യു.എസിലെ കാലിഫോര്‍ണിയ തീരത്ത് ശക്തമായ ഭുചലനം... റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രതയാണ് രേഖപ്പെടുത്തി

യു.എസിലെ കാലിഫോര്‍ണിയ തീരത്ത് ശക്തമായ ഭുചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രതയാണ് രേഖപ്പെടുത്തി. ഒറിഗോണ്‍ അതിര്‍ത്തിക്കടുത്തുള്ള തീരദേശ ഹംബോള്‍ട്ട് കൗണ്ടിയിലെ ഒരു ചെറിയ നഗരമായ ഫേണ്‍ഡെയില്‍ പ്രാദേശിക സമയം രാവിലെ 10:44 നാണ് ഭൂചലനം ഉണ്ടായത്.
ആളപായമൊന്നും വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടങ്ങള്‍ക്ക് വലിയ രീതിയിലുള്ള കുലുക്കം അനുഭവപ്പെട്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഫേണ്‍ഡെയ്‌ലിന് ഏകദേശം 100 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റര്‍ (ആറ് മൈല്‍) ആഴത്തിലാണ് പ്രഭവ കേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ .
ഭൂകമ്പ പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന തീരങ്ങളില്‍ അപകടകരമായ സുനാമിക്ക് സാധ്യതയുണ്ടെന്ന് ഹൊണോലുലുവിലെ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കി. സുനാമി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ജനം സുരക്ഷിത സ്ഥാനങ്ങള്‍ തേടി പാലായനവും തുടങ്ങിയിരുന്നു.
"
https://www.facebook.com/Malayalivartha























