അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ തെനാലി സ്വദേശിനിയായ വെറ്ററിനറി വിദ്യാര്‍ത്ഥിനി ജെട്ടി ഹരികയാണ് (25) മരിച്ചത്.
ശനിയാഴ്ച ഒക്ലഹോമയിലെ ലോഗന്‍ കൗണ്ടിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഇവര്‍ മരിച്ചത്. വെറ്ററിനറി മെഡിസിനില്‍ ബിരുദാനന്തര ബിരുദ പഠനത്തിനായി ഒന്നര വര്‍ഷം മുമ്പാണ് ഇവര്‍ യു.എസിലേക്ക് പോയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അപകടം നടന്നത്.
ഹരികയുടെ പിതാവ് ജെട്ടി ശ്രീനിവാസ റാവുവും മാതാവ് നാഗമണിയും യു.എസ് അധികൃതരുമായി ബന്ധപ്പെട്ടുവരുന്നു. മൃതദേഹം തെനാലിയില്‍ എത്തിക്കാനായി സര്‍ക്കാരിന്റെ സഹായം കുടുംബം തേടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























