1983ൽ ഇന്ദിര ഗാന്ധിയുടെ സന്ദർശനം; നാലു പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിൽ; ചരിത്രം കുറിച്ച് പ്രധാനമന്ത്രിയുടെ വൻ നീക്കം

ഇന്ത്യൻ പ്രധാനമന്ത്രിയെ ആഘോഷത്തോടെ വരവേറ്റ് ഓസ്ട്രിയ. നാലു പതിറ്റാണ്ടിനിടെ ആദ്യമായിട്ടാണ് അദ്ദേഹം എത്തിയത്. 1983ൽ ഇന്ദിര ഗാന്ധിയുടെ സന്ദർശനത്തിനുശേഷം ഓസ്ട്രിയയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണു മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓസ്ട്രിയ സ്വീകരിച്ചത് ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിച്ചാണു.
റിറ്റ്സ് കാൾട്ടൻ ഹോട്ടലിലാണ് മോദിക്കായി ഓസ്ട്രിയൻ ഗായകസംഘം വന്ദേമാതരം അവതരിപ്പിച്ചത്. കലാകാരന്മാർക്കൊപ്പം നിന്നു ദേശീയഗീതം മോദിയും ആലപിക്കുന്നുണ്ട്. ദ്വിദിന റഷ്യൻ സന്ദർശനം പൂർത്തിയാക്കിയാണു മോദി ഓസ്ട്രിയ തലസ്ഥാനമായ വിയന്നയിലെത്തിയത്. രാവിലെയെത്തിയ മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെലെനുമായും ചാൻസലർ കാൾ നെഹാമ്മെറുമായും മോദി കൂടിക്കാഴ്ച നടത്തും.
https://www.facebook.com/Malayalivartha
























