Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഇസ്രായേലിന് യുദ്ധക്കൊതി...അഞ്ചുമണിക്കൂറിനിടെ ഇസ്രയേല്‍ 61 മിസൈലുകള്‍ തൊടുത്തു...അതിശക്തമായ സ്ഫോടനങ്ങളാണ് സിറിയയില്‍ നടത്തിയത്...റിക്ടര്‍ സ്‌കെയിലില്‍ പോലും ഈ സ്ഫോടനത്തിന്റെ തോത് രേഖപ്പെടുത്തി...

16 DECEMBER 2024 04:07 PM IST
മലയാളി വാര്‍ത്ത

ഇസ്രായേലിന് യുദ്ധക്കൊതി തീർന്നിട്ടില്ലെന്ന് തോന്നുന്നു..സിറിയയില്‍ ആക്രമണം ശക്തമാക്കിയ ഇസ്രയേല്‍, കൂടുതല്‍ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സിറിയ നേരിട്ട ഏറ്റവും ശക്തമായ ആക്രമണമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. അതിശക്തമായ സ്ഫോടനങ്ങളാണ് ഇസ്രയേല്‍ സിറിയയില്‍ നടത്തിയത്. സ്ഫോടനത്തിന്റെ ശക്തി ഭൂകമ്പത്തിന് തുല്യമായിരുന്നു എന്നാണ് പിന്നീട് അധികൃതര്‍ വ്യക്തമാക്കിയത്.

ഭൂകമ്പം അളക്കുന്ന റിക്ടര്‍ സ്‌കെയിലില്‍ പോലും ഈ സ്ഫോടനത്തിന്റെ തോത് രേഖപ്പെടുത്തിയിരുന്നു.അത്രത്തോളം ശക്തമായിരുന്നു ഈ ആക്രമണം എന്നാണ് സിറിയന്‍ അധികൃതരും വ്യക്തമാക്കുന്നത്. സിറിയയിലെ തീരദേശ മേഖലയായ ടോര്‍ടസ് ലക്ഷ്യമിട്ടാണ് കൂടുതല്‍ ആക്രമണങ്ങളും നടന്നത്. സിറിയയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും മിസൈല്‍ സംഭരണ കേന്ദ്രങ്ങളും എല്ലാം ആക്രമണത്തില്‍ തകര്‍ന്നു. സിറിയയിലെ തീരദേശ മേഖലകളില്‍ 2012 ന് ശേഷം നടക്കുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇന്നലെ നടന്നതെന്നാണ് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടുന്നത്.

 

സ്ഫോടനത്തിന്റെ തോത് റിക്ടര്‍ സ്‌ക്കെയിലില്‍ 3.0 രേഖപ്പെടുത്തിയിരുന്നു. ഇസ്രേയല്‍ ആക്രമണം നടത്തിയ സ്ഥലങ്ങളില്‍ വന്‍ തോതില്‍ ആയുധങ്ങള്‍ സംഭരിച്ചിരുന്നു എന്നാണ് സ്ഫോടനത്തിന്റെ ശക്തി സൂചിപ്പിക്കുന്നത്. അതിശക്തമായ തോതില്‍ സ്ഫോടനം നടക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.സിറിയയില്‍ ഉണ്ടായിരുന്ന പ്രധാനപ്പെട്ട നയതന്ത്ര പ്രതിനിധികളെ ഇതിനോചകം തന്നെ റഷ്യ നാട്ടിലേക്ക് തിരികെ എത്തിച്ചിരുന്നു.

ടോര്‍ട്സ് മേഖലയില്‍ റഷ്യക്ക് 1971 മുതല്‍ തന്നെ നാവിക കേന്ദ്രം സ്വന്തമായിട്ടുണ്ട്. 2015 ല്‍ സിറിയയില്‍ ആഭ്യന്തര കലാപം ഉണ്ടായ സമയത്ത് അവരെ അടിച്ചമര്‍ത്തുന്നതിനായി റഷ്യന്‍ സൈന്യം എത്തിയത് ഇത് വഴി ആയിരുന്നു. 2017 ല്‍ അസദ് റഷ്യന്‍ പ്രതിരോധ സേനക്ക് 49 വര്‍ഷത്തേയ്ക്ക് ഈ മേഖല പാട്ടത്തിനും നല്‍കിയിരുന്നു. 2015 മുതല്‍ സിറിയയിലെ ഹെമിം മേഖലയില്‍ റഷ്യക്ക് വ്യോമസേനാ താവളവും ഉണ്ട്. ഇവയ്ക്കെല്ലാം തന്നെ റഷ്യന്‍ സൈന്യത്തിന്റെ അതിശക്തമായ സംരക്ഷണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.സിറിയന്‍ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്ച രാത്രി അഞ്ചുമണിക്കൂറിനിടെ ഇസ്രയേല്‍ 61 മിസൈലുകള്‍ തൊടുത്തതായി യുദ്ധനിരീക്ഷകരായ 'സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്' പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (42 minutes ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (44 minutes ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (52 minutes ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (1 hour ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (2 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (2 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (2 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (3 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (3 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (3 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (5 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (6 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (7 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (7 hours ago)

Malayali Vartha Recommends