Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപയുടെ 5 പദ്ധതികള്‍... മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും


ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല..ഇനി കോടതി തീരുമാനിക്കും..


മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീസ്; ഫെന്നിയ്ക്കെതിരെ ആഞ്ഞടിച്ച് അതിജീവിത രംഗത്ത്: ശാരീരിക ബന്ധത്തിനല്ല, വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്...


'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്തുവന്നിരിക്കുന്നത് '..കുഞ്ഞനിയൻ ഫെനിയോട് വിരട്ടല്ലേയെന്ന് യുവതി..രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു...' ഓഡിയോ പുറത്ത്..


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ

ജോ ബൈഡന് കോവിഡ്...പാക്സ്‍ലോവിഡിന്റെ ആദ്യ ഡോസ് നൽകിയെന്നും അദ്ദേഹത്തെ പരിചരിക്കുന്ന ഡോക്ടർ...തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യമുയരുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്...

18 JULY 2024 06:15 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയിലെ ഒറിഗോൺ തീരത്ത് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് അധികൃതർ

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ മരുന്നുകൾക്ക് പകരം ഇന്ത്യൻ മരുന്നുകൾ; വ്യാപകമായ മാറ്റത്തിന്റെ സൂചന നൽകിയത് അഫ്ഗാൻ ബ്ലോഗർ

  വെനസ്വേലൻ പ്രതിപക്ഷ നേതാവും 2025ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവുമായ മരിയ കൊറീന മഷാദോ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ തന്റെ നൊബേൽ പുരസ്കാരം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമർപ്പിച്ചു. ...

75 രാജ്യങ്ങളിലുള്ളവര്‍ക്ക് കുടിയേറ്റ വിസകള്‍ താല്‍ക്കാലികമായി തടഞ്ഞ് അമേരിക്ക

75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..

അമേരിക്കയിൽ തിരഞ്ഞെടുപ്പ് പ്രചാരണം തകൃതിയായി നടക്കുകയാണ്. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഏതെങ്കിലും രോഗം സ്ഥിരീകരിക്കുകയും ചികിത്സ വേണമെന്ന് ഡോക്‌ടർമാർ അറിയിക്കുകയും ചെയ്തെങ്കിൽ മാത്രമേ പിന്മാറുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്ന് ബൈഡൻ വ്യക്തമാക്കി. ഇതാദ്യമായാണ് വിഷയത്തിൽ ബൈഡൻ പ്രതികരിക്കുന്നത്.അതേസമയം, എന്തുതരം രോഗത്തെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് 81കാരനായ ബൈഡൻ വ്യക്തമാക്കിയില്ല. ബിഇടി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ബൈഡന്റെ പ്രതികരണം. രണ്ടാമതും അമേരിക്കൻ പ്രസിഡന്റാകാൻ താൻ പൂർണ ആരോഗ്യവാനാണെന്നും ട്രംപിന് ഏറ്റവും മികച്ച എതിരാളി താനാണെന്നും മുൻപ് ബൈഡൻ വ്യക്തമാക്കിയിരുന്നു.

 

കഴിഞ്ഞ ഫെബ്രുവരിയിൽ ബൈഡന് സന്ധിവാതവും ഉറക്കം സംബന്ധിച്ച രോഗവുമുണ്ടെന്ന് അദ്ദേഹത്തിന്റെ ഡോക്‌ടർ കെവിൻ ഒ കെന്നർ അറിയിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബൈഡൻ ആരോഗ്യവാനാണെന്നും അന്ന് ഡോക്‌ടർ കൂട്ടിച്ചേർത്തു.ബെെഡന് കൊവിഡ് സ്ഥിരീകരിച്ചതായി വെെറ്റ് ഹൗസ് അറിയിച്ചിരിക്കുകയാണ്. ലാസ് വേഗസിൽ യുണിഡോസ് യുഎസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ജോ ബെെഡന് കൊവിഡ് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചത്.കൊവിഡ് സ്ഥിരീകരിച്ച വിവരം ബെെഡൻ തന്റെ എക്സ് പേജിലൂടെ ജനങ്ങളെ അറിയിച്ചിരുന്നു.ബൈഡന് മൂക്കൊലിപ്പ്, ചുമ, ശാരീരിക ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങൾ പ്രകടമാണെന്നും കൊവിഡ് വാക്സിൻ എടുത്തെന്നും വെെറ്റ് ഹൗസ് അറിയിച്ചു.

ഡെലവെയിലെ റെഹോബോത്ത് ബീച്ചിന് അടുത്തുള്ള വസതിയിൽ ബെെഡൻ ഐസലേഷനിൽ പ്രവേശിക്കുമെന്നും വെെറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയർ വ്യക്തമാക്കി.പ്രായാധിക്യവും നാവുപിഴയും അലട്ടുന്ന ബൈഡൻ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യമുയരുന്നതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിനിടെ കമല ഹാരിസ് പ്രസിഡന്‍റായേക്കുമെന്ന സൂചന കഴിഞ്ഞദിവസം ബൈഡൻ പങ്കുവെച്ചിരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മത്സരത്തിൽ നിന്ന് ബൈഡൻ പിന്മാറണമെന്ന് ഡെമോക്രാറ്റുകളിൽ നിന്ന് ആവശ്യം ഉയരുന്നതിനിടെയായിരുന്നു കമല ഹാരിസിനെ പിന്തുണച്ചുകൊണ്ടുള്ള ബൈഡന്‍റെ പ്രതികരണം.'അവര്‍ ഒരു മികച്ച വൈസ് പ്രസിഡന്‍റ് മാത്രമല്ല, അമേരിക്കയുടെ പ്രസിഡന്‍റുമാകാം,' എന്നായിരുന്നു കമല ഹാരിസിനെ കുറിച്ച് ബൈഡൻ പറഞ്ഞത്. ബൈഡന്‍ മത്സര രംഗത്ത് നിന്ന് മാറുകയാണെങ്കിൽ കമലയാകും പ്രസിഡന്‍റ് സ്ഥാനാർഥിയെന്ന സൂചനയാണിത് നൽകുന്നത്.

 

ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നടനും ഡെമോക്രറ്റിക് പാർട്ടി അനുഭാവിയുമായ ജോർജ് ക്ലൂണി രംഗത്തെത്തിയിരുന്നു.മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയും സമാനമായ അഭിപ്രായം പങ്കുവെച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ക്ലൂണിയുടെ അഭിപ്രായപ്രകടനം.ട്രംപുമായുള്ള സംവാദത്തിലെ പരാജയത്തിനും സ്ഥാനാർഥിത്വം ഉപേക്ഷിക്കാനായി ഡെമോക്രാറ്റിക് പാർട്ടിയിൽനിന്ന് ഉയരുന്ന ആഹ്വാനങ്ങൾക്കും മറുപടി നൽകാൻ ബൈഡൻ നടത്തിയ ശ്രമങ്ങൾക്ക് നാക്കുപിഴയും വിനയായി.യുക്രെയ്ൻ‍ പ്രസിഡന്റ് സെലെൻസ്കിയെ പുട്ടിൻ എന്നു വിളിച്ച ബൈഡന്റെ ഓർമപ്പിശകിനെ റഷ്യയിലെ മാധ്യമങ്ങൾ നന്നായി ആഘോഷിച്ചു.

 

'ക്രെംലിൻ നിയന്ത്രിക്കുന്ന റഷ്യാ അനുകൂലിയായ സ്ഥാനാർഥിയാണു താൻ' എന്നു ബൈഡൻ തെളിയിച്ചെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സഖറോവയുടെ പരിഹാസം.എന്നാൽ നാവുപിഴ ആർക്കും സംഭവിക്കാം, നിങ്ങൾ അതുമാത്രം നോക്കിക്കൊണ്ടിരുന്നാൽ ഒരാളിൽ അതേ കാണൂ എന്നു ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ബൈഡനെ പ്രതിരോധിച്ചു. ബൈഡന് ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം ഉച്ചകോടിയിലെ എല്ലാ സെഷനുകളിലും പങ്കെടുത്തുവെന്നും സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീതി പാലകനും നീതി തേടുന്നവനും നേർക്കുനേർ; ജിത്തു ജോസഫിൻ്റെ "വലതു വശത്തെ കള്ളൻ" ഒഫീഷ്യൽ ട്രയിലർ എത്തി!!  (15 minutes ago)

മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപയുടെ 5 പദ്ധതികള്‍  (51 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും  (1 hour ago)

376-ാം വകുപ്പ് നിലനിൽക്കില്ല തെളിവ് ഇറക്കി അജിത്ത് ഓരോ voice-ഉം മജിസ്‌ട്രേറ്റിനെ കേൾപ്പിച്ചു..! 1.30 മണിക്കൂറായി  (1 hour ago)

മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ  (1 hour ago)

മാധ്യമങ്ങളെ പുറത്താക്കി, വാതില്‍ അടച്ചു..! IN CAMERA രാഹുൽ കോടതിയിൽ പരാതിക്കാരി എംബസിയില്‍  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷൻ വിവാദത്തിൽ  (2 hours ago)

ലോകകപ്പിൽ ഇന്ത്യക്ക്‌ വിജയം...  (3 hours ago)

ഇത് വിതരണം ചെയ്യുന്നതിന് ഒരു സമയക്രമം  (3 hours ago)

സഞ്ചരിച്ച വാൻ അപകടത്തിൽപെട്ട് അരയ്ക്ക് താഴെ തളർന്നുപോയ യുവാവിന് ...  (3 hours ago)

തത്കാലം നിലവിലെ സാഹചര്യം തുടരാം....  (3 hours ago)

സ്വർണവിലയിൽ ഇടിവ്  (4 hours ago)

വോട്ടെണ്ണൽ ആരംഭിച്ചു...  (4 hours ago)

മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീ  (4 hours ago)

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു  (4 hours ago)

Malayali Vartha Recommends