സെന്‍ട്രല്‍ നേപ്പാള്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍... രണ്ട് യാത്രാ ബസുകളിലായി 63 യാത്രക്കാര്‍, യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

സെന്‍ട്രല്‍ നേപ്പാള്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് യാത്രാ ബസുകള്‍ കുടുങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ മദാന്‍-അശ്രിത് ദേശീയപാതയിലാണ് അപകടമുണ്ടായത്.
രണ്ട് ബസുകളിലായി ഡ്രൈവര്‍മാരടക്കം 63 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ബസ് ത്രിശൂലി നദിയില്‍ പതിച്ചതായാണ് അധികൃതര്‍ പറയുന്നത്.
അപകടമുണ്ടായ വിവരം പുറത്തുവന്ന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാണെന്ന് ചിത്വാന്‍ ചീഫ് ഡിസ്ട്രിക് ഓഫീസര്‍ ഇന്ദ്രദേവ് യാദവ് .
കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന എയ്ഞ്ചല്‍ ബസും കാഠ്മണ്ഡുവില്‍ നിന്ന് റൗത്തഹട്ടിലെ ഗൗറിലേക്ക് വരികയായിരുന്ന ഗണപതി ഡീലക്‌സ് ബസുമാണ് അപകടത്തില്‍പ്പെട്ടുപോയത്.
https://www.facebook.com/Malayalivartha























