന്നതിനുള്ള ഒരു അവസരം ഒരുക്കുകയാണ്. ഇസ്രായേൽ പോപ്പുലേഷൻ ആൻഡ് ഇമിഗ്രേഷൻ അതോറിറ്റി ഇന്ത്യൻ സർക്കാരുമായി ചേർന്ന് ആയിരിക്കും ഇതിനായി പ്രവർത്തിക്കുക.
അതിനായി, ഞായറാഴ്ച, പോപ്പുലേഷൻ അതോറിറ്റിയുടെ സിഇഒ, ഇന്ത്യയുടെ നാഷണൽ സ്‌കിൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ സിഇഒയും അദ്ദേഹത്തിൻ്റെ ടീമും ഉൾപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘത്തിന് ആതിഥേയത്വം വഹിച്ചു.
യോഗത്തിൽ ഇസ്രായേൽ കൺസ്ട്രക്ഷൻ ആൻഡ് ഹൗസിംഗ് മന്ത്രാലയത്തിൻ്റെ ഡയറക്ടർ ജനറൽ യെഹൂദ മോർഗൻസ്റ്റേൺ, പോപ്പുലേഷൻ അതോറിറ്റിയിലെ വിദേശ തൊഴിലാളി അഡ്മിനിസ്ട്രേഷൻ മേധാവി മോഷെ നകാഷ്, വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.ഇന്ന്, നിർമ്മാണ വ്യവസായത്തിൽ 40,000-ത്തിലധികം തൊഴിലാളികൾ ഇസ്രായേലിൽ ജോലി ചെയ്യുന്നു, അവരിൽ ഭൂരിഭാഗവും ചൈന, മോൾഡോവ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
https://www.facebook.com/Malayalivartha
























