Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസ്രയേൽ വ്യോമാക്രമണത്തിനു തിരിച്ചടിയുമായി യെമനിലെ ഹൂതികൾ... ചെങ്കടലിലും മെഡിറ്ററേനിയൻ കടലിലുമായിരുന്നു ഹൂതികളുടെ ആക്രമണം... എണ്ണ ടാങ്കർ ഉൾപ്പെടെ 3 കപ്പലുകളെയാണ് ഇവർ ഉന്നമിട്ടത്....

16 JULY 2024 02:19 PM IST
മലയാളി വാര്‍ത്ത

ഇസ്രായേലിനെ വിറപ്പിച്ചും മൊസാദിനെ നാണംകെടുത്തിയും ഒക്ടോബര്‍ ഏഴിനു നടത്തിയ ഹമാസിന്റെ ആക്രമണം ഇപ്പോഴും ഒരു ശമനമില്ലാതെ തുടർന്ന് കൊണ്ടേ ഇരിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആസൂത്രണം ഇസ്രായേലും ചാരസംഘടനകളും അറിയാതിരിക്കാന്‍ പോരാളികള്‍ പോലും അതീവശ്രദ്ധ പുലര്‍ത്തി അതിപ്പോഴും തുടർന്ന് കൊണ്ടേ ഇരിക്കുകയാണ് . ഇസ്രായേൽ സർവ ശക്തിയുമെടുത്ത് ആഞ്ഞടിക്കുകയാണെങ്കിലും ഹമാസ് ഇത് വരെ പിന്മാറാൻ തയാറായിട്ടില്ല. ഒരുപാട് ആളുകളാണ് ഇരുഭാഗത്തും മരിച്ചു വീഴുന്നത് പക്ഷെ ഇത് വരെയായിട്ടും ഇതിനൊരു അന്ത്യമില്ല. യുദ്ധത്തിൽ ഹമാസിന് പിന്തുണയുമായി കൂടുതൽ സംഘടനയിൽ നിന്നും ആളുകൾ എത്തിയതോടെ യുദ്ധം അതിന്റെ ഏറ്റവും മൂര്ധന്യാവസ്ഥയിൽ എത്തി നിൽക്കുകയാണ്. കരയിലും ആകാശത്തും കടലിലും ഒരുപോലെ യുദ്ധം വ്യാപിക്കുകയാണ് .

 

ഇപ്പോൾ തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിലെ ഇസ്രയേൽ വ്യോമാക്രമണത്തിനു തിരിച്ചടിയുമായി യെമനിലെ ഹൂതികൾ. ചെങ്കടലിലും മെഡിറ്ററേനിയൻ കടലിലുമായിരുന്നു ഹൂതികളുടെ ആക്രമണം. എണ്ണ ടാങ്കർ ഉൾപ്പെടെ 3 കപ്പലുകളെയാണ് ഇവർ ഉന്നമിട്ടത്. ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ആക്രമണം.ഇസ്രയേലിനുള്ള മറുപടിയായിരുന്നു ആക്രമണമെന്നു ഹൂതി സൈനിക വക്താവ് യഹ്യ സാറീ പറഞ്ഞു. ഖാൻ യൂനിസിൽ ശനിയാഴ്ച നടന്ന ആക്രമണത്തിൽ 90 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു.300 പേർക്ക് പരുക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

നവംബർ മുതൽ നിരവധി ആക്രമണങ്ങളാണു ഹൂതികൾ നടത്തിയത്. 2 കപ്പലുകൾ പിടിച്ചെടുത്തു. 3 നാവികർ കൊല്ലപ്പെട്ടു. ഇതോടെ സൂയസ് കനാൽ വഴിയുള്ള യാത്ര ഒഴിവാക്കാൻ കപ്പൽ ഉടമകൾ നിർബന്ധിതരായി.ആക്രമണം സ്ഥിരീകരിച്ച യുഎസ്, നാശനഷ്ടങ്ങളോ പരുക്കുകളോ ഉണ്ടായിട്ടില്ലെന്നു പ്രതികരിച്ചു. മെഡിറ്ററേനിയൻ കടലിലെ ഓൾവിയയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളിൽ ഇറാഖി ഇസ്‌ലാമിക് റെസിസ്റ്റൻസിനൊപ്പം ചേർന്നെന്നും ഹൂതികൾ പറഞ്ഞു. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടങ്ങിയതിനു പിന്നാലെയാണു പലസ്തീനു പിന്തുണ അറിയിച്ച് ഹൂതികൾ രംഗത്തിറങ്ങിയത്. ഹൂതികൾക്കെതിരെ യുഎസും ബ്രിട്ടനും പ്രത്യാക്രമണങ്ങൾ നടത്തുന്നുണ്ട്.

കുറഞ്ഞത് 65 രാജ്യങ്ങളെയും പ്രധാന ഷിപ്പിങ് കമ്പനികളെയും ഹൂതി ആക്രമണം ബാധിച്ചെന്നാണു യുഎസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോർട്ട്.വെടി നിർത്താലിനായി പല രാജ്യങ്ങളും ചർച്ചകൾ നടത്തുന്നുണ്ടെകിലും ഒന്നും തന്നെ ഫലം കാണുന്നില്ല . ഇസ്രായേൽ എല്ലാം ചർച്ചകളിലും പങ്കെടുക്കുന്നുണ്ട് . പക്ഷെ കാര്യമായി ഒരു മാറ്റവും ഉണ്ടാകുന്നില്ല കാരണം ഇസ്രയേല്‍ യുദ്ധം തുടരുന്നതിന് ഒരു കാരണമേയുള്ളു ഐഡിഎഫിനും മൊസാദിനും വേണ്ടത് ഹമാസിന്റെ 5 തലവന്മാരെയാണ്.ഗസയിലെ ഹമാസ് മേധാവി യഹ് യാ സിന്‍വാര്‍, അല്‍ഖസ്സാം ബ്രിഗേഡ്‌സ് നേതാവ് മുഹമ്മദ് അല്‍ദഈഫ്, യഹ്‌യ സിന്‍വാറിന്റെ സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍,

 

ഇസ്മായില്‍ ഹനിയ്യ, ഖാലിദ് മിശ്അല്‍ എന്നിവരാണ് ഇസ്രായേലി ഹിറ്റ്‌ലിസ്റ്റിലുള്ള പ്രമുഖര്‍. ഇസ്രയേല്‍ ആക്രമിക്കാന്‍ പ്രത്യേകം പരിശീലനം നല്‍കിയ 70 എലൈറ്റ് യൂനിറ്റ് അംഗങ്ങളാണ് ആദ്യഘട്ടത്തില്‍ പങ്കെടുത്തതെന്നും പദ്ധതിയെ കുറിച്ച് ഹമാസിന്റെ അഞ്ചു നേതാക്കള്‍ മാത്രമാണ് അറിഞ്ഞിരുന്നതെന്നും മൊസാദ് ചൂഴ്‌ന്നെടുത്തു. മൊസാദിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലെ പ്രധാനികള്‍.ഇവർക്ക് വേണ്ടി പല പ്ലാനിങ് നടത്തിയാലും ഒന്നും നടന്നില്ല എല്ലാം പാളി പോയി. പക്ഷെ ഒന്നും അവസാനിച്ചിട്ടില്ല എല്ലാം തുടങ്ങിയിട്ടുള്ളൂ , ഈ ലിസ്റ്റിൽ ഉള്ളവരെ കിട്ടുന്നത് വരെ ഇസ്രായേൽ യുദ്ധം തുടർന്ന് കൊണ്ടേ ഇരിക്കും . യാതൊരു പ്രലോഭനങ്ങളിലും അവർ വീഴാൻ പോകുന്നില്ല.

 

അഭയാര്‍ഥി ക്യാംപില്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ 80ലധികം പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ നേതാവിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത് എന്നാണ് ഇസ്രായേലിന്റെ ന്യായീകരണം. അതിനിടെയാണ് വെടിനിര്‍ത്തല്‍ ചര്‍ച്ച പൊളിഞ്ഞുവെന്ന വിവരം പുറത്തുവന്നിരിക്കുന്നത്...ഗാസക്കെതിരായ ആക്രമണം ഇസ്രായേല്‍ വൈകാതെ നിര്‍ത്തുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഖത്തറിലും ഈജിപ്തിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇസ്രായേല്‍ പ്രതിനിധികള്‍ എത്തുകയും ചെയ്തു. മൂന്ന് ദിവസം തുടര്‍ച്ചയായി നടന്ന ചര്‍ച്ചകള്‍ വിജയം കാണുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇസ്രായേല്‍ പിന്മാറി എന്ന സൂചനയാണ് ഈജിപ്ഷ്യന്‍ മധ്യസ്ഥരെ ഉദ്ധരിച്ചുള്ള പുതിയ റിപ്പോര്‍ട്ട്.

 

സമാധാന കരാറിലെത്താന്‍ ഇസ്രായേലിന് ഉദ്ദേശമില്ല എന്നാണ് ഈജിപ്തിലെ പ്രതിനിധികള്‍ പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവച്ച ഉപാധികളിലായിരുന്നു ഏറ്റവും ഒടുവിലെ ചര്‍ച്ചകള്‍. ഹമാസ് അനുകൂലമായി പ്രതികരിക്കുകയും ഇസ്രായേലിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.എന്നാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. കാരണം ഇസ്രായേലിന് മേൽ സ്വന്തം രാജ്യത്ത് നിന്നും ഉള്ളവരുടെ സമ്മർദ്ദം തുടരുകയാണ്. കാരണം ഈയിടെ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം മോചിപ്പിച്ച 136 പേര്‍ക്കു പുറമെ ബാക്കിയുള്ളവര്‍ ഇപ്പോഴും ഹമാസിന്റെയും മറ്റു പോരാളി സംഘങ്ങളുടെയും കസ്റ്റഡിയില്‍ തന്നെയാണുള്ളത്. ഗാസ മുഴുവൻ അരിച്ച് പെറുക്കിയിട്ടും ഇസ്രായേലിനു അവശേഷിക്കുന്ന ബന്ദികളേ കണ്ടെത്താൻ സാധിച്ചിട്ടില്ല.

അതേസമയം, ഇസ്രായേലിന് ഹമാസിന്റെ യുദ്ധത്തെ കുറിച്ച് വിവരം ലഭിച്ചിരുന്നുവെങ്കിലും ഗൗരവത്തിലെടുത്തില്ലെന്നും അതുകൊണ്ടാണ് ചെറുത് നിൽപ്പ് പാളി പോയതെന്നും ചില മാധ്യമങ്ങളിൽ വന്നിട്ടുള്ള റിപ്പോർട്ടിൽ സൂചിപ്പിക്കുണ്ട്. ഇസ്രയേലിനെതിരെ മറ്റു രാജ്യങ്ങളുടെ സമ്മർദ്ദം കൂടെ തുടരുകയാണ്. ഇസ്രായേല്‍ ഗസ്സയില്‍ തുടരുന്ന ആക്രമണങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി ബ്രസീല്‍. പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളെ അട്ടിമറിക്കുകയാണ് ഇസ്രായേല്‍ ഭരണകൂടമെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ ആരോപിച്ചു.

 

ഗസ്സയില്‍ അന്ത്യമില്ലാതെ തുടരുന്ന കൂട്ടക്കുരുതിക്കുമുന്നില്‍ ജനാധിപത്യ ലോകത്തെ നേതാക്കള്‍ക്കു നിശബ്ദരായി നില്‍ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ അഭയാര്‍ഥി താവളത്തിനുനേരെ നടന്ന ഇസ്രായേല്‍ ആക്രമണത്തെ വാര്‍ത്താകുറിപ്പ് പുറത്തിറക്കിയാണ് ബ്രസീല്‍ അപലപിച്ചത്. ഒക്ടോബര്‍ ഏഴിനുശേഷം ഗസ്സയില്‍ ഇസ്രായേല്‍ ആരംഭിച്ച ആക്രമണങ്ങളെ തുടക്കംതൊട്ടേ ബ്രസീല്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഗസ്സ മുനമ്പിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്ന് ലുല ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends