Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

1425 മലയാളികൾക്കെതിരെ അന്വേഷണം..ബാങ്കിൻ്റെ 700 കോടി രൂപയോളം തട്ടി... തട്ടിപ്പ് നടത്തിയവരിൽ കുറച്ചേറെ പേർ കേരളത്തിലെത്തി... ബാങ്ക് കേരളത്തിലെത്തി പൊലീസിലെ ഉന്നതരെ കണ്ടു...

07 DECEMBER 2024 12:16 PM IST
മലയാളി വാര്‍ത്ത

ലോകത്തിന്റെ എല്ലാം കോണുകളിലും മലയാളികൾ ഉണ്ടാകും എന്ന നമ്മൾ കേട്ടിട്ടുണ്ട് , മലയാളികൾ എത്താത്ത സ്ഥലവുമില്ല . പണ്ടൊക്കെ ഇവിടെ വിദ്യഭ്യാസം പൂർത്തിയാക്കി കഴിഞ്ഞാൽ വിദേശത്തേക്ക് ജോലിക്കായിട്ട് ആളുകൾ കുതിക്കും . പക്ഷെ ഇന്ന് സ്ഥിതി മാറി വിദേശത്ത് തന്നെ പഠിച്ച് അവിടെ തന്നെ ജോലിയും ചെയ്യാനും പിന്നീട് അങ്ങോട്ട് അവിടെ തന്നെ സ്ഥിര താമസം ആക്കാനും ആഗ്രഹിക്കുന്നവരാണ് കൂടുതൽ ആളുകളും , അതുകൊണ്ട് വിദേശത്തേക്ക് ചേക്കേറുന്നവരുടെ എണ്ണവും വർധിക്കുകയാണ് .

എന്നാൽ ഇത്തരത്തിൽ പോയി നല്ല രീതിയിൽ ജീവിക്കുന്നവർക്ക് പോലും ചീത്ത പേരുണ്ടാക്കുകയാണ് കുറച്ചു പേർ ചെയ്യുന്ന പ്രവർത്തികൾ . അത്തരത്തിലുള്ള വലിയൊരു തട്ടിപ്പിന്റെ വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത് . കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്നും കോടികള്‍ വായ്പ എടുത്തശേഷം മുങ്ങിയ മലയാളികള്‍ക്കെതിരെ കേരളത്തില്‍ അന്വേഷണം. കേസിന്റെ അന്വേഷണച്ചുമതല ദക്ഷിണമേഖലാ ഐജിക്ക് നല്‍കും. 1400ല്‍ പരം മലയാളികള്‍ 700 കോടി രൂപ തട്ടിയെടുത്തെന്നാണ് സൂചന. ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യം നല്‍കിയാണ് വായ്പ എടുത്തത്. ഗള്‍ഫ് ബാങ്കിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കേരളത്തില്‍ എത്തി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് പരാതി നല്‍കി.

 

തുടര്‍ന്ന് എറണാകുളം, കോട്ടയം ജില്ലകളിലായി നിലവില്‍ 10 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.ഇതില്‍ എട്ടെണ്ണവും എറണാകുളം റൂറല്‍ പൊലീസ് ജില്ലയിലാണ്. തട്ടിപ്പ് നടന്നത് കുവൈത്തിലാണെങ്കിലും വിദേശത്ത് തട്ടിപ്പ് നടത്തി മടങ്ങുന്നവര്‍ക്കെതിരെ ഇന്ത്യയില്‍ കേസെടുക്കാന്‍ നിയമപ്രകാരം കഴിയും. കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറി.'ഗള്‍ഫ് ബാങ്ക് കുവൈത്ത് ഷെയര്‍ ഹോള്‍ഡിങ് കമ്പനി പബ്ലിക്' എന്ന സ്ഥാപനത്തില്‍ നിന്നാണ് പണം തട്ടിയത്. പണം തട്ടിയവരില്‍ ഏറെയും നഴ്‌സുമാരാണ്. തട്ടിപ്പു നടത്തിയവരുടെ വിവരങ്ങള്‍ ബാങ്ക് അധികൃതര്‍ പൊലീസിനു കൈമാറി.

മൂന്നു മാസം മുന്‍പാണ് ബാങ്ക് അധികൃതര്‍ തട്ടിപ്പു കണ്ടെത്തിയത്. വായ്പ എടുത്തശേഷം കൃത്യമായി തിരിച്ചടച്ച് ബാങ്കിന്റെ വിശ്വാസ്യത നേടിയശേഷമാണ് തട്ടിപ്പ് നടത്തുന്നത്. ആദ്യം ചെറിയ തുകകള്‍ വായ്പ എടുത്ത് കൃത്യമായി അടയ്ക്കും. പിന്നീട് വലിയ തുകകള്‍ വായ്പ എടുത്തശേഷം മുങ്ങും.മലയാളികളെ മികച്ച ഇടപാടുകാരായാണ് കുവൈത്തിലെ ബാങ്കുകള്‍ കണ്ടിരുന്നത്. എന്നാല്‍, വ്യാപകമായി വായ്പ തിരിച്ചടവ് മുടങ്ങിയതോടെ മലയാളികള്‍ക്കുള്ള വിശ്വസ്തതയ്ക്കും കോട്ടം തട്ടിയിരിക്കുകയാണ്. 2015-മുതലാണ് മലയാളികള്‍ ഇത്തരത്തില്‍ വ്യാപകമായി വായ്പയെടുത്ത് തുടങ്ങിയത്. 2023-ഓടെയാണ് വന്‍തോതില്‍ കുടിശ്ശിക വന്നത്. എം.ഒ.എച്ച്. ജോലിക്ക് എത്തിയവര്‍ക്ക് വിവിധ ഏജന്‍സികള്‍ വായ്പ ലഭ്യമാക്കി നല്‍കാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (49 minutes ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (1 hour ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (1 hour ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (2 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (3 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (3 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (3 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (4 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (4 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (8 hours ago)

Malayali Vartha Recommends