1500 എഐ നിര്‍മിത മോഡലുകളെ പിന്തള്ളി ലോകത്തെ ആദ്യ എ ഐ വിശ്വസുന്ദരി കിരീടം ചൂടി മൊറോക്കോക്കാരി കെന്‍സ ലെയ്ലി

1500 എഐ നിര്‍മിത മോഡലുകളെ പിന്തള്ളി ലോകത്തെ ആദ്യ എ ഐ വിശ്വസുന്ദരി കിരീടം ചൂടി മൊറോക്കോക്കാരി കെന്‍സ ലെയ്ലി.
സൗന്ദര്യം, സാങ്കേതിക വിദ്യ, ഓണ്‍ലൈന്‍ ഇന്‍ഫ്‌ളുവന്‍സ് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
കാഴ്ചയില്‍ മനുഷ്യനാണെന്ന് തോന്നുമെങ്കിലും എഐ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച നിരവധി മോഡലുകളെ പിന്തള്ളിയാണ് കെന്‍സ കിരീടം ചൂടിയത്. സമ്മാനത്തുക 20000 ഡോളറാണ് . കാസബ്ലാങ്കയില്‍ നിന്നുള്ള നാല്‍പതുകാരനായ മെറിയം ബെസയാണ് കെന്‍സയെ നിര്‍മിച്ചിരിക്കുന്നത്.
'സാങ്കേതിക മേഖലയില്‍ മൊറോക്കന്‍, അറബ്, ആഫ്രിക്കന്‍, മുസ്ലീം സ്ത്രീകളെ ഹൈലൈറ്റ് ചെയ്യാനായി കെന്‍സയിലൂടെ കഴിഞ്ഞു എന്നതില്‍ അഭിമാനമുണ്ടെന്നും മെറിയം പറഞ്ഞു. നൂറ് ശതമാനം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച കെന്‍സയോട് ഏഴ് ഭാഷകളില്‍ സംവദിക്കാനാകും.
"
https://www.facebook.com/Malayalivartha























