മൃതദേഹങ്ങളുടെ തെരുവായി ഗസ്സ സിറ്റി; ഗസ്സ സിറ്റിയുടെ സമീപത്തെ തെൽ അൽ ഹവയിലും പരിസരങ്ങളിൽനിന്നുമായി കണ്ടെത്തിയത്....! താൽക്കാലിക ക്യാമ്പുകളിൽ പട്ടിണി

ഗസ്സ സിറ്റിമൃതദേഹങ്ങളുടെ തെരുവായി മാറി. പുതുതായി കണ്ടെടുത്തത് ഡസൻ കണക്കിന് മൃതദേഹങ്ങളാണ് . . ഗസ്സ സിറ്റിയുടെ സമീപത്തെ തെൽ അൽ ഹവയിലും പരിസരങ്ങളിൽനിന്നുമായി 70 മൃതദേഹങ്ങൾ കണ്ടെത്തി .നിരവധി മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നു. വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഒരു കുടുംബത്തിലെ അംഗങ്ങളുടേതുൾപ്പെടെയുള്ള മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ഇസ്രായേൽ സേന തെൽ അൽ ഹവയിൽനിന്ന് വെള്ളിയാഴ്ച രാവിലെ പിന്മാറി മൃതദേഹങ്ങൾ മാറ്റാനും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുമുള്ള ശ്രമങ്ങൾ പോലും ഇസ്രായേൽ സേന തടയുന്നു എന്ന ആരോപണം ശക്തം . ഷുജയ്യയിലും സ്ഥിതിക്ക് മാറ്റമില്ല . നിരവധി മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്.ആംനസ്റ്റി ഇൻറർനാഷനൽ അറിയിച്ചത് താൽക്കാലിക ക്യാമ്പുകളിൽ കഴിയുന്ന പലരും പട്ടിണിയിലാണെന്ന് .
റഫയിലും മധ്യ ഗസ്സയിലെ നുെസെറത്ത് അഭയാർഥി ക്യാമ്പിലും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ബ്രിട്ടനിൽനിന്നുള്ള അൽ ഖൈർ സന്നദ്ധ സംഘടനയുടെ നാല് പ്രവർത്തകരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. അത്യന്തം ഞെട്ടിക്കുന്ന വാർത്തകളാണ് ഗസ്സ സിറ്റിയിൽ നിന്നും മറ്റും പുറത്തു വരുന്നതെന്ന് യു.എൻ പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























