പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ സന്ദർശനം തുടരുന്നു; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഇന്ന് മോസ്കോയിൽ; മൂന്നാം സർക്കാർ പരിഷ്ക്കരണ നടപടികൾക്ക് ഊന്നൽ നല്‍കുമെന്ന് നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ സന്ദർശനം തുടരുകയാണ്. ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഇന്ന് മോസ്കോയിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും നേതൃത്വം നൽകുന്ന ഉച്ചകോടിക്ക് ശേഷം സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് വിലയിരുത്തല്‍.
റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. മോദിക്ക് ഇന്ത്യയിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നല്‍കാനായെന്ന് പുടിൻ പറഞ്ഞത്. മൂന്നാം തവണയും അധികാരത്തിൽ എത്തിയത് വലിയ നേട്ടമാണെന്ന് പുടിനോട് മോദി പറഞ്ഞു
തൻ്റെ മൂന്നാം സർക്കാർ പരിഷ്ക്കരണ നടപടികൾക്ക് ഊന്നൽ നല്‍കുമെന്ന് നരേന്ദ്രമോദി വ്ളാദിമിർ പുടിനെ അറിയിച്ചു. കൂടിക്കാഴ്ച്ചയിൽ നിർണായകമായ ചില തീരുമാനങ്ങൾ എടുത്തിരിക്കുകയാണ്. റഷ്യൻ സേനയുടെ കൂടെയുള്ള എല്ലാ ഇന്ത്യക്കാരെയും തിരിച്ചയയ്ക്കാൻ ധാരണയായി. നരേന്ദ്ര മോദിയുടെ നിർദ്ദേശം വ്ളാദിമിർ പുടിൻ അംഗീകരിക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha























