Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

ഉടൻ ഭൂകമ്പം ഉണ്ടാകും ഉറപ്പിച്ച് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ്...! പിന്നാലെ തുടർചലനങ്ങളും..!

13 DECEMBER 2024 05:10 PM IST
മലയാളി വാര്‍ത്ത

മിഡ്വെസ്റ്റിലെ 150 അടി നീളമുള്ള ഫോള്‍ട്ട് ലൈനില്‍ ഉണ്ടായ ഒന്നിലധികം ചെറു ഭൂചലനങ്ങള്‍ വരാന്‍ പോകുന്ന ഒരു മഹാ ഭൂകമ്പത്തിന്റെ മുന്നോടിയാണെന്ന് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നു. മിസ്സോറി, അര്‍കന്‍സാസ്, ടെന്നിസ്സീ, കെന്‍ടുക്കി, ഇല്ലിനോയ്‌സ് തുടങ്ങിയവയിലൂടെയാണ് അധികം അറിയപ്പെടാത്ത ന്യൂ മാഡ്രിഡ് കടന്നു പോകുന്നത്. ഡിസംബര്‍ 6 നും 11 നും ഇടയില്‍ എട്ട് ചെറുഭൂകമ്പങ്ങളാണ് യു എസ് ജിയോളജിക്കല്‍ സര്‍വ്വേ ഈ പ്രദേശത്ത് കണ്ടെത്തിയത്.

 



മിസ്സൊറിയില്‍ ഏഴ് ഭൂചലനങ്ങള്‍ ഉണ്ടായപ്പോള്‍ ടെന്നിസ്സിയില്‍ ഒരെണ്ണം ഉണ്ടായി. ഇതില്‍ രണ്ടെണ്ണം റിറ്റ്ച്ചര്‍ സ്‌കെയിലില്‍ 3, 2.6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയപ്പോള്‍ ബാക്കിയുള്ളവയെല്ലാം തന്നെ 2 ന് അടുത്ത് തീവ്രത രേഖപ്പെടുത്തിയ ചലനങ്ങളായിരുന്നു. സാധാരണയായി തീവ്രത 2.5 ല്‍ കുറവുള്ള ഭൂചലനങ്ങള്‍ നമുക്ക് അനുഭവവേദ്യമാകാറില്ല. പക്ഷെ ഇവ സീസ്‌മോഗ്രാഫില്‍ രേഖപ്പെടുത്തപ്പെടും. അടുത്ത 50 വര്‍ഷങ്ങളില്‍ ഈ ഫോള്‍ട്ട് ലൈന്‍ തീവ്രത ഏഴോ അതിലധികമോ ഉള്ള ഭൂചലനങ്ങള്‍ക്ക് കാരണമായേക്കും എന്നാണ് ശാസ്ത്രജ്ഞര്‍ പരയുന്നത്.

അത്രയും വലിയ തീവ്രതയുള്ള ഭൂചലനമുണ്ടാകാനുള്ള സാധ്യത 40 ശതമാനം മാത്രമാണെങ്കിലും, ഓരോ വര്‍ഷവും അത് വര്‍ദ്ധിച്ചു വരികയാണെന്നാണ് മിസ്സോറി സുരക്ഷാ വകുപ്പിലെ എമര്‍ജന്‍സി കോ ഓര്‍ഡിനേറ്റര്‍ ആയ റോബ്ബി മെയേഴ്സ് പറയുന്നത്. കഴിഞ്ഞ 200 വര്‍ഷക്കാലത്തിനിടയില്‍, വലിയ രീതിയിലുള്ള ഭൂചലനങ്ങള്‍ ഒന്നും തന്നെ രേഖപ്പെടുത്താത്ത പ്രദേശമാണിത്. 1811 നും 1812നും ഇടയില്‍ ഇവിടെ മൂന്ന് ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടൂണ്ട് എന്ന് യു എസ് ജിയോളജിക്കല്‍ സര്‍വ്വേ പറയുന്നു. ഇവയുടെ തീവ്രത റിച്ചര്‍ സ്‌കെയിലില്‍ 7 നും 8 നും ഇടയിലായിരുന്നു എന്നും അവര്‍ പറയുന്നു.

 



ഇതാണ് ഈ ഭാഗത്തുണ്ടായ അവസാന ഭൂകമ്പങ്ങള്‍, അതില്‍ ആവാസ വ്യവസ്ഥകള്‍ മാറി മറിയുകയും പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തില്‍ കാര്യമായ മാറ്റം ഉണ്ടാവുകയും ചെയ്തു. ഇക്കാലത്ത് തീവ്രത 8 ഉള്ള ഭൂകമ്പം ഈ ഭാഗത്തുണ്ടായാല്‍ ആയിരക്കണക്കിന് ആളുകള്‍ മരണപ്പെട്ടേക്കാം. മാത്രമല്ല, കനത്ത നാശനഷ്ടവും ഉണ്ടായേക്കും. സെയിന്റ് ലൂയിസ്, മിസ്സോറി, ടെന്നിസി എന്നിവിടങ്ങളിലായിരിക്കും കൂടുതല്‍ നാശനഷ്ടമുണ്ടാവുക.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (13 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (40 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (1 hour ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (1 hour ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (2 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (2 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (2 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (2 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (2 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (3 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (3 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (3 hours ago)

Malayali Vartha Recommends