സൈനിക താവളത്തിലെ ബങ്കറുകളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും; സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറി

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറി. ഇറാനിലെ വ്യോമാക്രമണത്തിനു ശേഷമായിരുന്നു. കിർയയിലുള്ള സൈനിക താവളത്തിലെ ബങ്കറുകളിലാണ് ഇവർ പുലർച്ചെ കഴിഞ്ഞത്. ഇറാന് തിരിച്ചടിക്കുമെന്നുള്ളതിനാണ് ഈ നീക്കം.
ആക്രമണത്തിനിടെ ഭൂഗർഭ അറയിലെ ബങ്കറുകളിലാണ് ഇരുവരും കഴിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസ് ഒരു ചിത്രം പുറത്ത് വിട്ടിരിക്കുകയാണ്, ഗാലന്റിനും മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കുമൊപ്പം നെതന്യാഹു ഇറാൻ ആക്രമണം വിലയിരുത്തുന്നുവെന്ന തരത്തിലുള്ള ചിത്രമാണ് അത്.
ഇരു നേതാക്കളും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും തെൽ അവീവിലെ പ്രതിരോധ മന്ത്രാലയത്തിലെ ബങ്കറിലാണ് കഴിഞ്ഞത് . ഇറാൻ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണം നടന്നത് ഇസ്രായേൽ സൈനിക മേധാവി ലെഫ്. ജനറൽ ഹെർസി ഹാലെവിയുടെ നേതൃത്തിലാണ്.
https://www.facebook.com/Malayalivartha