മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി യമനില്‍ പോകാന്‍ സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടി...

നിമിഷപ്രിയയുടെ മോചനത്തിനുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി യമനില്‍ പോകാന്‍ സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടി. കാന്തപുരത്തിന്റെ പ്രതിനിധികളായി ഹുസൈന്‍ സഖാഫി, യമനില്‍ ബന്ധമുള്ള ഹാമിദ് എന്നിവരെയും ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളായി സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍, കുഞ്ഞമ്മദ് കൂരാച്ചുണ്ട്, സജീവ് കുമാര്‍ എന്നിവരെയും യമനിലേക്ക് പോകാന്‍ അയക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശ മന്ത്രാലയത്തിന് കൗണ്‍സില്‍ അപേക്ഷ നല്‍കി.
മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് യമനിലേക്ക് പോകാനായി കാന്തപുരത്തിന്റെ പ്രതിനിധികള്‍ അടക്കമുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാറിനെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ.
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കുന്നതില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരും മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യയും കേന്ദ്ര സര്‍ക്കാറിനൊപ്പം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.
യമനില്‍ നിമിഷപ്രിയക്കായി കേസ് നടത്താന്‍ അമ്മ പവര്‍ ഓഫ് അറ്റോണി നല്‍കിയ സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട യമനി പൗരന്‍ തലാല്‍ മഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹ്ദി ഗുരുതരമായ സാമ്പത്തിക തട്ടിപ്പുകള്‍ അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണെന്നും അപേക്ഷയിലുണ്ട്.
"
https://www.facebook.com/Malayalivartha