യാത്രക്കാര്‍ക്ക് മുന്നില്‍ ഭാര്യയുമായി കയര്‍ത്ത് തലയ്ക്കടിച്ചു; വിമാനത്തില്‍ ദമ്പതികൾ തമ്മിൽ അടിപിടി; ഒടുവിൽ സംഭവിച്ചത്...!
വിമാനത്തില്‍ ദമ്പതികൾ തമ്മിൽ അടിപിടി. ജൂലൈ രണ്ടിനാണ് സംഭവങ്ങൾ അരങ്ങേറിയത്. യു.എസിലെ സീറ്റിലില്‍ നിന്ന് ആങ്കറേജിലേക്കു പുറപ്പെട്ട അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിലാണു ഈ സംഭവങ്ങൾ അരങ്ങേറിയത്. ഭാര്യയുടെ ടിക്കറ്റ് ഫസ്റ്റ് ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്തു കിട്ടി. ഇതിൽ പ്രകോപിതനായ വൈദികൻ ഭാര്യയെ മര്‍ദിക്കുകയായിരുന്നു.
തനിക്ക് എങ്ങനെ സീറ്റ് അപ്‌ഗ്രേഡ് ചെയ്തു കിട്ടി എന്നു പറഞ്ഞായിരുന്നു ബഹളം . ബഹളമുണ്ടാക്കരുതെന്നു പറഞ്ഞു ഭാര്യ തടഞ്ഞു. എന്നാൽ വൈദികന്‍ ബഹളം തുടർന്നു. യാത്രക്കാര്‍ക്ക് മുന്നില്‍ ഭാര്യയുമായി കയര്‍ത്തു . തലയ്ക്കടിച്ചു എന്നാണ് റിപ്പോർട്ടുകൾ.
ഇതെല്ലാം സഹയാത്രക്കാർ കണ്ടു. സഹയാത്രികര്‍ ഇടപെട്ടു . വിമാനത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും ഇടപെട്ട് വൈദികനെ തടയുകെയും ചെയ്തു . വഴക്ക് തുടര്‍ന്നാല്‍ കൈയില്‍ വിലങ്ങിടുമെന്നു പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി . ഭാര്യയ്ക്ക് ഫസ്റ്റ് ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്തു കിട്ടാൻ കാരണം അലാസ്‌ക എയര്‍ലൈന്‍സില്‍ സ്ഥിരം യാത്രക്കാരിയും ഗോള്‍ഡ് പോയിന്റ് അംഗവുമായതിനാലാണ് .
https://www.facebook.com/Malayalivartha