റവന്യു, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യവും ദക്ഷിണമേഖല ഡിഐജി ആര്‍ നിശാന്തിനിയും ഉപരിപഠനത്തിന് അമേരിക്കയിലേക്ക്...

റവന്യു, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യവും ഭാര്യ, ദക്ഷിണമേഖല ഡിഐജി ആര്‍ നിശാന്തിനിയും ഉപരിപഠനത്തിന് അമേരിക്കയിലേക്ക്. 2025 ജൂണ്‍ 20 വരെയാണ് അവധി.
ഇരുവരും ഏഴിന് അമേരിക്കയിലേക്ക് തിരിക്കും. യുഎസിലെ കോര്‍മല്‍ യൂണിവേഴ്സിറ്റിയില്‍ എന്‍വയണ്‍മെന്റ് ആന്റ് ക്ലൈമറ്റ് ചെയ്ഞ്ചിലാണ് രാജമാണിക്യത്തിന്റെ ഒരു വര്‍ഷത്തെ പഠനം.
യൂണിവേഴ്സിറ്റിയുടെ ഫെലോഷിപ്പ് ലഭ്യമായിട്ടുണ്ട്. എന്‍ജിനീയറിങ്ങില്‍ മാസ്റ്റേഴ്സ് ബിരുദമുള്ള രാജമാണിക്യം നേരത്തെ ലണ്ടനില്‍ പബ്ലിക് അഡ്മിനിസ്ട്രേഷനിലും ഉപരിപഠനം നടത്തിയിരുന്നു.
ആര്‍ നിശാന്തിനിയുടെ അഡ്മിഷന്‍ സംബന്ധിച്ച് യുഎസില്‍ എത്തിയ ശേഷമേ തീരുമാനമെടുക്കും.തദ്ദേശ സെക്രട്ടറി ടിവി അനുപമയ്്ക്കാണ് റവന്യു, ദേവസ്വം സെക്രട്ടറിയുടെ ചുമതല. രാജമാണിക്യം വഹിച്ചിരുന്ന അമൃത് മിഷന്‍ ഡയറക്ടര്‍ സ്ഥാനം ലൈഫ് മിഷന്‍ സിഇഒ സൂരജ് ഷാജിക്ക് കൈമാറുകയും ചെയ്തു.
അതേസമയം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ യുഎസ് സന്ദര്‍ശനത്തില്‍. അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തില്‍ നടക്കുന്ന നാഷനല്‍ ലെജിസ്ലേച്ചര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് അദ്ദേഹം പോയത്. 6, 7 തീയതികളിലാണ് യോഗം.
അതേസമയം വിവിധ രാജ്യങ്ങളിലെ നിയമനിര്‍മാണ സഭകളിലെ അംഗങ്ങളുടെയും അധ്യക്ഷരുടെയും യോഗമാണെന്നും നേരത്തേ നിശ്ചയിച്ച പരിപാടിയാണെന്നും സ്പീക്കറുടെ ഓഫിസ് . ഇന്നലെ രാവിലെ കോഴിക്കോട്ടുനിന്ന് ഖത്തര്‍ വഴിയാണ് ഷംസീര്‍ അമേരിക്കയിലേക്കു പോയത്.
https://www.facebook.com/Malayalivartha


























