Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

ലോകത്തോട് വിടപറഞ്ഞെങ്കിലും ഇന്നും ബാബ വാംഗയുടെ പ്രവചനങ്ങൾ.. ലോകത്തിന് മുന്നിൽ ചർച്ചാ വിഷയമാണ്..ഡൊണാൾഡ് ട്രംപിന് വെടിയേറ്റതുമായി ബന്ധപ്പെട്ട പ്രവചനവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു...അതിനുള്ള കാരണം ഇതാണ്...

19 JULY 2024 12:51 PM IST
മലയാളി വാര്‍ത്ത

ഞെട്ടിക്കുന്ന പ്രവചനം നടത്തി ഇപ്പോഴും ലോകത്തെ മുൾമുനയിൽ നിർത്തുന്ന ഒരാളാണ് ബാബ വാംഗ . വർഷങ്ങൾ കഴിഞ്ഞാലും അദ്ദേഹത്തിന്റെ പ്രചനങ്ങൾ നമ്മൾ ഇന്നും ചർച്ചയാക്കാറുണ്ട് . കാരണം ഇന്നത്തെ കാലത്തും അതുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങൾ ആണ് നടക്കുന്നത്. ആധുനിക കാലത്തെ നോസ്ട്രഡാമസ് എന്നാണ് ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗ അറിയപ്പെടുന്നത്. അവരുടെ 90 ശതമാനം പ്രവചനവും യാഥാർത്ഥ്യമായിട്ടുണ്ട്. സെപ്തംബർ 11ലെ ഭീകരാക്രമണം,​ ബറാക് ഒബാമയുടെ പ്രസിഡന്റ് പദവി തുടങ്ങി ലോകമഹായുദ്ധങ്ങളെ കുറിച്ചും ബാബ വാംഗ പ്രവചിച്ചിട്ടുണ്ട്. 1996 ൽ അവർ ലോകത്തോട് വിടപറഞ്ഞെങ്കിലും ഇന്നും ബാബ വാംഗയുടെ പ്രവചനങ്ങൾ ലോകത്തിന് മുന്നിൽ ചർച്ചാ വിഷയമാണ്.കഴിഞ്ഞ ദിവസം മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റതുമായി ബന്ധപ്പെട്ട പ്രവചനവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

 

മുൻ യു.എസ് പ്രസിഡന്റിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന് വാംഗ പ്രവചിച്ചിരുന്നു എന്നുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെൻസിൽവാനിയയിലെ ബട്‌ലറിൽ വച്ചാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്.ഇതോടൊപ്പം ലോകാവസാനത്തെ കുറിച്ചുള്ള ബാബ വാംഗയുടെ പ്രവചനവും ശ്രദ്ധ നേടുന്നു. 2025ൽ വലിയൊരു ദുരന്തം ഭൂമിയിൽ ഉണ്ടാകുമെന്ന് അവർ പ്രവചിച്ചിരുന്നു എന്ന വാദമാണ് ഉയരുന്നത്. ഭൂമിയിൽ വലിയ ദുരന്തങ്ങൾ സംഭവിക്കും. മാനവരാശിയുടെ വിനാശത്തിന് തന്നെ അത് കാരണമാകും. യൂറോപ്പിൽ സംഭവിക്കുന്ന വലിയ സംഘർഷം യൂറോപ്യൻ ഭൂഖണ്ഡത്തിലെ ജനസമൂഹത്തെ തന്നെ പൂർണമായും ഇല്ലാതാക്കുമെന്ന് വാംഗ പ്രവചിക്കുന്നു.2025ൽ ലോകത്തിന്റെ അവസാനം ആരംഭിക്കുമെന്നാണ് വാംഗ പറയുന്നത്. എന്നാൽ പൂർണമായും ഇല്ലാതാവുക 5079ലായിരിക്കുമെന്നും പ്രവചിക്കുന്നു.

ആ വർഷം ഭൂമിയും മനുഷ്യരുമെല്ലാം ഇല്ലാതാകും.അതിലേക്കുള്ള തുടക്കമാകും 2025ൽ സംഭവിക്കുകയെന്നും അവർ പറയുന്നു. ഇപ്പോൾ സംഭവിക്കുന്ന യുദ്ധങ്ങൾ പലതും വ്യാപിക്കും. അതുപോലെ സംഘർഷങ്ങൾ പലതും വലുതാകും. അത് യൂറോപ്പിനെയും മറ്റ് ഭാഗങ്ങളെയും ബാധിക്കും. ഓരോ വർഷം കഴിയുന്തോറും ഈ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിക്കുമെന്നും 5079ൽ പൂർണമായി നാശത്തിലെത്തുമെന്നും ബാബ വാംഗ പ്രവചിക്കുന്നു.എന്നാൽ ബാബ വാംഗയുടെ പല പ്രവചനങ്ങളും നടന്നിട്ടില്ലെന്ന് അവരെ വിമർശിക്കുന്നവർ പറയുന്നു. 2016ല്‍ യൂറോപ്പ് അവസാനിക്കുമെന്ന് ബാബ വാംഗ പ്രവചിച്ചതാണ്. അതുപോലെ 2010നും 2014നും ഇടയില്‍ ആണവ യുദ്ധം നടക്കുമെന്നും പ്രവചനമുണ്ടായിരുന്നു. അതും സംഭവിച്ചിട്ടില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.പ്രകൃതി ദുരന്തങ്ങള്‍ക്കും അതിതീവ്രമായ കാലാവസ്ഥയ്ക്കും 2024 സാക്ഷ്യം വഹിക്കുമെന്ന് ബാബ വംഗ പ്രവചിച്ചിട്ടുണ്ട്.

 

ആഗോള താപ തരംഗങ്ങളുടെ ആവൃത്തി 67 ശതമാനം വര്‍ധിച്ചതായി സയന്‍സ് അഡ് വാന്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. ഈ താപ തരംഗങ്ങളിലെ ഏറ്റവും ഉയര്‍ന്ന താപനില 40 വര്‍ഷം മുമ്പ് രേഖപ്പെടുത്തിയതിനേക്കാള്‍ ഉയര്‍ന്നിട്ടുണ്ട്,1979 മുതല്‍ 1983 വരെയുള്ള വര്‍ഷങ്ങളില്‍ ആഗോളതാപ തരംഗങ്ങളുടെ ശരാശരി ദൈര്‍ഘ്യം എട്ട് ദിവസമായിരുന്നുവെങ്കില്‍ 2016 മുതല്‍ 2020 വരെ ഇത് 12 ദിവസമായി വര്‍ധിച്ചുവെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. 2024-ല്‍ ചൂട് റെക്കോഡ് ഭേദിക്കുമെന്നും കണക്കാക്കപ്പെടുന്നു.യൂറോപ്പില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുമെന്ന് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയ വംഗ വലിയൊരു ലോകരാജ്യം ജൈവായുധ പരീക്ഷണം നടത്തുകയോ പ്രയോഗിക്കുകയോ ചെയ്യുമെന്നുള്ള സൂചനയും നല്‍കിയിട്ടുണ്ട്. റഷ്യയുടെ യുക്രൈന്‍ അധിനിവേശവും ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവും നിലവില്‍ വലിയ പ്രശ്‌നങ്ങളായി തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

വ്യാജ ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍  (8 hours ago)

ജൂഡ് ആന്റണി ജോസഫ് - വിസ്മയ മോഹൻലാൽ ചിത്രം തുടക്കത്തിന്റെ ചിത്രീകരണം ആരംഭിച്ചു!!  (10 hours ago)

അടുത്ത ബന്ധു മരിച്ചിട്ടും ലീവ് തരില്ലെന്ന് വാശി പിടിച്ച ഉദ്യോഗസ്ഥനെ മര്യാദ പഠിപ്പിച്ച് ജെന്‍സി ജീവനക്കാരന്‍  (10 hours ago)

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു...  (11 hours ago)

ആംബുലന്‍സിന് തീപിടിച്ച് പിഞ്ച് കുഞ്ഞടക്കം നാലുപേര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...  (11 hours ago)

ബിജെപിയില്‍ അംഗത്വം സ്വീകരിച്ച് നടി ഊര്‍മിള ഉണ്ണി  (11 hours ago)

തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി; കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിര  (11 hours ago)

ശബരിമലയിലെ സ്ഥിതി ഭയാനകമാണ്; സർക്കാരിന്റെ കെടുകാര്യസ്ഥത പുറത്തേക്ക്; സർക്കാർ സംവിധാനങ്ങളെല്ലാം പാളിയെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല  (11 hours ago)

വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...  (11 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാട  (11 hours ago)

അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?  (12 hours ago)

'ഷൂ ബോംബർ? ടെലിഗ്രാം ഗ്രൂപ്പുകളിൽ പങ്കുവച്ച രഹസ്യ വീഡിയോ: ഉമർ നബിയുടെ ‘ചാവേർ’ പ്രസംഗം പുറത്ത്  (12 hours ago)

സദാചാരമൂല്യങ്ങളെ വെല്ലു വിളിച്ചും സ്വന്തം മാതാപിതാക്കളെ ധിക്കരിച്ചും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതു തലമുറക്ക് തെറ്റായ സന്ദേശം നൽകി; മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്  (12 hours ago)

Malayali Vartha Recommends