രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി...

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി. ഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിവിധ വിഷയങ്ങളില്‍ ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കും. ഇന്നലെ രാവിലെ പത്തരയ്ക്ക് ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ട അദ്ദേഹം 5.10ഓടെയാണ് മോസ്‌ക്കോയില്‍ എത്തിയത്.
റഷ്യയുടെ ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ ഡെന്നിസ് മുന്‍ടുറോവ് വിമാനത്താവളത്തില്‍ മോദിയെ സ്വീകരിച്ചു. ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം മോദിയെ ഹോട്ടലിലേക്ക് കൊണ്ടു പോയി. മോദിക്കൊപ്പം ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും കാറിലുണ്ടായിരുന്നു. ഹോട്ടലിലെത്തിയ മോദിയെ റഷ്യയിലെ ഇന്ത്യന്‍ സമൂഹം സ്വീകരിച്ചു.
റഷ്യന്‍ സന്ദര്‍ശനത്തിനു പിന്നാലെ അദ്ദേഹം രണ്ട് ദിവസ സന്ദര്‍ശനത്തിനായി ഓസ്ട്രിയക്കും പോകുന്നുണ്ട്. 1983ല്‍ ഓസ്ട്രിയ സന്ദര്‍ശിച്ച അവസാനത്തെ പ്രധാനമന്ത്രിയാണ് ഇന്ദിര ഗാന്ധി.
https://www.facebook.com/Malayalivartha
























