Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

മാലിന്യത്തിന്‍റെ കാര്യത്തില്‍ ഭൂമിയും ആകാശവും ഒരുപോലെ... ഉപഗ്രഹങ്ങളും ഉപഗ്രഹാവശിഷ്ടങ്ങളും കൊണ്ട് ഭൂമിയുടെ ലോ എർത്ത് ഓർബിറ്റ് അപകടകരമായ അവസ്ഥയിൽ...ഭൂമിയിലേക്ക് പതിച്ചാൽ വൻ അപകടം...

03 DECEMBER 2024 02:26 PM IST
മലയാളി വാര്‍ത്ത

മാലിന്യത്തിന്‍റെ കാര്യത്തില്‍ ഭൂമിയും ആകാശവും ഒരുപോലെ തന്നെ. കാലാവധികഴിഞ്ഞതും തകർന്നതുമായ ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തെ മാലിന്യക്കൂമ്പാരമാക്കിരിക്കുന്നത്. മാലിന്യപ്രശ്നം അവിടെ നില്‍ക്കട്ടെ. പക്ഷേ ബഹിരാകാശത്ത് കറങ്ങുന്ന ഉപഗ്രഹാവശിഷ്ടങ്ങള്‍ ദിശതെറ്റി നേരെ ഭൂമിയിലേക്കെത്തിയാല്‍ കഥമാറും. ബഹിരാകാശസംബന്ധിയായ ഗവേഷണ പഠനങ്ങളും അതിൻറെ വിനിയോഗവും മനുഷ്യജീവിതത്തിന് പുതിയൊരു മാനം നല്കുന്നുണ്ട്.

 

ഉപഗ്രഹങ്ങളും ഉപഗ്രഹാവശിഷ്ടങ്ങളും കൊണ്ട് ഭൂമിയുടെ ലോ എർത്ത് ഓർബിറ്റ് അപകടകരമായ ട്രാഫിക്കില്‍ എന്ന് റിപ്പോര്‍ട്ട്. കാലാവധി കഴിഞ്ഞ 3500 സാറ്റ്‌ലൈറ്റുകള്‍ സഹിതം 14000ത്തിലേറെ കൃത്രിമ ഉപഗ്രഹങ്ങളും ചിന്നിച്ചിതറിയ 120 ദശലക്ഷം കഷണം അവശിഷ്ടങ്ങളുമാണ് ലോ എർത്ത് ഓർബിറ്റില്‍ ചുറ്റിക്കറങ്ങുന്നത്. ഉപഗ്രഹങ്ങൾ ഭൂമിയുടെ ഉപരിതലത്തോട് ഏറ്റവും അടുത്ത് പരിക്രമണം ചെയ്യുന്ന ബഹിരാകാശ മേഖലയാണ് ലോ എർത്ത് ഓർബിറ്റ്. സുസ്ഥിരമായ ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക് തടസമായി മാറിക്കൊണ്ടിരിക്കുകയാണ് ഭൂമിയുടെ താഴ്‌ന്ന ഭ്രമണപഥത്തിലെ ട്രാഫിക്.

14,000ത്തിലധികം കൃത്രിമ ഉപഗ്രഹങ്ങളും അനേക ലക്ഷം കഷണം അവശിഷ്ടങ്ങളും ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. മുന്‍കാല വിക്ഷേപണങ്ങളുടെ ബാക്കിപത്രമെന്നോളം ഛിന്നിച്ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാറ്റ്‌ലൈറ്റുകള്‍ക്ക്പോലും കനത്ത ഭീഷണിയാണ്. ലോ എര്‍ത്ത് ലോ എർത്ത് ഓർബിറ്റിലെ കൂട്ടിയിടികളുടെ ഭാഗമായുണ്ടായ ബഹിരാകാശ അവശിഷ്ടങ്ങളും ഇതിലുണ്ട്. ലോ എര്‍ത്ത് ഓര്‍ബിറ്റിലെ കൂട്ടിയിടികൾ ഒഴിവാക്കാൻ സാറ്റ്‌ലൈറ്റ് ഓപ്പറേറ്റർമാർക്കും ബഹിരാകാശ വിക്ഷേപണ കമ്പനികള്‍ക്കുമിടയില്‍ വിവരങ്ങൾ പങ്കിടുന്നത് അനിവാര്യമാണ് എന്നാണ് യുഎന്‍ കമ്മിറ്റി പറയുന്നത്.

 

ആഗോള ആശയവിനിമയത്തിനും നാവിഗേഷന്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ശാസ്ത്രീയ പര്യവേഷണങ്ങള്‍ക്കും ലോ എര്‍ത്ത് ഓര്‍ബിറ്റിന്‍റെ സുരക്ഷ അനിവാര്യമാണെന്ന് യുഎന്‍ നിരീക്ഷിക്കുന്നു. എന്നിരുന്നാലും എല്ലാ സാറ്റ്‌ലൈറ്റുകളെയും ബഹിരാകാശ അവശിഷ്ടങ്ങളെയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും അത്ര എളുപ്പമല്ല. ഭൂമിയോട് ഏറ്റവും അടുത്തുള്ള ബഹിരാകാശ പ്രദേശം ഉപഗ്രഹങ്ങളും ഉപഗ്രഹാവശിഷ്ടങ്ങളും കൊണ്ട് നിറയുന്നതിൽ ആശങ്കയും വർധിക്കുകയാണ് .

അതിവേഗം വളരുന്ന ഈ മേഖലയ്‌ക്ക്‌ അതിവേഗത്തിൽ നൂതന സാങ്കേതികവിദ്യകൾ ആവശ്യമായും വരും. അതുകൊണ്ടുതന്നെ ഈ മേഖല തുറക്കുന്നത്‌ വലിയ സാധ്യതകളാണ്‌.അതോടൊപ്പം തന്നെയാണ് ഈ പ്രതിസന്ധിയും രൂക്ഷമാകുന്നത് . പ്രവര്‍ത്തനം അവസാനിപ്പിച്ച ലോഹനിർമിതമായ ഉപഗ്രഹങ്ങൾ, കത്താതെയും നശിക്കാതെയും ഭൂമിയെ ചുറ്റിക്കറങ്ങാറുണ്ട്. ഭൂമിക്കു ചുറ്റും ഏഴര ലക്ഷത്തിലധികം ഇത്തരം ലോഹഭാഗങ്ങൾ ഭ്രമണം ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (1 hour ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (1 hour ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (2 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (2 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (2 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (3 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (4 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (4 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (4 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (5 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (5 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (7 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (8 hours ago)

Malayali Vartha Recommends