Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിറിയ എരിഞ്ഞടങ്ങുകയാണ്, ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയ പൂർണമായും വിമതരുടെ കൈകളിലേക്ക് എത്തുന്നതായി റിപ്പോർട്ട്... മറ്റ് മൂന്ന് സുപ്രധാന നഗരങ്ങൾ പിടിച്ചതായി വിമതർ...

08 DECEMBER 2024 01:44 PM IST
മലയാളി വാര്‍ത്ത

സിറിയ എരിഞ്ഞടങ്ങുകയാണ്, ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയ പൂർണമായും വിമതരുടെ കൈകളിലേക്ക് എത്തുന്നതായി റിപ്പോർട്ട്. തലസ്ഥാനമായ ദമാസ്‌കസ് വിമത സൈന്യമായ ഹയാത്ത് തഹ്‌രീൻ അൽ-ഷാം (എച്ച് ടിഎസ്) വളഞ്ഞിരിക്കുകയാണ്. മറ്റ് മൂന്ന് സുപ്രധാന നഗരങ്ങൾ പിടിച്ചതായി ഇവർ അവകാശപ്പെടുന്നു. സർക്കാർ അനുകൂല സൈന്യത്തിന്റെ ചെറുത്ത് നിൽപ്പ് നാമമാത്രമാണ്. വിമോചനത്തിന്റെ അവസാന നിമിഷങ്ങളിലെത്തിയെന്ന് എച്ച് ടിഎസ് തലവൻ അഹമ്മദ് അൽ ഷാറാ വീഡിയോ സന്ദേശത്തിലൂടെ അവകാശപ്പെട്ടു.

വിമതൽ തലസ്ഥാനത്തിന് വെറും ഇരുപതുകിലോമീറ്റർ മാത്രം അകലെയാണെന്ന് കഴിഞ്ഞദിവസം റിപ്പോർട്ടുണ്ടായിരുന്നു.വിമതർ അധികാരം പിടിക്കുമെന്ന ഘട്ടം എത്തിയതോടെ പ്രസിഡന്റ് ബശ്ശാറുൽ അസദ് സുരക്ഷിത സ്ഥാനം തേടി രാജ്യം വിട്ടെന്നാണ് അഭ്യൂഹം. എന്നാൽ അദ്ദേഹം രാജ്യത്ത് തന്നെയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.വടക്കൻ നഗരമായ അലപ്പോ, മദ്ധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ർ അൽ സോർ എന്നിവിടങ്ങൾ കയ്യടക്കിയ വിമതർ തെക്കൻ മേഖലയുടെ നിയന്ത്രണം പൂർണമായും കൈക്കലാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

 

സര്‍ക്കാര്‍ അനുകൂല സൈന്യത്തിന്റെ ചെറുത്ത് നില്‍പ്പ് ദുര്‍ബലമായതോടെ വിമതര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി മാറുകയാണ്.അതിനിടെ പ്രസിഡന്റ് പലായനം ചെയ്തുവെന്ന് പറയാന്‍ വിമതര്‍ അദ്ദേഹത്തെ പരിഹസിക്കുന്നവിധത്തില്‍ അടിവസ്ത്രം മാത്രം ധരിച്ച ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട് .വിമതര്‍ തലസ്ഥാനമായ ഡമാസ്‌കസിന് 20 കിലോമീറ്റര്‍മാത്രം അകലെയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തങ്ങളുടെ സേന തലസ്ഥാനനഗരം വളയുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് വിമതരുടെ കമാന്‍ഡര്‍ പറഞ്ഞിരുന്നെങ്കിലും സിറിയന്‍ പ്രതിരോധമന്ത്രാലയം നിഷേധിച്ചിരുന്നു.

പക്ഷേ, ഡമാസ്‌കസിന്റെ സമീപപ്രദേശങ്ങളില്‍നിന്ന് സിറിയന്‍ സൈന്യം പിന്‍വാങ്ങി. പ്രധാന നഗരങ്ങളിലൊന്നായ ഹോംസിന്റെ പടിവാതില്‍വരെയെത്തിയ വിമതസേന ഡമാസ്‌കസിലേക്ക് നീങ്ങുകയാണെന്ന് യുദ്ധനിരീക്ഷകരായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് വാര്‍ മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (9 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (9 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (10 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (13 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (13 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (13 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (14 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (14 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (15 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (16 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (16 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (16 hours ago)

Malayali Vartha Recommends