ഫലസ്‌തീനെ അനുകൂലിച്ച സൂപ്പർ മോഡലിനെ പരസ്യത്തിൽ നിന്നും മാറ്റി അഡിഡാസ്; തീരുമാനം ഇസ്രായേൽ അനുകൂല ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ തുടർന്ന്

ഫലസ്‌തീനെ അനുകൂലിച്ച സൂപ്പർ മോഡലിനെ പരസ്യത്തിൽ നിന്നും മാറ്റി. പുതിയ സ്നീക്കറുകളുടെ പരസ്യ ക്യാമ്പയിനിൽ നിന്ന്മോഡലിനെ സ്‌പോർട്‌സ്‌വെയർ കമ്പനി അഡിഡാസ് ആണ് മാറ്റിയത്.
ഫലസ്തീൻ-അമേരിക്കൻ മോഡൽ ബെല്ലാ ഹദീദിനെയാണ് ഇത്തരത്തിൽ മാറ്റിയിരിക്കുന്നത്. 1972ൽ മ്യൂണിക്കിൽ നടന്ന ഒളിമ്പിക്‌സിൻ്റെ സ്മരണയ്ക്കായി വീണ്ടും പുറത്തിറക്കുകയായിരുന്നു റെട്രോ സ്‌നീക്കറുകൾ .
അമേരിക്കൻ മോഡലുമായി ബന്ധപ്പെട്ട് ഇസ്രായേൽ അനുകൂല ഗ്രൂപ്പുകൾ രംഗത്തെത്തി. ഇതോടെയായിരുന്നു അഡിഡാസ് പിന്മാറിയത് . 1972ലെ മ്യൂണിക്ക് ഗെയിംസിൽ, ഫലസ്തീൻ ബ്ലാക്ക് സെപ്റ്റംബർ ഗ്രൂപ്പിലെ തോക്കുധാരികൾ ഒളിമ്പിക് ഗ്രാമത്തിൽ അതിക്രമിച്ച് കയറി 11 ഇസ്രായേലി അത്ലറ്റുകളെയും ഒരു ജർമൻ പൊലീസ് ഓഫീസറെയും കൊലപ്പെടുത്തി .
എസ്.എൽ 72 എന്ന ഷൂ ഈ ഒളിംപിക്സ് ഗെയിംസിലാണ് കായികതാരങ്ങൾ ആദ്യമായി ധരിച്ചത്. ഇവ വീണ്ടും പുറത്തിറക്കിയതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ തീരുമാനം. 'ചരിത്രത്തെ കുറിച്ച് അറിയാo . മനഃപൂർവമല്ലെങ്കിലും എന്തെങ്കിലും അസ്വസ്ഥതയോ വിഷമമോ ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നായിരുന്നു അഡിഡാസിനെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോർട്ട്.
https://www.facebook.com/Malayalivartha
























