Widgets Magazine
19
Sep / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്...ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞു... ഒരു ഗ്രാമിന് 6850 രൂപയാണ് വില... ഒരു പവൻ സ്വർണത്തിന് 54, 800 രൂപ നൽകണം...


സ്ഫോടനത്തില്‍ ലബനനിലെ ഇറാന്‍ സ്ഥാനപതിക്ക് ഗുരുതരമായി പരിക്കേറ്ററ്റു... അമാനിയുടെ ഒരു കണ്ണ് പൂര്‍ണമായും നഷ്ടപ്പെട്ടതായും മറ്റേ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട്...


യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു...ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ... ഭര്‍ത്താവിന്റെ ശരീരത്തില്‍ ബ്രഹ്‌മരക്ഷസ്...ഒഴിപ്പിക്കാൻ പൂജ...യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...


വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയില്‍വേ... രാജ്യത്തെ റെയിൽവേ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലാക്കാൻ പുതിയ ആപ്പ്.. 'സൂപ്പര്‍ ആപ്പ്' ഉടൻ അവതരിപ്പിക്കും...24 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റീഫണ്ടിംഗ്...


ലോകം മുഴുവൻ ഒന്നടങ്കം നടുങ്ങി...അതിത്രില്ലറുകളായ സിനിമക്കഥകളെ പോലും വെല്ലുന്ന ആക്രമണം...മൊസാദ് പ്രത്യേക കോഡ് അയച്ചതോടെ 3000 പേജറുകളിലെ സ്‌ഫോടക വസ്തുക്കള്‍ ഒരേസമയം പൊട്ടിത്തെറിച്ചു...

മൊസാദിനെവെച്ച് ഇസ്രായേൽ ഒരാളെ കൊല്ലുന്നത് ഇങ്ങനെയാണ്..! വാദി ഹദ്ദാദിയെ വേട്ടയാടിയ വഴി....

05 AUGUST 2024 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

സ്ഫോടനത്തില്‍ ലബനനിലെ ഇറാന്‍ സ്ഥാനപതിക്ക് ഗുരുതരമായി പരിക്കേറ്ററ്റു... അമാനിയുടെ ഒരു കണ്ണ് പൂര്‍ണമായും നഷ്ടപ്പെട്ടതായും മറ്റേ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട്...

ലോകം മുഴുവൻ ഒന്നടങ്കം നടുങ്ങി...അതിത്രില്ലറുകളായ സിനിമക്കഥകളെ പോലും വെല്ലുന്ന ആക്രമണം...മൊസാദ് പ്രത്യേക കോഡ് അയച്ചതോടെ 3000 പേജറുകളിലെ സ്‌ഫോടക വസ്തുക്കള്‍ ഒരേസമയം പൊട്ടിത്തെറിച്ചു...

കേട്ട് കേൾവി പോലുമില്ലാതെ യുദ്ധ മുറകളും ആക്രമണവും...ഇസ്രയേലും ഹിസ്ബുള്ളയും ഹമാസും പയറ്റി കൊണ്ട് ഇരിക്കുന്നത്... പേജര്‍ ആക്രമണത്തിന് പിന്നില്‍...തന്ത്രങ്ങളുടെ രാജാക്കന്‍മാരായ മൊസാദ് തന്നെ...

ലെബനന് പിന്നാലെ, സിറിയയിലും ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ദുരന്തം; പേജിറുകളുടെ സപ്ലൈ ചെയിനിനകത്ത് കടന്നുകയറി ഹാക്ക് ചെയ്ത് ആക്രമണം..?

മോദി വീണ്ടും വിദേശത്തേക്ക്... ഡോണാള്‍ഡ് ട്രംപ് നരേന്ദ്ര മോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തും... വിശദാംശങ്ങള്‍ ട്രംപ് പുറത്തുവിട്ടില്ല...

പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് എന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന യുദ്ധം അതിഭീകരമായി മുന്നേറിക്കൊണ്ടിരിക്കുന്നതിനിടെ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഏകദേശം 39,400 പേര്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എതിരാളികളെ കൊല ചെയ്യാന്‍ നിരവധി മൃഗീയ നടപടികളാണ് ഇസ്രായേല്‍ രഹസ്യാന്വേഷണം വിഭാഗമായ മൊസാദ് കൈക്കൊള്ളുന്നത്. ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കിയാലും സൈനികരെ പിടികൂടുന്നത് തടയാന്‍ അമിതമായ ബലപ്രയോഗം അനുവദിക്കുന്ന ‘ ഹാനിബാള്‍ നിര്‍ദ്ദേശം ‘ അത്തരത്തിലൊന്നാണ്.

ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ് മൊസാദ്. അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയോടും ബ്രിട്ടന്റെ എം.ഐ. 6 നോടും കിടപിടിക്കുന്ന,ലോകത്തിലെ ഏറ്റവും വലിയ ചാരസംഘടനകളിൽ ഒന്നാണിത്. 1951 ഏപ്രിലിൽ രൂപവത്കരിച്ച ഈ സംഘടനയുടെ ആസ്ഥാനം ടെൽ അവീവാണ്. "മാർഗനിർദേശമില്ലാത്തിടത്ത് ഒരു രാഷ്ട്രം വീഴും, എന്നാൽ ഉപദേശകരുടെ സമൃദ്ധിയിൽ സുരക്ഷിതത്വമുണ്ട്" എന്ന ബൈബിൾ വാചകമാണ് മൊസാദിന്റെ ആപ്തവാക്യം. മൊസാദിന്റെ അംഗങ്ങളിൽ പലരും ഇസ്രായേൽ പ്രതിരോധ സേനയിൽ സേവനം അനുഷ്ഠിച്ചവരും, അതിലെ ഉയർന്ന ഉദ്യോഗസ്ഥരും ആണെങ്കിലും ഇത് ഒരു സൈനിക സ്ഥാപനമല്ല. ഏകദേശം 7,000 പേർ മൊസാദിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട് എന്നാണ് കരുതപ്പെടുന്നത്.

കൊലപാതകങ്ങൾ ,തട്ടിക്കൊണ്ടുപോകൽ പീഡിപ്പിക്കൽ എന്നിവയും മൊസാദ് ചെയ്യുന്നു. അന്താരാഷ്ട്ര നിയമങ്ങൾ പോലും ലംഘിച്ചാണ് മൊസാദ് പല ഓപ്പറേഷനുകളും നടത്തുന്നത്. മറ്റു രാജ്യങ്ങളുടെ നിയമങ്ങൾ കാറ്റിൽ പറത്തിയും രാജ്യങ്ങളുടെ പരമാധികാരത്തിൽ കടന്ന് കയറിയുമാണ് ഓപ്പറേഷനുകളും കൊലപാതകങ്ങളും മൊസാദ് നടത്താറുള്ളത്. അത്തരത്തിൽ ഒന്നാണ് വിഷം കലര്‍ത്തിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് മൊസാദ് ഏജന്റുമാര്‍ കൊലപ്പെടുത്തിയ പലസ്തീന്‍ കമാന്‍ഡര്‍ വാദി ഹദ്ദാദിനെ 1978-ല്‍ വധിച്ചത്. ഇസ്രായേലിന്റെ അനാചാര രീതികളുടെ മറ്റൊരു ഉദാഹരണമായാണ് ലോകം വിലയിരുത്തപ്പെടുന്നത്.

 

 

1976 ല്‍ എയര്‍ ഫ്രാസ് വിമാനം ടെല്‍അവീവില്‍ നിന്ന് റാഞ്ചിയെടുത്ത് പാരീസിലേക്കും, അവിടുന്ന് ലിബിയയിലേക്കും പിന്നീട് ഉഗാണ്ടയിലേക്കും കൊണ്ടുപോയതടക്കമുള്ള നിരവധി ആക്രമണങ്ങളുടെ സൂത്രധാരന്‍ ആയിരുന്നു വാദി ഹദ്ദാദ്. 'എന്റബേ റാഞ്ചല്‍' എന്നറിയപ്പെടുന്ന ഈ വിമാനം റാഞ്ചലിനോട് ലഫ്റ്റനന്റ് കേണല്‍ യോനാഥന്‍ നെതന്‍യ്യാഹു നയിച്ച ഓപ്പറേഷന്‍ തണ്ടര്‍ ബോള്‍ട്ടിലൂടെയാണ് ഇസ്രേയല്‍ പ്രതികരിച്ചത്. ദൗത്യം വിജയിച്ചെങ്കിലും യോനാഥന്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. നിലവിലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഹോദരനാണ് യോനാഥന്‍. എന്റബേ റാഞ്ചലിന് പ്രതികാരം ചെയ്യാനായി ഹൈജാക്കിംഗിന്റെ മുഖ്യ സൂത്രധാരനായ വാദി ഹദ്ദാദിനെ മൊസാദ് ലക്ഷ്യം വെച്ചു.

 

 

 

വലിയൊരു തിരിച്ചടിയിലൂടെ ആഗോളതലത്തിൽ വലിയ ബഹളം സൃഷ്ടിക്കാൻ ആഗ്രഹിക്കാതിരുന്നതിൽ വളരെ ശാന്തവും നിശബ്ദവുമായ ഒരു രീതിയാണ് ഹദ്ദാദിനെ കൊലപ്പെടുത്താൻ മൊസാദ് തിരഞ്ഞെടുത്തത്. രഹസ്യദൗത്യത്തിന്റെ ചുമതല 'ഏജന്റ് സാഡ്‌നെസ്' എന്നയാൾക്കായിരുന്നു. ഹദ്ദാദിന്റെ വീട്ടിലും ഓഫിസിലും പ്രവേശന അനുമതിയുള്ളയാളായിരുന്നു ഏജന്റ് സാഡ്‌നെസ്. 1978 ജനുവരി 10 ന് ഏജന്റ് സാഡ്‌നെസ്, ഹദ്ദാദ് പതിവായി ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് മാറ്റി വിഷം കലര്‍ന്ന പേസ്റ്റ് വച്ചു. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ വികസിപ്പിച്ചെടുത്ത വിഷവസ്തുവായിരുന്നു പേസ്റ്റിൽ അടങ്ങിയിരുന്നത്. ഹദ്ദാദിന്റെ ശരീരത്തിൽ അടങ്ങിയ വിഷാംശം ക്രമേണ മാരകമായ അളവിൽ അദ്ദേഹത്തിന്റെ ദേഹമാകെ പടർന്നു.

 

 

ജനുവരി പകുതിയോടെ, വാദി ഹദ്ദാദ് ബാഗ്ദാദിൽ ഗുരുതരമായ രോഗബാധിതനായി. വയറുവേദന, വിശപ്പില്ലായ്മ, വേഗത്തിലുള്ള ഭാരം കുറയൽ തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ രോഗം. ഇറാഖിയിലെ ഉന്നത ഡോക്ടർമാരുടെ ചികിത്സ തേടിയെങ്കിലും രോഗം എന്താണെന്ന് കണ്ടെത്താനായില്ല. ആന്റിബയോട്ടിക്കുകൾ കൊണ്ട് പോലും ഫലമുണ്ടായില്ല. അദ്ദേഹത്തിന്റെ നില ദിനംപ്രതി വഷളായിക്കൊണ്ടിരുന്നു.

പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ നേതാവ് യാസർ അറാഫത്ത് കിഴക്കൻ ജർമ്മൻ രഹസ്യാന്വേഷണ വിഭാഗമായ സ്റ്റാസിയുടെ സഹായം തേടി. സ്റ്റാസി വിമാനമാർഗം വാദി ഹദ്ദാദിനെ കിഴക്കൻ ബെർലിനിലേക്ക് കൊണ്ടുപോയി, 'അഹമ്മദ് ഡൗക്ലി' എന്ന പേരിൽ ഒരു രഹസ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്‌ടർമാർ അദ്ദേഹത്തെ വിശദമായി പരിശോധിച്ചെങ്കിലും അസുഖത്തിൻ്റെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. കൃത്യമായ തെളിവുകളില്ലെങ്കിലും അവർ എലിവിഷമോ താലിയം വിഷമോ ആണെന്ന് സംശയം പ്രകടിപ്പിച്ചു.

 

 

വാദി ഹദ്ദാദിയുടെ ആരോഗ്യം അനുദിനം മോശമായികൊണ്ടിരുന്നു. ഗുരുതരമായ രക്തസ്രാവവും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുകയും ചെയ്തു. ഡോക്‌ടർമാർ അദ്ദേഹത്തെ പത്ത് ദിവസത്തോളം മയക്കി കിടത്തി. 1978 മാർച്ച് 29-ന് വാദി ഹദ്ദാദ് മരിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പോലും മൊസാദിന്റെ വിഷപ്രയോഗത്തിന്റെ കാര്യം പുറത്ത് വന്നിരുന്നില്ല. ഏകദേശം മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് വാദി ഹദ്ദാദിൻ്റെ മരണത്തിന്റെ രഹസ്യം പുറത്തവരുന്നത്. പേസ്റ്റിൽ അല്ല ചോക്ലേറ്റിൽ ആണ് വിഷം കലർത്തിയതെന്ന മറ്റൊരു തിയറിയും ഇതേ വിഷയത്തിൽ നിലനിൽക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അജ്മലിന്റെ കാമലീലകൾ വെട്ടി തുറന്ന് പറഞ്ഞ് ശ്രീക്കുട്ടിയുടെ 'അമ്മ...! ശ്രീക്കുട്ടി മദ്യപാനിയോ..? സത്യമിതാണ്  (10 hours ago)

സ്വർണ വില  (11 hours ago)

MOSAD ഇറാന്‍ സ്ഥാനപതിയുടെ കണ്ണ് നഷ്ടമായി  (11 hours ago)

KOHIKODE യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (11 hours ago)

INDIAN RAILWAY ഇന്ത്യൻ റെയിൽവെ ഇനി 'വേറെ ലെവൽ'  (11 hours ago)

MOSAD ഇവരുടെ കൈയിൽ എത്തിയതെങ്ങനെ?  (11 hours ago)

കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണു; രണ്ടു വയസുകാരന് ദാരുണാന്ത്യം  (11 hours ago)

HIGH COURT ഹൈക്കോടതി പറപ്പിച്ചു  (11 hours ago)

PA Mohammed-Riyas റിയാസിനെ നിയമം പഠിപ്പിച്ച് സോഷ്യൽ മീഡിയ  (11 hours ago)

ജോലി സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്; പോലീസിൽ ആയിരിക്കില്ല ജോലിക്കായി കയറുക- അപ്സര  (11 hours ago)

Israels-Mossad ഹിസ്ബുള്ളയ്ക്കും പിഴച്ച നിമിഷം....  (11 hours ago)

ശൈലി 2: രണ്ടാം ഘട്ടത്തില്‍ 25 ലക്ഷത്തിലധികം പേരുടെ സ്‌ക്രീനിംഗ് നടത്തി; 19,741 പേര്‍ക്ക് രക്താതിമര്‍ദവും 1668 പേര്‍ക്ക് പ്രമേഹവും പുതുതായി കണ്ടെത്തി: രോഗ നിര്‍ണയവും ചികിത്സയും ഉറപ്പാക്കി ആരോഗ്യ വകുപ്പ  (11 hours ago)

പള്‍സര്‍ സുനിയും ദിലീപും രണ്ട് പാത്രത്തിൽ; ഇത് ദിലീപിനെതിരെയുള്ള ക്വട്ടേഷൻ... ആ ജയിലില്‍ നിന്ന് കത്തയപ്പിച്ചത് ആര്..?  (12 hours ago)

ലെബനന് പിന്നാലെ, സിറിയയിലും ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ദുരന്തം; പേജിറുകളുടെ സപ്ലൈ ചെയിനിനകത്ത് കടന്നുകയറി ഹാക്ക് ചെയ്ത് ആക്രമണം..?  (12 hours ago)

കൊപ്പം ആമയൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം  (14 hours ago)

Malayali Vartha Recommends