Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ 9 മലയാളികൾക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തിൽ വേദന പങ്കുവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ രം​ഗത്ത്...

പലസ്തീന്‍കാരെ രക്ഷിക്കാന്‍ ഇസ്രായേലിലേക്ക് സൈന്യത്തെ അയക്കുമെന്ന് തുര്‍ക്കിയുടെ വെല്ലുവിളി ! ഇസ്രായേല്‍ ചെയ്യുന്ന ക്രൂരതകള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല...രോഷം അണപൊട്ടി പ്രതികരിച്ച് തുര്‍ക്കി പ്രസിഡന്റ് എര്‍ദൊഗാന്‍

29 JULY 2024 08:28 PM IST
മലയാളി വാര്‍ത്ത

ഒരുവശത്ത് വെല്ലുവിളിയുമായ് തുര്‍ക്കി ഇപ്പുറത്ത് ഇറാന്‍. ഇസ്രയേല്‍ എല്ലാത്തിനേയും പറപ്പിക്കുന്നു. തുര്‍ക്കി പ്രസിഡന്റാണ് കലിതുള്ളി കളത്തില്‍ വന്നിരിക്കുന്നത്. പലസ്തീന്‍കാരെ രക്ഷിക്കാന്‍ ഇസ്രായേലിലേക്ക് സൈന്യത്തെ അയക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലിബിയയിലും നഗോര്‍ണോ കരാബഖിലും ചെയ്ത കാര്യം സൂചിപ്പിച്ചായിരുന്നു എര്‍ദുഗാന്റെ ഭീഷണി.ആദ്യമായിട്ടാണ് തുര്‍ക്കി പ്രസിഡന്റ് ഇത്രയും കടുത്ത ഭാഷയില്‍ ഇസ്രായേലിനെതിരെ സംസാരിക്കുന്നത്. ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണത്തെ അദ്ദേഹം നേരത്തെ അപലപിച്ചിരുന്നു. എന്നാല്‍ ഇസ്രായേലിലേക്ക് കടന്നുകയറുമെന്ന് പറയുന്നത് ആദ്യമായിട്ടാണ്. എര്‍ദുഗാന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി ഇസ്രായേലും രംഗത്തുവന്നു. പശ്ചിമേഷ്യന്‍ രാഷ്ട്രീയം അടിമുടി മാറുമെന്നാണ് സൂചനകള്‍...

യൂറോപ്യന്‍-അമേരിക്കന്‍ സൈനിക സഖ്യമായ നാറ്റോയിലെ രണ്ടാം കക്ഷിയാണ് തുര്‍ക്കി. അമേരിക്കയുടെ ആണവായുധങ്ങള്‍ സൂക്ഷിക്കുന്ന രാജ്യം കൂടിയാണിത്. അതേസമയം, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ വലിയ സൈനിക ശക്തി കൂടിയാണ് തുര്‍ക്കി എന്നതും എടുത്തുപറയണം. ഈ സാഹചര്യത്തിലാണ് തുര്‍ക്കിയുടെ പ്രതികരണം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുന്നത്. തുര്‍ക്കി ഭരണകക്ഷിയായ എകെ പാര്‍ട്ടിയുടെ യോഗത്തില്‍ സംസാരിക്കവെയാണ് ഉര്‍ദുഗാന്‍ ഇസ്രായേലിനെതിരെ ഭീഷണി മുഴക്കിയത്. പലസ്തീനില്‍ ഇസ്രായേല്‍ ചെയ്യുന്ന ക്രൂരതകള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. കരാബഖിലും ലിബിയയിലും ചെയ്ത പോലെ ഇസ്രായേലും ചെയ്യേണ്ടി വരുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഇനിയും മടിച്ച് നില്‍ക്കാന്‍ യാതൊരു കാരണങ്ങളുമില്ല. നാം കൂടുതല്‍ കരുത്തരാകണമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

മുഅമ്മര്‍ ഗദ്ദാഫിയെ വധിച്ച ശേഷം ലിബിയയില്‍ നിലവില്‍ വന്ന സര്‍ക്കാരിനെ യുഎന്‍ പിന്തുണച്ചിരുന്നു. സര്‍ക്കാരിനെ പിന്തുണച്ച് തുര്‍ക്കി സൈന്യത്തെ അയക്കുകയും ചെയ്തു. 2020ലെ ഈ സംഭവമാണ് ഉര്‍ദുഗാന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. അസര്‍ബൈജാന്‍ സൈന്യം നഗോര്‍ണോ കരാബഖില്‍ സൈനിക നീക്കം നടത്തിയപ്പോള്‍ തുര്‍ക്കി സൈന്യം പിന്തുണ നല്‍കിയിരുന്നു. നേരിട്ട് സൈന്യത്തെ അയച്ചില്ലെങ്കിലും പരിശീലനം ഉള്‍പ്പെടെ നല്‍കി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഉര്‍ദുഗാന് ചുട്ട മറുപടിയുമായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രി കറ്റ്‌സ് രംഗത്തുവന്നു. ഇറാഖിലെ സദ്ദാം ഹുസൈന്റെ അവസ്ഥ ഉര്‍ദുഗാനും വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എങ്ങനെയായിരുന്നു സദ്ദാമിന്റെ അന്ത്യമെന്ന് ഓര്‍ത്താല്‍ നന്ന് എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. 2003ല്‍ അമേരിക്കയും സഖ്യകക്ഷികളും ഇറാഖില്‍ അധിനിവേശം നടത്തി സദ്ദാമിനെ തടവിലാക്കി വിചാരണയ്ക്ക് ശേഷം തൂക്കിലേറ്റുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (39 minutes ago)

അന്താരാഷ്ട്ര ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഇനി സ്മൃതിക്ക് സ്വന്തം  (45 minutes ago)

മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...  (1 hour ago)

അഫ്‌ഗാനിസ്ഥാനെ പിടിച്ചു കുലുക്കി ഒന്നിനു പുറകെ ഒന്നായി രണ്ട് ഭൂകമ്പങ്ങൾ...  (1 hour ago)

മികച്ച ബാസ്ക്കറ്റ് ബോൾ താരങ്ങളിലൊരാളും ബ്രസീൽ ഇതിഹാസവുമായ ഓസ്‌കാര്‍ ഷ്മിഡ് അന്തരിച്ചു  (1 hour ago)

ശുഭ്മാൻ ഗിൽ നയിച്ച ഗുജറാത്ത് ടൈറ്റൻസ്, 5 വിക്കറ്റിന് കൊൽക്കത്തയെ തോൽപ്പിച്ചു  (1 hour ago)

പാൽവില ലിറ്ററിന് നാലു രൂപ വർദ്ധിപ്പിക്കണമെന്ന് ശുപാർശയ്ക്ക് അം​ഗീകാരം തേടി മിൽമ ചെയർമാൻ മന്ത്രിയെ കാണും  (2 hours ago)

ടി20 ലോകകപ്പിനു മുന്നോടിയായുള്ള ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ പോരാട്ടം... ഇന്ത്യൻ വനിതകൾക്ക് പരാജയം  (2 hours ago)

വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...  (2 hours ago)

സാഹസിക മലകയറ്റത്തിന് നിബന്ധനകളും വ്യവസ്ഥകളും പ്രഖ്യാപിച്ച് കർണാടക വനംവകുപ്പ്...  (2 hours ago)

ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു  (3 hours ago)

  കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്​ ​ തു​ട​ക്കം....  (3 hours ago)

ജന്മനാ കാഴ്ചപരിമിതിയുള്ള മജീദ് മാസ്റ്റർക്ക് യാത്രകളില്ലെല്ലാം സഹായിയായി ഒപ്പമുണ്ടാവും ഭാര്യ റുഖിയ... ഇരുവരുടെയും ഈ യാത്ര അന്ത്യയാത്രയാകുമെന്ന് ആരും കരുതിയില്ല  (3 hours ago)

ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് , തുടർച്ചയായി വെയിലേറ്റാൽ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാൻ സാധ്യത...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ  (4 hours ago)

Malayali Vartha Recommends