നേപ്പാളില്‍ കമ്മ്യൂണിസ്റ്റ് നേതാവ് കെപി ശര്‍മ ഓലി പ്രധാനമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.... രാഷ്ട്രപതി ഭവന്റെ പ്രധാന കെട്ടിടമായ ശീതല്‍ നിവാസിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്

നേപ്പാളില്‍ കമ്മ്യൂണിസ്റ്റ് നേതാവ് കെപി ശര്‍മ ഓലി പ്രധാനമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നാലാം തവണയാണ് 72 വയസുകാരനായ ഓലി അധികാരത്തിലെത്തുന്നത്.
രാഷ്ട്രപതി ഭവന്റെ പ്രധാന കെട്ടിടമായ ശീതല്‍ നിവാസിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് നേപ്പാള്‍ യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎന്‍യുഎംഎല്‍) അധ്യക്ഷനായ ഓലി പ്രധാനമന്ത്രിയാകുന്നത്.
അതേസമയം മുന്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ ജനപ്രതിനിധിസഭയില്‍ അവിശ്വാസ വോട്ടില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് റാം ചന്ദ്ര പൗഡേല്‍ അംഗീകരിച്ചത്.
https://www.facebook.com/Malayalivartha
























