ദുരന്തത്തിന് ഇരയായവര്‍ക്കൊപ്പം ഞങ്ങളുടെ പ്രാര്‍ഥനകളുണ്ടാവും.... വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍...

ദുരന്തത്തിന് ഇരയായവര്‍ക്കൊപ്പം ഞങ്ങളുടെ പ്രാര്‍ഥനകളുണ്ടാവും....വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇന്നലെയാണ് അനുശോചനം അറിയിച്ചുള്ള യു.എസ് പ്രസിഡന്റിന്റെ പ്രസ്താവന പുറത്ത് വന്നത്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ താന്‍ അനുശോചനം അറിയിക്കുകയാണെന്ന് ബൈഡന്‍ പറഞ്ഞു.ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ സൈനികരേയും ആദ്യ രക്ഷാദൗത്യത്തിനിറങ്ങിയവരുടേയും ധീരമായ ഇടപെടലുകളെ അഭിവാദ്യം ചെയ്യുകയാണ്. ദുരന്തം അനുഭവിക്കുന്ന ഇന്ത്യന്‍ ജനത എപ്പോഴും ചിന്തകളിലുണ്ടാവുമെന്നും ബൈഡന്‍ . വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നു. എന്നാല്‍, 189 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 85 പുരുഷന്മാരും 76 സ്ത്രീകളുമാണ്. 107 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 100 മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടുകിട്ടി. 225 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha


























