യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പിന്മാറുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്...

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പിന്മാറുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഇന്നലെ അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ബൈഡന്റെ ആരോഗ്യത്തില്‍ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ സംശയമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
നിങ്ങളുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. വീണ്ടും തെരഞ്ഞെടുക്കപ്പെടുക എന്നത് എന്റെ ഉദ്ദേശ്യമാണെങ്കിലും ശേഷിക്കുന്ന കാലയളവില്‍ പ്രസിഡന്റ് എന്ന നിലയില്‍ എന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായി ഞാന്‍ മാറി നില്‍ക്കേണ്ടത് എന്റെ പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും ഏറ്റവും മികച്ച താല്‍പ്പര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും ബൈഡന്‍ കുറിപ്പില്‍ പറയുന്നു.
തെരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനില്‍ക്കേയാണ് ബൈഡന്റെ പിന്മാറ്റം. പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തില്‍നിന്നു ബൈഡന്‍ പിന്മാറണമെന്നു പാര്‍ട്ടിക്കകത്തും പുറത്തും ചര്‍ച്ചയായിരുന്നു. ട്രംപിന് മുന്നില്‍ ബൈഡന് പിടിച്ചുനില്‍ക്കാനാകില്ലെന്നും അഭിപ്രായമുയര്‍ന്നു. ബൈഡനു പകരം വൈസ് പ്രസിഡന്റ് ഇന്ത്യന്‍ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചനകളുള്ളത്.
ബൈഡന്റെ പിന്മാറ്റത്തോടെ ഷിക്കാഗോയില്‍ അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷനല്‍ കണ്‍വന്‍ഷനില്‍ പുതിയ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കും.
https://www.facebook.com/Malayalivartha


























