ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തി? ഡൊണാൾഡ് ട്രംപിനെതിന്റെ സുരക്ഷ വർധിപ്പിച്ച് അമേരിക്ക; ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ഇറാൻ

അമേരിക്കൻ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിനെതിരെ വധ ശ്രമം നടന്നതോടെ സുരക്ഷ വർധിപ്പിച്ച് അമേരിക്ക . ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയെന്ന രഹസ്യ വിവരം യു.എസ് അധികൃതർക്ക് കിട്ടി എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത് . പെൻസിൽവാനിയയിൽ 20കാരൻ ട്രംപിനെ ആക്രമിച്ചതിന് ഈ ഗൂഢാലോചനയുമായി ബന്ധമില്ല .
എന്നാൽ ഇറാൻ പ്രതികരിക്കുന്നത്, ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് .ഇറാൻ സ്വീകരിച്ചിരിക്കുന്ന നിലപാട് , ജനറൽ സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട ട്രംപിനെ കോടതിയിൽ വിചാരണ ചെയ്ത് ശിക്ഷിക്കുകയാണ് വേണ്ടതെന്നാണ് . കുറ്റവാളിയായ ട്രംപിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ ഇറാൻ സ്വീകരിച്ചു .
യു.എസ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥൻ പറയുന്നത് , പെൻസിൽവാനിയ റാലിക്ക് മുമ്പ് തന്നെ ട്രംപിനെതിരായ ഭീഷണി സീക്രറ്റ് സർവീസിനും ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിനും അറിവുണ്ടായിരുന്നുവെന്നാണ് .
https://www.facebook.com/Malayalivartha
























